Advertisment

'പെഗ്ഗ് വേണോ സാർ ?' - പോലീസ് സ്റ്റേഷനുമുന്നിൽ വനിതകളുടെ വ്യാജമദ്യവില്പന, അമ്പരന്ന് പോലീസ് !

New Update

പോലീസുകാർക്ക് 10 രൂപ, രാഷ്ട്രീയക്കാർക്ക് 20 രൂപ, സാധാരണക്കാർക്ക് 30 രൂപ. സ്ത്രീകൾ മദ്യത്തിന്റെ കുപ്പികൾ നിർത്തിവച്ച് പൊലീസുകാരെ നോക്കി ഉച്ചത്തിലാണ് പെഗ്ഗിന്റെ വിലനിലവാരവും പെഗ്ഗ് വേണമോയെന്ന ചോദ്യവും തുടർന്നത്.

Advertisment

ഹരിയാനയിലെ കേതൽ ജില്ലയിലുള്ള 'കലായത്' പട്ടണം വ്യാജമദ്യമാഫിയാകളുടെ വിളനിലമാണ്. കടകളിലും വീടുകളിലും വ്യാജമദ്യം അവിടെ സർവദാ സുലഭമാണ്. പോലീസ് , എക്സൈസ് വകുപ്പുകളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. പുരുഷന്മാരും കുട്ടികൾ വരെയും മദ്യത്തിനടിമകളായിരിക്കുന്നു.

publive-image

മദ്യം ചില്ലറവിൽപ്പനയാണ് ഇവിടെ തകൃതിയായി നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിൽ പലതവണ വ്യാജമദ്യലോബിക്കെതിരേ പ്രക്ഷോഭങ്ങൾ നടന്നു. റോഡുകൾ ഉപരോധിക്കുകയും പൊലീസിലെ ഉന്നത അധികാരികൾക്ക് പരാതിനൽകുകയും ചെയ്തു.

ഒരു ഫലവുമുണ്ടായില്ല. സർക്കാർ വക നാടൻ മദ്യശാലകളുടെ മറവിലും ഈ വ്യാജമദ്യം ഒഴുകുകയാണ്. മദ്യം കടമായും സ്ഥിരം ഉപഭോക്താക്കൾക്ക് നൽകാറുണ്ട്.

പല വീടുകളും പട്ടിണിയിലാണ്. പുരുഷന്മാർ പലരും ജോലിക്കു പോകാറില്ല. വീട്ടുസാധനങ്ങളും അരിയും ഗോതമ്പും വരെ കൊണ്ടുപോയി വിറ്റിട്ടാണ് പലരും മദ്യപിക്കുന്നതെന്ന് സ്ത്രീകൾ പറയുന്നു. വീടുകളാകട്ടെ കുഞ്ഞുങ്ങളുൾപ്പെടെ പട്ടിണിയിലും.

മദ്യവിൽപ്പന തടയാൻ ചെന്ന സ്ത്രീകൾക്കുനേരെയും ഗുണ്ടാ ആക്രമണങ്ങളുണ്ടായി. വ്യാജമദ്യലോബി, മദ്യം നിർമ്മിച്ച് വലിയ ബോക്സുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവന്നാണ് ചില്ലറ മൊത്ത വ്യാപാരകേന്ദ്ര ങ്ങളിൽ ആവശ്യാനുസരണം എത്തിച്ചു നൽകുന്നത്.

രാഷ്ട്രീയ - പോലീസ് അച്ചുതണ്ടാണ് ഇവർക്ക് തുടർച്ച യായി സംരക്ഷണം നൽകുന്നതും പങ്കു പറ്റുന്നതും.

publive-image

ഇടതടവില്ലാത്ത സ്ത്രീ പ്രക്ഷോഭങ്ങളും സമരങ്ങളും റോഡുപരോധവും നടന്നപ്പോൾ ,ആ പ്രദേശങ്ങളിൽ ഒരിടത്തും മദ്യവിൽപ്പന നടക്കുന്നില്ലെന്നും ആരോപണം വ്യാജമാണെന്നുമുള്ള പോലീസിന്റെ കണ്ടെത്തലും മറുപടിയുമാണ് സ്ത്രീകളെ ഇങ്ങനെയൊരു കൃത്യത്തിനു പ്രേരിപ്പിച്ചത്.

പോലീസിന്റെ ഈ നിഷേധാത്മക നിലപാടിനെത്തുടർന്ന് ഇന്നലെ 'കലായത് വാർഡ് നമ്പർ 1' ലെ സ്ത്രീകൾ സംഘടിതരായി മദ്യശാലകളിലേക്ക് കടന്നുചെന്ന് വ്യാജമദ്യബോക്സുകൾ ഒന്നൊന്നായി പിടിച്ചെടുത്ത ശേഷം അതുമായി നേരേ അവർ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും സ്റേഷനുമുന്നിൽ മദ്യക്കുപ്പികൾ നിരത്തിവച്ച് വെള്ളവും ഡിസ്പോസിബിൾ ഗ്ളാസ്സുമായി പോലീസുകാരെനോക്കി പെഗ്ഗ് വേണോ സാർ എന്ന് ചോദിച്ചുകൊണ്ട് വിൽപ്പന തുടങ്ങിയതും. അവരുടെ കുട്ടികളും പ്രായമായവരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

വിഷയം ഗൗരമായി മാറി. ഉന്നത അധികാരികൾ പാഞ്ഞെത്തി ഒപ്പം മാദ്ധ്യമങ്ങളും. സ്ത്രീകളുമായി പോലീസുന്നതർ ചർച്ചനടത്തി. വ്യാജമദ്യം വിൽക്കുന്ന സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പിന്നിൽപ്ര വർത്തിക്കുന്ന ആളുകളെപ്പറ്റിയും അവർ അധികാരികൾക്ക് വിശദമായ വിവരങ്ങൾ നൽകി.

publive-image

മദ്യപിച്ചു വരുന്ന ഭർത്താക്കന്മാർ വ്യാജമദ്യത്തിനെതിരേ സമരം നടത്തിയതിന്റെ പേരിൽ തങ്ങളെ ക്രൂരമായി മർദ്ദിച്ചതിന്റെ വിവരങ്ങൾ കണ്ണീരോടെയാണ് പല സ്ത്രീകളും അവർക്കുമുന്നിൽ വിവരിച്ചത്.

ഇതേത്തുടർന്ന് പോലീസും എക്സൈസും നടത്തിയ വ്യാപക റെയ്ഡിൽ നൂറുകണക്കിന് കുപ്പി മദ്യവും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. റെയ്ഡുഭയന്നു പലരും കടകളടച്ച് കടന്നുകളഞ്ഞു.റെയിഡ് ഇപ്പോൾ സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്.

നിരാലംബരും അബലകളുമെന്നു കരുതിയ സ്ത്രീശക്തിയുടെ പവർ ഇപ്പോഴാണ് രാഷ്ട്രീയക്കാർക്കും - മദ്യ മാഫിയാകൾക്കും ശരിക്കും മനസ്സിലായത്.

Advertisment