Advertisment

ഇന്ത്യൻ രൂപയുടെ കരുത്തിൽ നിഷ്പ്രഭമായിരുന്ന ഡോളറും പൗണ്ടും !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ രൂപയ്ക്ക് പ്രതാപകാലമായിരുന്നു. ലോകത്തെതന്നെ കരുത്തുറ്റ കറൻസിയായിരുന്നു അന്നത്തെ ഇന്ത്യൻ രൂപ. അക്കാലത്ത് ഇന്ത്യയില്‍ രൂപയ്ക്ക് പകരം ബ്രിട്ടീഷ് പൌണ്ട്, ഇന്ത്യയിൽ കറൻസിയായി കൊണ്ടുവരാൻ ബ്രിട്ടീഷുകാര്‍ പരമാവധി ശ്രമിച്ചു. പക്ഷെ നടന്നില്ല. അതിനുള്ള കാരണങ്ങൾ പലതായിരുന്നു.

Advertisment

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലതവണ ഇംഗ്ലീഷ് കാര്‍ ഇന്ത്യയില്‍ രൂപയ്ക്ക് പകരം പൌണ്ട് വിനിമയ കറന്‍സിയാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. കാരണം അന്ന് വിദേശികൾക്കുവരെ പൗണ്ടിനേക്കാൾ ഇന്ത്യൻ രൂപയോടായിരുന്നു താൽപ്പര്യം.

publive-image

1857 മുതലാണ് രൂപ ഇന്ത്യയുടെ ഒഫീഷ്യല്‍ കറന്‍സിയാകുന്നത്. അതോടെ ഭാരതത്തിന്‍റെ ഇക്കണോമി വളരെ കരുത്തുറ്റതായി മാറി. പൗണ്ട് വന്നാൽ ഇതിൽ വലിയ ഇടിവുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ബ്രിട്ടനെ ഇരുത്തിച്ചിന്തിപ്പിച്ചത്.

ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ആഫ്രിക്ക, പേര്‍ഷ്യന്‍ ഗള്‍ഫ്, ദക്ഷിണ അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ രൂപാ എക്സ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്നത് പലർക്കും പുതിയ അറിവാകാം. അത്രക്ക് ഡിമാന്‍ഡ് ആയിരുന്നു നമ്മുടെ രൂപയ്ക്ക്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യൻ രൂപ വ്യാപകമായി പ്രാചാരത്തിലായിരുന്നു..

publive-image

ഡോളറും ,പൌണ്ടും അന്നാര്‍ക്കും വേണ്ട. ഇന്ത്യന്‍ രൂപയോടായിരുന്നു പ്രിയം. കാരണം രൂപ അത്ര ശക്തമായ നിലയിലായിരുന്നു ലോകത്ത്.

സ്വാതന്ത്ര്യത്തിനു മുന്പ് അമേരിക്കൻ ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്ക് മുന്നില്‍ നിഷ്പ്രഭമായിരുന്നു. 1917 ല്‍ ഒരു രൂപയുടെ മൂല്യം 17 അമേരിക്കന്‍ ഡോളറായിരുന്നു. 1947 ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെയും അമേരിക്കന്‍ ഡോളറിന്റെയും മൂല്യം ഏറെക്കുറെ തുല്യമായനിലയിലായിരുന്നു.

publive-image

1980 നു മുമ്പുവരെ ഒരു ഡോളര്‍ ന്‍റെ വില ഇന്ത്യന്‍ രൂപ പത്തില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1990 ല്‍ ഒരു ഡോളര്‍ 32 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായി. രൂപ ഏറ്റവും വലിയ ഇടിവ് നേരിട്ട കാലഘട്ടം അതായിരുന്നു. 2000 ല്‍ 40 രൂപയും 2011 ൽ 50 രൂപയുമായി ഡോളര്‍ ശക്തനായി കുതിച്ചുയർന്നു.

2013 ല്‍ 60 രൂപയായി മാറിയ ഡോളര്‍ ഇപ്പോള്‍ 71 ലേക്കടുക്കുകയാണ്. ഇക്കാര്യങ്ങൾ സൂക്ഷമമായി വിശകലനം ചെയ്യുന്ന ഒരു വ്യക്തിക്ക് ഇന്ത്യൻ രൂപയുടെ കാലാകാലങ്ങളായുള്ള പതനത്തിന്റെ ഗൗരവം ഉൾക്കൊള്ളാനാകും. അതാകട്ടെ അമ്പരപ്പിക്കുന്നതുമാണ്..

publive-image

മറ്റൊരു പ്രധാനവിഷയം എന്തെന്നാൽ ഇന്ത്യൻ രൂപയുടെ വിലനിലവാരം തുടർച്ചയായി ഇങ്ങനെ താഴേക്ക് കൂപ്പുകുത്തുന്നതുമൂലം ഇപ്പോൾ ഗൾഫ് മേഖലയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവർ നിക്ഷേപങ്ങളും ഇൻഷുറൻസും വരെ ഡോളറിലാണ് നടത്തുന്നത്.

ഇന്ത്യൻ രൂപ താഴേക്ക് കൂപ്പുകുത്തുമ്പോൾ ഡോളർ നാൾക്കുനാൾ വളർച്ച പ്രാപിക്കുന്നു എന്നതാണ് കാരണം. ഇത് വരും നാളുകളിൽ നമ്മുടെ ഇക്കോണോമിയെ സാരമായി ബാധിക്കാൻ പോകുകയാണ്. വിദേശനാണ്യശേഖരത്തിലുണ്ടാകുന്ന കുറവ് സമ്പദ്ഘ ടനയിൽ പ്രതിഫലിക്കുകതന്നെ ചെയ്യും..

publive-image

സ്വതന്ത്ര ഭാരതത്തിലെ ഭരണനേതൃത്വങ്ങള്‍ നമ്മുടെ നാടിനെ എങ്ങോട്ട് നയിച്ചു, നയിച്ചുകൊണ്ടിരിക്കുന്നു ? ഇനി എന്താണ് ഭാവി? എന്താണിതിനുള്ള കാരണങ്ങൾ ? എന്തൊക്കെയാണിതിനുള്ള പ്രതിവിധികൾ ??

കാതലായ ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതരായി നാം ഉണര്‍ന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

Advertisment