Advertisment

അന്ന് ഇന്ത്യ വിട്ടയച്ച വ്യക്തി ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

റിയുക തീവ്രവാദത്തിന്റെ പര്യായമായി മാറിയ 'ജെയ്ഷ് ഏ മുഹമ്മദ്' എന്ന സംഘടനയെപ്പറ്റി.

Advertisment

ഇന്നലെ ഉച്ചയ്ക്ക് ജമ്മു കാശ്മീരിലെ പുൽവാമയിൽ 40 ലധികം ജവാന്മാർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ് ഏ മുഹമ്മദ് ഏറ്റെടുത്തു. ഇന്ത്യയിൽ ഇതുവരെ സൈന്യത്തിനുനേരേ നടന്നതിൽവച്ച് ഏറ്റവും വലിയ ഭീകാരാക്രമണമായി ഇത് വിലയിരുത്തപ്പെടുന്നു...

publive-image

ആരാണ് ജെയ്ഷ് ഏ മുഹമ്മദ് എന്ന സംഘടനയുടെ തലവൻ? എന്താണ് അവരുടെ ലക്ഷ്യം ?

1999 ൽ ഒരുകൂട്ടം തീവ്രവാദികൾ കാഠ്‌മണ്ഡുവിൽനിന്ന് ഡെൽഹിക്കുവന്നിരുന്ന IC 814 എന്ന ഇന്ത്യൻ വിമാനം അപഹരിച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊണ്ടു പോകുകയും അതിലെ യാത്രക്കാരുടെ മോചനത്തിനായി ഭീകരരുടെ ആവശ്യപ്രകാരം അന്നത്തെ അടൽ ബിഹാരി സർക്കാർ 1999 ഡിസംബർ 31 ന് കാണ്ഡഹാറിൽ കൊണ്ടുപോയി വിട്ടയച്ച തീവ്രവാദികളിൽ പ്രമുഖനായിരുന്ന 'മൗലാനാ മസൂദ് അസ്ഹർ' അന്ന് അവിടെനിന്നും മോചിതനായശേഷം പാക്കിസ്ഥാനിലെത്തി സ്ഥാപിച്ച ഭീകരസംഘടനയാണ് ജെയ്ഷ് ഏ മുഹമ്മദ്. താലിബാന്റെ സഹായത്തോടെയായിരുന്നു ഈ വിമാന അപഹരണവും തീവ്രവാദി മോചനവും നടന്നത്.

അന്ന് ഒരു പ്രത്യേക വിമാനത്തിൽ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങാണ് മൂന്നു തീവ്രവാദികളെ കാണ്ഡഹാ റിൽ കൊണ്ടുപോയി താലിബാന് കൈമാറിയത്. 7 ദിവസത്തെ തടങ്കലിനു ശേഷമാണ് വിമാനവും 173 യാത്രക്കാരും 15 വൈമാനികരും മോചിതരായത് .

എന്താണ് ജെയ്ഷ് ഏ മുഹമ്മദ് സംഘടനയുടെ ലക്‌ഷ്യം ?

കാശ്മീരിനെ പൂർണ്ണമായും ഭാരതത്തിൽ നിന്നും മോച്ചിപ്പിച്ചു പാക്കിസ്ഥാനിൽ ലയിപ്പിക്കുക എന്നതാണ് ജെയ്ഷ് ഏ മുഹമ്മദ് സംഘാനയുടെ ലക്ഷ്യം.

publive-image

ആരാണ് മൗലാനാ മസൂദ് അസ്ഹർ ?

പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഭവാൽപ്പൂരിൽ 1968 ജൂലൈ 10 നു ജനിച്ച മൗലാനാ മസൂദ് അസ്ഹർ പിന്നീട് ഒരു മദ്രസ അദ്ധ്യാപകനായി ജോലിനോക്കവേയാണ് ജിഹാദി യാകണമെന്ന തീരുമാനവുമായി അഫ്ഗാനി സ്ഥാനിലെത്തുന്നത്.

