Advertisment

'വിഷമിക്കേണ്ട ഇനി ഞങ്ങളൊപ്പമുണ്ട്' - ഐ എസ് ആര്‍ ഓയ്ക്ക് നാസയുടെയും യു എ ഇയുടെയും സാന്ത്വനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"വിഷമിക്കേണ്ട ഇനി ഞങ്ങളൊപ്പമുണ്ട്." " അന്തരീക്ഷയാത്രകൾ അതീവ കഠിനമാണ്. അപ്രതീക്ഷിത പ്രതിബന്ധങ്ങൾ നിറഞ്ഞ ഈ ദൗത്യത്തിന് സാഹസപ്പെട്ട ഇന്ത്യയുടെ ശാസ്ത്രജ്ഞരെ അളവറ്റഭിനന്ദിക്കുന്നു. ഇനി ISRO യുടെ സൗരമണ്ഡല പരീക്ഷണങ്ങൾക്ക് ഞങ്ങളും ഒപ്പമുണ്ടാകും. .. " ഇതായിരുന്നു നാസയുടെ പ്രതികരണം.

Advertisment

publive-image

"ഇന്ത്യ ഞങ്ങളുടെ നല്ല മിത്രരാജ്യമാണ്. ഇന്ത്യയുടെ ഈ മിഷന് ഞങ്ങളുടെ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു. ശാസ്ത്ര സാങ്കേതികരംഗത്ത് ഇന്ത്യൻ കരുത്ത് തെളിയിക്കപ്പെട്ടിരിക്കുന്നു…" യു എ ഇ സ്പേസ് ഏജന്‍സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഐ എസ് ആര്‍ ഓയുടെ ചന്ദ്രായൻ - 2 ഉദ്ദേശിച്ചത്ര വിജയം വരിച്ചില്ലെങ്കിലും ആ സാഹസികമായ ശ്രമത്തെ ലോകത്തെ മിക്ക രാജ്യങ്ങളും പ്രകീർത്തിച്ചപ്പോൾ പാക്കിസ്ഥാനത്തിൽ നിന്നുമാത്രമാണ് അപസ്വരം ഉയര്ന്നത്.

പാകിസ്താനിലെ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി ഫവാദ് ഹുസൈൻ ചൗധരി യുടേതായിരുന്നു വളരെ അപമാനകരമായ പ്രതികരണം. " ഒരു പട്ടിണി രാജ്യമായ ഇന്ത്യ 900 കോടി വെറുതെ നശിപ്പിച്ചതിനുത്തരവാദി യായ നരേന്ദ്ര മോദിയിൽനിന്ന് ഈ പണം തിരിച്ചുപിടിക്കണമെന്നായിരുന്നു " ആ മഹാന്റെ ജല്പനം.

publive-image

ഇതിനു പാക്കിസ്ഥാനിലെ ജനതതന്നെ ഇപ്പോൾ അദ്ദേഹത്തെ ട്രോളുകയാണ്. ആദ്യം പാക്ക് മണ്ണിൽ യാത്രചെയ്യാനുതകുന്ന നാല് നല്ല വിമാനങ്ങളെങ്കിലും കൊണ്ടുവരുക, 10000 കോടി നശിപ്പിച്ച കാർഗിൽ യുദ്ധത്തിന്റെ പണം ആദ്യം തിരിച്ചുപിടിക്കുക .. എന്നുതുടങ്ങിയ ട്രോൾമഴയാണ് അദ്ദേഹത്തിന് ഇപ്പോൾ നേരിടേണ്ടി വരുന്നത്.

ചില പാക്ക് മാദ്ധ്യമങ്ങളും ഐ എസ് ആര്‍ ഓയെയും ഇന്ത്യയെയും വിമർശിക്കാൻ മറന്നില്ല. പക്ഷേ അതിനു പാക്ക് ജനതയുടെ പിന്തുണ ലവലേശം കിട്ടിയില്ല എന്നതും വസ്തുതയാണ്.

Advertisment