Advertisment

ആ മെസ്സേജ് ഫേക്ക് ആണ്. ആരും ഫോർവേഡ് ചെയ്യരുത് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മിഴ് നാട് എ ഐ എ ഡി എം കെ നേതാവും മന്ത്രിയുമായ എസ.പി വേലുമണിയുടെ ഗോഡൗണിൽ കത്തിയെരിഞ്ഞ കറൻസി കൂമ്പാരം ?

Advertisment

publive-image

"ഗോഡൗണിൽ തീ പിടിച്ചു. ഒരു ചെറിയ നഷ്ടം സംഭവിച്ചു" ( A small fire accident in Minister S. P. Velumani’s Godown. A small loss only. But huge amount was found safe.) എന്ന പേരിൽ കത്തിയെരിഞ്ഞ കുറേ കറൻസി നോട്ടുകൾ ഉൾപ്പെടെ നല്ല നോട്ടുകളുടെ വൻകൂമ്പാരത്തിന്റെ വീഡിയോ തമിഴ് നാട് ,മന്ത്രി എസ.പി വേലുമണിയു ടെയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുകയാണ്‌..

എന്നാൽ സത്യമെന്താണ് ? ഈ കറൻസികൾ ഒന്നും ഭാരതത്തിലേതല്ല എന്നതാണ് വാസ്തവം. വീഡിയോ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും.അതിൽ വ്യക്തമാകുന്ന 20 ന്റെ കറൻസിയുടെ നിറം നീലയാണ്.50 ന്റെ കറൻസിക്ക് ഓറഞ്ച് കളറാണ് .100 ന്റേതിനാകട്ടെ പച്ചക്കളറും.

യഥാർത്ഥത്തിൽ ഇതെല്ലാം യൂറോപ്യൻ കറൻസിയായ യൂറോ ആണ്. സംഭവം നടന്നിരിക്കുന്നത് യൂറോപ്പിലാണെന്നു വ്യക്തം. അതുകൊണ്ടുതന്നെ വേലുമണിക്ക് ഇതുമായി ഒരു ബന്ധവുമില്ല.

Advertisment