Advertisment

അന്യസംസ്ഥാനത്തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് തെലുങ്കാനയിൽനിന്നും യാത്രയായി

New Update

തെലുങ്കാനയിലെ ലിംഗംപള്ളിയിൽനിന്നും ജാർഖണ്ഡിലെ ഹാട്ടിയ സ്റ്റേഷനിലേക്ക് പ്രവാസിത്തൊഴിലാളികളെയും കൊണ്ടുള്ള ആദ്യട്രെയിൻ ഇന്ന് വെളുപ്പിന് 4.50 ന് യാത്രപുറപ്പെട്ടു.

Advertisment

24 കോച്ചുകളുള്ള ഈ ട്രെയിനിൽ ജാർഖണ്ഡിൽനിന്നുള്ള 1200 പ്രവാസി തൊഴിലാളികളാണുള്ളത്. ട്രെയിനിൽക്കയറും മുൻപ് എല്ലാവരെയും സ്‌ക്രീൻ ടെസ്റ്റ് നടത്തിയിരുന്നു.

publive-image

ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്രയെന്നും ആളുകൾ തമ്മിൽ ശാരീരിക അകലം പാലിച്ചാണ് സീറ്റുകൾ അനുവദിച്ചിരിക്കുന്നതെന്നും റെയിൽവേ അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസിത്തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കാൻ കൂടുതൽ ട്രെയിൻ സർവീസ് നടത്തുന്നതിനെപ്പറ്റി റെയിൽവേയും കേന്ദ്ര സർക്കാരും ഇന്ന് തീരുമാനമെടുക്കും.

ട്രെയിൻ പുറപ്പെടേണ്ട സംസ്ഥാനവും എത്തേണ്ട സംസ്ഥാനവും തമ്മിൽ പരസ്പ്പരം ധർണയിലെത്തിയാൽ മാത്രമേ തൊഴിലാളികളെ കൊണ്ടുപോകുകയുള്ളു എന്നും റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നു.

Advertisment