Advertisment

ഫിൻലാൻഡിലെ പഞ്ചനക്ഷത്രങ്ങൾ ! സ്ത്രീശക്തിയുടെ മുന്നേറ്റത്തിൽ വളർച്ചയുടെ കൂടുതൽ പടവുകൾ താണ്ടാനൊരുങ്ങുന്ന ഫിൻലാൻഡ്

New Update

34 കാരിയായ സനാ മരീൻ ( Sanna Marin) നേതൃത്വം നൽകുന്ന ഫിൻലാൻഡിലെ ഇടതുപക്ഷമുൾപ്പെടെ 5 കക്ഷികളുടെ പിന്തുണയുള്ള കൂട്ടുമുന്നണി സർക്കാരിന്റെ ചുക്കാനും ഇനി വനിതകളുടെ കയ്യിൽ. 5 ഭരണകക്ഷികളുടെയും തലപ്പത്തു വനിതകളാണെന്നതും പ്രത്യേകതയാണ്.

Advertisment

publive-image

ഫിൻലാൻഡ് . ജാതിമതചിന്തകൾക്കതീതരായ ഒരു വലിയ വിഭാഗം ജനങ്ങൾ അധിവസിക്കുന്ന ഇപ്പോഴും ധാരാളം ആളുകൾ ആ ചിന്താധാരയിലേക്കാകർഷിക്കപ്പെടുന്ന നാട്. അതുകൊണ്ടുകൂടെയാകാം യു.എൻ. ഇൻഡക്സിൽ ലോകത്തെ ഏറ്റവും സമാധാനമുള്ള നാട് എന്ന നിലയിൽ അവർ ഖ്യാതിനേടിയതും.

അഴിമതിരഹിതവും ശാന്തവുമായ രാജ്യം. ജനസംഖ്യ കേവലം 55 ലക്ഷത്തിൽ അൽപ്പം കൂടുതൽ. പുരോഗമന - ശാസ്ത്രകുതുകികളായ ജനങ്ങളിൽ യുക്തിചിന്തകൾ വ്യാപിക്കുക സ്വാഭാവികം മാത്രം.

അതിനുദാഹരണം 1950 കളിൽ ജനസംഖ്യയുടെ ഏകദേശം 97 % ഉണ്ടായിരുന്ന ക്രിസ്തുമതവിശ്വാസികൾ ഇപ്പോൾ ഏകദേശം 70 % മായി കുറയുകയും മതങ്ങളിൽ വിശ്വസിക്കാത്തവർ കേവലം 3 % ത്തിൽനിന്ന് ഏകദേശം 25 % മായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്.

വിദ്യാഭ്യാസവും ,ആരോഗ്യമേഖലയും മറ്റു പാശ്ചാത്യരാജ്യങ്ങളെപ്പോലെ മികവുറ്റതും സൗജന്യവുമാണ്. ദീർഘായുസ്സുള്ളവരാണ് ഫിൻലാന്റുകാർ. പുരുഷന്മാർക്ക് 79 വയസ്സും സ്ത്രീകൾക്ക് 84 വയസ്സുമാണ് ശരാശരി ആയുസ്സ് . മാനസികമായ സ്വസ്ഥതയാണ് ദീർഘായുസ്സിനുള്ള ഒരു കാരണം.

വനിതകൾക്ക് തുല്യപ്രാധാന്യവും അധികാരവും പ്രദാനം ചെയ്യുന്ന ഫിൻലാന്റിൽ അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇല്ല എന്നുതന്നെ പറയാം.

publive-image

ഇപ്പോൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സനാ മറീൻ (34 ) ജനിച്ചുവളർന്നത് അവിടുത്തെ റെയിൻ ബോ ഫാമിലി ( ഹിപ്പികളുടെ സമൂഹം) യിലാണ്. അത്തരക്കാരെ അക്കാലത്ത് അവജ്ഞയോടെയാണ് ആളുകൾ കണ്ടിരുന്നത്.

അതുകൊണ്ടാണ് താൻ വയസ്സും ,ലിംഗവുമൊന്നും ശ്രദ്ധിക്കാറില്ലെന്നും പഴയകാലം തനിക്ക് അദൃശ്യമാണെന്നും അവർ പറയാനുള്ള കാരണം. റെയിൻബോ സമൂഹത്തിൽനിന്ന് ബിരുദം നേടുന്ന ആദ്യവനിതകൂടിയാണ് അവർ.

പോസ്റ്റൽ സമരം ഫലപ്രദമായി കൈകാര്യം ചെയ്തതിലെ വീഴ്ചമൂലം രാജിവയ്‌ക്കേണ്ടിവന്ന മുൻ പ്രധാനമന്ത്രി Antti Rinne ക്ക് പകരമായാണ് സനാ മറീൻ ( 34) വനിതകൾ നേതാക്കളായുള്ള 5 കൂട്ടുകക്ഷി മന്ത്രിസഭയുടെ സാരഥിയാകുന്നത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നവരെ വിശേഷിപ്പിക്കുമ്പോഴും കൂട്ടുകക്ഷി ഭരണമുന്നണിയുടെ തലപ്പത്തുള്ള രണ്ടുപേർ അവരെക്കാൾ 2 വയസ്സ് പ്രായം കുറഞ്ഞവരാണ്.

Social Democratic Party: Sanna Marin (34 years)

Centre Party: Katri Kulmuni (32 years)

Left Alliance: Li Anderson (32 years)

Green League: Maria Ohisalo (34 years)

Swedish People’s party: Anna-Maja Henriksson (55 years)

സ്ത്രീശക്തിയുടെ മുന്നേറ്റത്തിൽ വളർച്ചയുടെ കൂടുതൽ പടവുകൾ താണ്ടാനൊരുങ്ങുന്ന അഴിമതിയില്ലാത്ത തീർത്തും സമാധാനകാംക്ഷികളുടെ നാടായ ഫിൻലാൻഡ് ലോകരാജ്യങ്ങൾക്ക് മാതൃകയാണ്.

Advertisment