Advertisment

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ !

New Update

മ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുന്ന നിയമനിർമ്മാണ പരിപാലന സ്ഥാപനമായ ന്യൂ ഡൽഹിയിലെ ഇന്ത്യൻ പാർലമെൻറ് മന്ദിരം.

Advertisment

92 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ബ്രിട്ടീഷുകാരായിരുന്ന എഡ്വിന്‍ ലൂടൈന്‍സ് ഉം ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നീ ആർക്കിടെക്റ്റുകൾ ചേർന്നായിരുന്നു. കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 1921 ഫെബ്രുവരി 12 നും പണിപൂർത്തിയായത് 1927 നുമാണ്.

publive-image

മദ്ധ്യപ്രദേശിലെ മുറെയ്‌നയിലുള്ള അതിപ്രാചീനമായ 'ചൗസട്ട് യോഗിനി' ക്ഷേത്രത്തിന്റെ മാതൃകയിലാണ് പാർലമെന്റ് ഹൗസ് പണിതിരിക്കുന്നത്. ഗുർജർ വംശ രാജാക്കന്മാർ പണിതീർത്ത ഈ ക്ഷേത്രം ഇപ്പോൾ ഭാരതീയ പുരാവസ്തു കേന്ദ്രത്തിന്റെ അധീനതയിലാണ്. വൃത്താകൃതിയിൽ വിശാലമായ പൂന്തോട്ടമുൾപ്പെടെ അശോക സ്തംഭത്തിന്റെ രൂപം കൂടി സന്നിവേശിച്ചു പണിതീർത്ത അക്കാലത്തെ അതിവിശാലമായ സൗധമായിരുന്നു ഇത്.

ബ്രിട്ടീഷുകാരുടെ ഒരു പുതിയ അഡ്മിനിസ്ട്രേറ്റിവ് ക്യാപ്പിറ്റൽ എന്ന ലക്ഷ്യത്തോടെ പൂർത്തീകരിച്ച ഈ പാർലമെന്റ് മന്ദിരം അന്ന് അവരുടെ സെൻട്രൽ ലെജിസ്ലേറ്റിവ് അസംബ്‌ളി ആയിരുന്നു. ധീരദേശാഭിമാനികളും സ്വാതന്ത്ര്യസമരപോരാളികളുമായിരുന്ന ഭഗത്‌സിംഗും ബട്ടുകേശ്വർ ദത്തും 1929 ൽ ബോംബെറിഞ്ഞത് ബ്രിട്ടീഷ് സെന്ററിൽ ലെജിസ്ലേറ്റിവ് അസംബ്‌ളി കൂടിയിരുന്ന ഈ പുതിയ കെട്ടിടത്തിലേക്കായിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ ലോക്‌സഭാ നിലവിൽ വന്നത് 1952 ലായിരുന്നു. ഇത്തവണത്തേത് 17 മത് ലോക്‌സഭയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ലൈബ്രറി പാർലമെന്റിലാണുള്ളത്. ആദ്യത്തേത് കൽക്കത്തയിലെ നാഷണൽ ലൈബ്രറിയാണ്.

publive-image

സ്വാതന്ത്ര്യത്തിനുശേഷം പുതിയ കെട്ടിടം നിർമ്മിക്കുന്നതുവരെ സുപ്രീം കോടതി പ്രവർത്തിച്ചിരുന്നത് പാർലമെന്റിന്റെ സെൻട്രൽ ഹാളിലായിരുന്നു. കൈകൊണ്ടെഴുതപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുള്ള ഒറിജിനൽ പകർപ്പുകൾ പാർലമെന്റ് ലൈബ്രറിയിലെ നൈട്രജൻ ഗ്യാസ് ചേമ്പറിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.

പാർലമെന്റിലെ കാന്റീനിൽ ( ഇന്ത്യൻ കോഫീ ഹൗസ്) 12 രൂപയ്ക്ക് വളരെ രുചികരമായ ഭക്ഷണം ലഭ്യമാണ്.

പാർലമെന്റ് കെട്ടിടത്തിൽ ഇപ്പോൾ സ്ഥലസൗകര്യങ്ങളുടെ വലിയ അഭാവമുണ്ട്. ലോക്‌സഭയിലും, രാജ്യസഭയിലും സ്ഥലസൗകര്യകുറവും അംഗങ്ങളുടെ സ്റ്റാഫിനും മറ്റും പ്രവർത്തിക്കാനുള്ള സ്ഥലപരിമിതിയും മൂലം പുതിയ ഒരു പാർലമെൻറ് കോംപ്ലക്സ് നിർമ്മിക്കാൻ വേണ്ടി മുൻ സ്പീക്കർ മീരാ കുമാർ ഒരു കമ്മിറ്റിക്കു രൂപം നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.

Advertisment