Advertisment

മാഞ്ചസ്റ്ററിൽ 'ഇയോൺ മോർഗൻ' തകർത്തെറിഞ്ഞ റിക്കാർഡുകൾ !

New Update

ന്നലെ ക്രീസിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ. മാഞ്ചസ്റ്ററിൽ 2019 വേൾഡ് കപ്പിലെ 24 മത് മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ( 57 ബോളുകളിൽ) സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇത് കൂടാതെ വേൾഡ് കപ്പിൽ ഒരിന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പായിച്ച റിക്കാർഡും മോർഗൻ സ്വന്തമാക്കി.

Advertisment

publive-image

സിക്‌സുകളിൽ സെഞ്ച്വറി നേടുകയെന്ന അപൂർവ്വ റിക്കാർഡും അദ്ദേഹം കൈവരിച്ചു. അതായത് അദ്ദേഹം അടിച്ച 17 സിക്സുകൾ ചേരുമ്പോൾ 102 റൺ തികയുന്നു. വേൾഡ് കപ്പിൽ ഇതും ഒരപൂർവ്വ റിക്കാർഡാണ്‌. എതിരാളികൾ അത്ര കരുത്തരല്ലാത്ത അഫ്‌ഗാനിസ്ഥാനായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.

വേൾഡ് കപ്പിൽ ഇതുവരെ ഒരിന്നിംഗ്‌സിൽ 16 സിക്‌സ് വീതം നേടിയത് മൂന്നു ബാറ്സ്മാൻമാരാണ്. രോഹിത് ശർമ്മ, ക്രിസ് ഗേൽ, എബി ഡീവില്ലിയേഴ്‌സ്. അതായത് ആകെ 96 റൺസ് വീതം അവർ സിക്‌സറുകൾ വഴി നേടുകയുണ്ടായി.

71 ബോളുകളിനിന്ന് 4 ഫോറും 17 സിക്സറുകളുമടക്കം 148 റൺ നേടിയ മോർഗന്റെ സ്ട്രൈക്ക് റേറ്റ് 208.45 ആണ്.

Advertisment