ഒരു അതുല്യ പ്രണയകഥ: ക്യാന്‍സര്‍ ബാധിതയായ പ്രണയിനിയെ എല്ലാ എതിര്‍പ്പുകളും മറികടന്നു വിവാഹം ചെയ്തു. ചികിത്സയ്ക്കായി രാപകല്‍ ജോലി ചെയ്തു. ഒടുവില്‍ വിധി എല്ലാം തകര്‍ത്തെറിഞ്ഞു

പ്രകാശ് നായര്‍ മേലില
Wednesday, May 8, 2019

ഡോക്ടര്‍മാര്‍ വിധിയെഴുതി, ക്യാന്‍സര്‍ ബാധിതയായ ഹിതാര്‍ഥി പാരിക്ക് മൂന്നു മാസത്തിനപ്പുറം ജീവിക്കില്ല. പക്ഷേ കാമുകനായ പ്രവീണ്‍ പാട്ടില്‍ വാശിയിലായിരുന്നു.

മരണം മുന്നിലാണെന്നറിഞ്ഞിട്ടും ഹിതാര്‍ഥിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിയില്‍ നിന്ന് പ്രവീണ്‍ പിന്മാറിയില്ല. എതിര്‍പ്പുകള്‍ മറികടന്ന് 2010 ല്‍ അവര്‍ വിവാഹിതരായി..

അഹമ്മദാബാദ് സ്വദേശിയായ പ്രവീണ്‍ ഒരു കമ്പനിയില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു. മഹാരാഷ്ട്രയിലെ സാന്ഗ്ലി സ്വദേശിനിയായിരുന്ന ഹിതാര്‍ഥി പാരിക്ക് മറ്റൊരു കമ്പനിയില്‍ റിക്രൂട്ടിംഗ് ഓഫീസര്‍ ആയിരുന്നു. ഒരു ദിവസം ജോലിയുമായി ബന്ധപ്പെട്ട് പ്രവീണിന്‍റെ ഓഫിസിലെത്തിയ ഹിതാര്‍ഥി പാരിക്ക് അവിടെ വച്ച് പ്രവീണിനെ പരിചയപ്പെടുകയായിരുന്നു. പരിചയം മെല്ലെ മെല്ലെ പ്രണയമായി മാറി. ഇരുവരും കൂടുതലടുത്തു.

2007 ല്‍ ഹിതാര്‍ഥി പാരിക്ക്നു ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. 20 – CM GIST വിഭാഗത്തില്‍പ്പെട്ട , ഫലപ്രദമായ ചികിത്സ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ക്യാന്‍സര്‍. ഡോക്റ്റര്‍മാര്‍ 2010 ആദ്യം വിധിയെഴുതി. ഹിതാര്‍ഥി പാരിക്ക്നു ഇനി മൂന്നുമാസം മാത്രം ആയുസ്സ്..

പ്രവീണ്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ഹിതാര്‍ഥി പാരിക്ക് ന്‍റെ വീട്ടുകാര്‍ വരെ പ്രവീണിന്‍റെ നിലപാടില്‍ അമ്പരന്നു. ഒടുവില്‍ പ്രവീണിന്‍റെ വാശി തന്നെ ജയിച്ചു.

2010 ല്‍ വിവാഹശേഷം ഹിതാര്‍ഥിയുമായി ,നല്ല ചികിത്സ ലഭ്യമാക്കാന്‍ പ്രവീണ്‍ ബോംബെക്ക് പോയി. അവിടെ സ്റ്റെര്‍ലിംഗ് ഹോസ്പിറ്റലില്‍ ഹിതാര്‍ഥി ക്ക് Whipple സര്‍ജറി യും പിന്നീട് Liver Resection സര്‍ജറി നടത്തി. ഡോക്ട്ടര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയോ ???

അഞ്ചു വര്ഷം കൊണ്ട് 10 ലക്ഷം രൂപാ തന്‍റെ പ്രേയസ്സിക്കായി പ്രവീണ്‍ ചെലവിട്ടു. അതിനായി അയാള്‍ രാപ്പകല്‍ പണിയെടുത്തു. മറ്റു കമ്പനികളില്‍ പാര്‍ട്ട് ടൈം ജോലിചെയ്തു. മരണത്തിനും ഹിതാര്‍ഥിക്കുമിടയില്‍ പ്രവീണ്‍ ഒരു വന്‍ മതിലായി നിലകൊണ്ടു.

ഹിതാര്‍ഥി പാരിക്ക് നു ചികിത്സക്കും ബ്ലഡ്‌ ട്രാന്‍സ്ഫ്യൂ ഷനും വേണ്ടി 17 ലക്ഷം രൂപ പ്രവീണ്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരും പിരിച്ചു നല്‍കി..

ഒടുവില്‍ വിധി എല്ലാം തകര്‍ത്തെറിഞ്ഞു. ഇക്കഴിഞ്ഞ മേയ് 2 ന് തന്‍റെ എല്ലാമെല്ലാമായിരുന്ന പ്രാണസഖി ഈ ലോകം വിട്ടകന്നത് തകര്‍ന്ന മനസ്സോടെ നിസ്സഹായനായി പ്രവീണ്‍ നോക്കിനിന്നു.

“അടുത്ത ജന്മത്ത് നിനക്ക് വേണ്ടിമാത്രം ഞാന്‍ കാത്തിരിക്കും” എന്ന് ഹിതാര്‍ഥി പാരിക്ക് മരിക്കും മുന്‍പ് പ്രവീണിന്‍റെ കാതില്‍പ്പറഞ്ഞു.

പ്രവീണ്‍ ഇന്ന് അഹമ്മദാബാദില്‍ ഹിതാര്‍ഥി പാരിക്ക് ന്‍റെ ഓര്‍മ്മക്കായി ക്യാന്‍സര്‍ രോഗികളുടെ സഹായാ ര്‍ഥം ഒരു ട്രെസ്റ്റ്‌ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ ഹിതാര്‍ഥി പാരിക്ക് ന്‍റെ ആഗ്രഹപ്രകാരം അവരുടെ ചികിത്സ നടന്ന ബോംബെ യിലെ സ്റ്റെര്‍ലിംഗ് ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗികളെ ബോധവല്‍ക്ക രിക്കാനായി ഒരു ലൈബ്രറി യും തുടങ്ങിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നല്‍കിയ ഒരു മുറിയില്‍ തുടങ്ങിയ ഈ ലൈബ്രറിക്ക് ഹിതാര്‍ഥി പാട്ടില്‍ ലൈബ്രറി എന്നാണു പേര്‍.

ഇനിയൊരു വിവാഹജീവിതമില്ലെന്നു പ്രഖ്യാപിച്ച പ്രവീണ്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ ഹിതാര്‍ഥിയുടെ പേരിലുള്ള ട്രസ്റ്റിനായി മാറ്റിവച്ചിരിക്കുകയാണ്. അതുവഴി കഷ്ടപ്പെടുന്ന ക്യാന്‍സര്‍ രോഗികളെ സഹായിക്കുകയാണ് ലക്‌ഷ്യം.

×