Advertisment

ഗോൾഡൻ പവർ ! 16 വർഷംകൊണ്ട് സ്വർണ്ണവില ഉയർന്നത് ആറിരട്ടി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

2004 ൽ 5850 രൂപയായിരുന്നു 10 ഗ്രാം 24 കാരറ്റ് തനിത്തങ്കത്തിന്റെ വിലയെങ്കിൽ ഇന്നത് ആറിരട്ടിയുയർന്ന് 39000 രൂപയിലെത്താറായിരിക്കുന്നു. കഴിഞ്ഞ മാസം ഇത് റിക്കാർഡ് 40000 രൂപയിലെത്തിയിരുന്നു.

Advertisment

സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുന്നത് കൂടുതൽ സുരക്ഷിതവും ആദായകരവുമാണ്. സ്വർണ്ണം ലോകസമ്പത്തിന്റെ തന്നെ ഗ്യാരണ്ടിയാണ്. അതുകൊണ്ടുതന്നെ ആളുകൾ ഇന്ന് ഡോളർ,പൗണ്ട്,യൂറോ ഇതിനേക്കാളൊക്കെ വിശ്വസനീയമായ നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നു.

publive-image

ഇന്ത്യയിൽ ഇപ്പോൾ 20000 ടൺ സ്വർണ്ണം ഒരു ഉപയോഗവുമില്ലാതെ വ്യക്തികളുടെ കൈവശമിരിപ്പുണ്ട് എന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇത് ഇക്കോണോമിയിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ 2015 ൽ ആരംഭിച്ച Gold Monetisation Scheme ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല.

ഈ സ്കീം പ്രകാരം നമ്മുടെ കൈവശമുള്ള ഉപയോഗിക്കാത്ത സ്വർണ്ണം 30 ഗ്രാം മുതൽ സർക്കാരിലേക്ക് നിക്ഷേപിച്ചാൽ വർഷാവർഷം നമുക്ക് നിശ്ചിതഅ ളവിൽ പലിശ ലഭിക്കുകയും മുതൽ എക്കാലവും സുരക്ഷിതമായിരിക്കുകയും ചെയ്യും എന്നതാണ്.

സ്വർണ്ണവിലയുടെ ഈ കുതിപ്പ് ഇനിയും കൂടുതൽ വേഗത്തിലാകാനാണ് സാദ്ധ്യത കാരണം നിക്ഷേപകരുടെ ബാഹുല്യം തന്നെ.

Advertisment