Advertisment

ഇറാൻ - അമേരിക്കൻ ശത്രുതയുടെ ആദ്യപാഠം മുതൽ !

New Update

റാനും അമേരിക്കയും തമ്മിലുള്ള ശത്രുതയും അതിന്റെ ഫലമായി അടിക്കടിയുണ്ടാകുന്ന പോർവിളികളും ഉപരോധങ്ങളും ഇപ്പോൾ ഏറ്റവുമൊടുവിൽ ബാഗ്‌ദാദ്‌ വിമാനത്താവളത്തിൽ വച്ച് ഇറാന്റെ കരുത്തനായിരുന്ന സൈന്യ കമാൻഡർ ജനറൽ കാസിം സുലമാനിയുടെയും കൂട്ടാളികളുടെയും അമേരിക്കൻ വ്യോമാക്രമണം മൂലമുള്ള മരണവും മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള പക അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുകയാണ്.

Advertisment

publive-image

ഇറാനെതിരേ ശക്തമായി നിലകൊള്ളുന്ന ഇസ്രായേലും സൗദി അറേബ്യയും മറ്റു ഗൾഫ് രാജ്യങ്ങളും അമേരി ക്കൻ നിലപാടുകൾക്ക് പിന്നിലണിനിരക്കുമ്പോൾ റഷ്യയും ,ഖത്തറുമാണ് ഇറാനനുകൂലമായ പരസ്യനിലപാ ടുകൾ കൈക്കൊള്ളുന്നത്.

ഇറാനുമായുള്ള അമേരിക്കയുടെ വൈരം തുടങ്ങുന്നത് 1953 മുതലാണ്. അന്ന് അവർ ബ്രിട്ടനുമായി ചേർന്ന് ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിക്കിനെ അട്ടിമറിയിലൂടെ പുറത്താക്കി ഷാ

റസാ പഹൽവിയെ അധികാരത്തിലേറ്റി. ഇതിനുള്ള പ്രധാനകാരണം എണ്ണയായിരുന്നു.

മതനിരപേക്ഷതയിലധിഷ്ഠിതമായി ഭരണം നടത്തിവന്ന മുഹമ്മദ് മുസദ്ദിക്ക് രാജ്യത്തെ എണ്ണപ്പാടങ്ങൾ ദേശസാൽക്കരിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും അമേരിക്കയുടെ അപ്രീതിക്ക് കാരണമായി.തങ്ങളുടെ രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശ സർക്കാരുകളെ അട്ടിമറിക്കുക എന്നത് അമേരിക്കൻ വിദേശനീതിയുടെ ഭാഗമാണ് അന്നുമിന്നും.

1953 ലെ അമേരിക്കയുടെ അധികാര അട്ടിമറിക്കുള്ള മറുപടിയായിരുന്നു 1979 ലെ ഇറാൻ വിപ്ലവം.ഇറാനിലെ പ്രവാസ ജീവിതം നയിച്ചുവന്ന ആത്യാത്മിക നേതാവായിരുന്ന ആയത്തുള്ള ഖുമേനിയായിരുന്നു തുർക്കിയി ലും ഇറാക്കിലും പാരീസിലുമിരുന്നുകൊണ്ട് ഷായ്‌ക്കെതിരേ പോരാട്ടം നയിച്ചത്.

ഷാ നടപ്പാക്കിയ പാശ്ചാത്യവൽക്കരണത്തിനും അമേരിക്കൻ ചായ്‌വുകൾക്കുമെതിരേ നടന്ന ഇസ്‌ലാമിക വിപ്ലവത്തിനൊടുവിൽ ഷായ്ക്ക് രാജ്യം വിട്ടോടേണ്ടിവന്നു. അമേരിക്കയിലാണദ്ദേഹം ശരണം പ്രാപിച്ചത്.

publive-image

1979 ഫെബ്രുവരി ഒന്നിന് ആയത്തുള്ള ഖൊമേനി ഇറാനിലെ പരമോന്നതനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. വിദേശവാസം മതിയാക്കി രാജ്യത്തേക്ക് മടങ്ങിയ ഖൊമേനിയെ വരവേൽക്കാൻ അന്ന് ടെഹ്‌റാനിൽ തടിച്ചുകൂടിയത് 50 ലക്ഷം ആളുകളായിരുന്നു.

രാജ്യമൊട്ടാകെ നടത്തിയ ഹിതപരിശോധനയിലൂടെ ഇറാൻ ഇസ്‌ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നും ഇടതുപക്ഷ പുരോഗമന സഹചാരിയായിരുന്ന ഖൊമേനിയുടെ മതാധിഷ്ടിതഭരണനീക്കത്തെപ്പറ്റി യുള്ള വിലയിരുത്തലുകളിൽ എല്ലാ വിപ്ലവകാരികളും അവസാനം എത്തിച്ചേരുക യാഥാസ്ഥികത്വത്തിലേ ക്കാണ് എന്ന കൗതുകകരമായ കണ്ടെത്തലാണ് പ്രോജക്ട് സിൻഡിക്കേറ്റ് എന്ന സംഘടന നടത്തിയിരിക്കുന്നത്.