അവിടെ 'ഹർക്കത് ഉൽ മുജാഹിദീൻ' എന്ന സംഘടനയിൽനിന്നാണ് ട്രയിനിങ് പൂർത്തി യാക്കിയത്. താലിബാനുമായി ഉറ്റ സൗഹൃദം സ്ഥാപിച്ച മസൂദ് അസ്ഹർ പിന്നീട് കാശ്മീരിൽ ഒളിപ്രവർത്തനം നടത്തുകയും 1998 ൽ അനന്തനാഗിൽനിന്ന് സൈന്യത്തിന്റെ പിടിയിലാകുകയുമായിരുന്നു..

ആറു വർഷക്കാലം ഇന്ത്യൻ ജയിലിൽക്കിടന്നശേഷം മസൂദ് അസ്ഹർ 1999 ൽ താലിബാനുമായുള്ള ഉറ്റ സൗഹൃദത്തിന്റെ പിൻബലത്തിൽ കാണ്ഡഹാറിലേക്കു കടത്തിക്കൊണ്ടുപോയി ഇന്ത്യൻ വിമാനത്തിന്റെ പേരിൽ നടന്ന വിലപേശലിലൂടെ ജയിൽ മോചിനാകുകയായിരുന്നു. കാണ്ഡഹാറിൽ മോചിതനാക്കപ്പെട്ട മസൂദ് അസ്ഹർ അന്നുതന്നെ അവിടെനിന്നും വാഹനമാർഗ്ഗം പാക്കിസ്ഥാനിലേക്കു പോയി.

2000 മാണ്ടിലാണ് മൗലാനാ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ ജെയ്ഷ് ഏ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്ക് രൂപം നൽകുന്നത്. ഇപ്പോഴും ഇതിന്റെ തലവൻ മസൂദ് അസ്ഹർ തന്നെയാണ്.

2001 ൽ അമേരിക്കയും ,ബ്രിട്ടനും, ഐക്യരാഷ്ട്രസഭയും ജെയ്ഷ് ഏ മുഹമ്മദ് നെ ഒരു വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും പിന്നീട് അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി 2002 ൽ പാക്കിസ്ഥാനും ജെയ്ഷ് ഏ മുഹമ്മദിനെ ഭീകരസംഘടന യായി പ്രഖ്യാപിക്കാൻ നിര്ബന്ധിതരാകുകയുമായിരുന്നു. എങ്കിലും മസൂർ അസ്ഹർ പാക്കിസ്ഥാനിൽ തന്റെ തീവ്രവാദ പ്രവർത്തനങ്ങൾ അന്നും ഇന്നും നിർബാധം തുടരുകയാണ് .

ചാവേർ ആക്രമണമാണ് ജെയ്ഷ് ഏ മുഹമ്മദ് ഏറെയും നടത്തിവരുന്നത്. സംഘടന രൂപം കൊണ്ട് രണ്ടുമാസം കഴിഞ്ഞപ്പോൾ അവർ ഇന്ത്യൻ സൈന്യത്തിന്റെ ശ്രീനഗറിലെ ബദാമിയിലുള്ള ഹെഡ് ക്വർട്ടറിൽ ആദ്യ ചാവേർ ആക്രമണം നടത്തുകയുണ്ടായി.അക്കൊല്ലം തന്നെ ജമ്മു കാശ്മീർ സെക്രട്ടറിയേറ്റിലും അവർ ആക്രമണം നടത്തിയിരുന്നു.

publive-image

2001 സെപ്റ്റംബർ 4 നു ജെയ്ഷ് ഏ മുഹമ്മദ് ഭീകരർ ശ്രീനഗർ നിയമസഭാമന്ദിരത്തിൽ ചാവേറാക്രമണം നടത്തിയതിന്റെ ഫലമായി 38 പേർ കൊല്ലപ്പെടുകയുണ്ടായി. 2001 ഡിസംബർ 13 ഇന്ത്യൻ പാർലമെന്റ് ആക്രമണവും 2016 നു പഞ്ചാബിലെ പഠാൻകോട്ട് വായുസേനാ കേന്ദ്രത്തിