Advertisment

എമിറേറ്റ്സ് വീണ്ടും വിസ്മയമൊരുക്കി ..!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കൃത്യമായ ഷെഡ്യൂളുകൾ, പരിചയസമ്പന്നരായ ക്രൂ മെംബേർസ് , ഉന്നതമായ പരിചരണം, സുരക്ഷിതമായ ആകാശയാത്ര ഇതൊക്കെ അറിയണമെങ്കിൽ എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളിൽ യാത്ര ചെയ്യണം. അത്ര സുഖകരമാണ് അതിലെ യാത്ര.

Advertisment

publive-image

ലോകത്തെ ഏറ്റവും മികച്ച എയർലൈൻസുകളിലൊന്നായ എമിറേറ്റ്സ് അവരുടെ ഫ്ലൈറ്റ് A -380 ന്റെ ലൗഞ്ച് (Lounge) ക്രിസ്റ്റൽ ആർട്ട് വർക്കുകൊണ്ട് മനോഹരമാക്കിയിരിക്കുകയാണ്. ഡയമണ്ട് പോലെ തിളങ്ങുന്ന ലൗഞ്ചിന്റെ ചിത്രം കാണുക. ഈ വിമാനം ഇനിയും ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് എവിടേക്കാണ് സർവീസ് നടത്തുന്നതെന്നും അറിവായിട്ടില്ല.

publive-image

ഇതിനുമുൻപ് 2018 ൽ എമിറേറ്റ്സ് അവരുടെ ബോയിങ് 777 പൂർണ്ണമായും ക്രിസ്റ്റൽ ആർട്ടുവർക്കുകൊണ്ടു മനോഹരമാക്കിയിരുന്നു. ഇത്തരം ആർട്ട് വിദ്യകൾക്ക് നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള സാറാ ഷക്കീലാണ് വിമാനത്തിൽ ഈ കരവിരുത് നടത്തിയിരിക്കുന്നത്.

 

Advertisment