അധികാരത്തിലെത്തിയതോടുകൂടി ഖുമേനി തന്റെ ഇടതുപക്ഷ നിലപാടുകൾ പൂർണ്ണമായും കൈവിടുകയാ യിരുന്നു.

പലപ്പോഴുമുയർന്ന ജനാധിപത്യത്തിനായുള്ള സമരങ്ങളും എതിർശബ്ദങ്ങളും അദ്ദേഹം നിർദ്ദയം അടിച്ചമ ർത്തി. അമേരിക്കയുമായുള്ള നയതന്ത്രബന്ധവും അവസാനിപ്പിക്കപ്പെട്ടു. ഖുമേനിയുടെ മൗനാനുവാദത്തോ ടെ അന്ന് ഇറാനിലെ ഒരുപറ്റം വിദ്യാർത്ഥികൾ അമേരിക്കൻ എംബസ്സിയിലെ 52 ഉദ്യോഗസ്ഥരെ 444 ദിവസം തടങ്ക ലിൽ വയ്ക്കുകയുണ്ടായി.

അമേരിക്കയിൽ അഭയം പ്രാപിച്ച ഷായെ വിട്ടുകിട്ടണമെന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർക്ക് അവർ നൽകിയ ഡിമാൻഡ്. ഷാ ക്യാൻസർ ബാധിതനായി അമേരിക്കയിൽ ചികിത്സയിലായിരുന്നു ആ സമയം.

റോണാൾഡ് റീഗൻ രാഷ്ട്രപതിയായശേഷമാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഇറാൻ മോചിപ്പിക്കുന്നത്. ഷാ പിന്നീട് ഈജിപ്റ്റിൽ വച്ചാണ് മരണപെട്ടത്.

1980 ൽ സദ്ദാം ഹുസൈൻ ഇറാനെതിരേ നടത്തിയ യുദ്ധത്തിന് അമേരിക്കയുടെയും റഷ്യയുടെയും പിന്തുണ ഇറാക്കിനായിരുന്നു. 8 വര്ഷം നീണ്ട യുദ്ധത്തിൽ 5 ലക്ഷമാളുകൾ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടു. ഇറാനെതി രേ നിരവധി രാസായുധങ്ങൾ ഇറാക്ക് പ്രയോഗിക്കുകയുണ്ടായി. ഇതിന്റെ പരിണതഫലം ഇറാൻ ജനത ഇന്നു മനുഭവിക്കുകയാണ്.രോഗങ്ങളും,തീരാവ്യാധികളും, വൈകല്യവും.

publive-image

പിന്നീട് ഇറാക്കിനെതിരായ അമേരിക്കൻ യുദ്ധവും ഇറാന്റെ രഹസ്യമായ അണുവായുധനിർമ്മാണവും അമേരിക്കയുടെ നിലപാടുകൾ കൂടുതൽ കർക്കശമാക്കാൻ കാരണമായി. ജോർജ് ബുഷിന്റെ പ്രസിദ്ധമായ AXIS OF EVIL ( തിന്മയുടെ അച്ചുതണ്ട്) ൽ ഇറാനും ഉൾപ്പെട്ടു.

ഇറാനുമായി യൂറോപ്യൻ യൂണിയനും അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമയും ഉണ്ടാക്കിയ കരാർ പ്രകാരം ( ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ ) ഇറാൻ തങ്ങളുടെ പക്കലുള്ള യുറേനിയം ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കില്ലെന്നുറപ്പുനല്കിയിരുന്നു.

എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽവന്നതോടെ സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും സമ്മർദ്ദത്തിനുവഴങ്ങി കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ എണ്ണ കയറ്റുമതിയിൽ ഏർപ്പെടുത്തുകയുമായിരുന്നു.ഇറാന്റെ സമ്പദ്ഘടനയെ അത് കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്.

ഇറാനും അമേരിക്കയും തമ്മിൽ നാല് നൂറ്റാണ്ടിലേറെയായി നടക്കുന്ന ശീതയുദ്ധം ഇപ്പോഴതിന്റെ പാരമ്യത യിൽ എത്തിയിരിക്കുന്നു.സൈന്യ കമാൻഡർ ജനറൽ കാസിം സുലമാനിയുടെയും കൂട്ടാളികളുടെയും മരണത്തിനുള്ള തിരിച്ചടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് വൻ പ്രത്യാഘാതമാകും ഗൾഫ് മേഖലകളിൽ ഉണ്ടാക്കാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Advertisment