Advertisment

ഇന്ന് ഇന്റർനാഷണൽ മൈഗ്രന്റ്‌സ് ദിവസമാണ് !

New Update

ക്യരാഷ്ട്രസഭ ഡിസംബർ 18 International Migrants Day ആയി പ്രഖ്യാപിച്ചിരിക്കുന്നു.

Advertisment

ലോകമൊട്ടാകെ 27 കോടിയിലധികം അഭയാർത്ഥികൾ അഥവാ പ്രവാസികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു ചേർന്നാൽ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ സ്ഥലമായി ( രാജ്യമായി) മാറപ്പെടുമത്രേ.

publive-image

ജനസംഖ്യയിൽ ലോകത്ത് ഒന്നാമതുള്ള ചൈനയും (143 കോടി) രണ്ടാമതുള്ള ഇന്ത്യയും (131 കോടി) മൂന്നാം സ്ഥാനത്തുള്ള അമേരിക്കയും (33 കോടി) കഴിഞ്ഞാൽ നാലാം സ്ഥാനം പ്രവാസികളാണ് 27 കോടിയിലും അധികം. 27 കോടി ജനസംഖ്യയുള്ള ഇൻഡോനേഷ്യ അഞ്ചാം സ്ഥാനത്തും 22 കോടിവരുന്ന പാക്കിസ്ഥാൻ ആറാം സ്ഥാനത്തുമാണ്.

2000 മാണ്ടിൽ ലോകമാകെയുണ്ടായിരുന്ന പ്രവാസികളുടെ സംഖ്യ 15 കോടിയായിരുന്നു.അതായത് 20 വർഷംകൊണ്ട് പ്രവാസികളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു.

publive-image

യുദ്ധവും, തൊഴിലില്ലായ്മയും,അശാന്തിയും ഗൃഹയുദ്ധവുമാണ് പാലായനവും അതുവഴി പ്രവാസികളും വർദ്ധിക്കാനുള്ള മുഖ്യകാരണങ്ങൾ. ലോകജന സംഖ്യയുടെ 3.5% പ്രവാസികളാണ്.ഇവരിൽ 14% കുഞ്ഞുങ്ങളാണ് എന്നത് ഏറെ ദുഖകരം.

ലോകമെമ്പാടുമുള്ള 233 രാജ്യങ്ങളിലെ ജനസംഖ്യ 771 കോടിയിൽ അൽപ്പം കൂടുതലാണ്. ഇതിൽ പകുതിയിലധികം അതായത് 56 % കേവലം 5 രാജ്യങ്ങളിലാണുള്ളത്. ചൈന,ഇന്ത്യ,അമേരിക്ക, ഇൻഡോനേഷ്യ, പാക്കി സ്ഥാൻ എന്നിവയാണ് ആ രാജ്യങ്ങൾ.

പ്രവാസികളിൽ 74 % 20 നും 64 വയസ്സിനുമിടയിലുള്ളവരാണ്. സ്ത്രീകളിൽ 19 നും 59 വയസ്സിനുമിടയിലുള്ളവർ പുരുഷന്മാരേക്കാൾ അധികമാണ്.

Advertisment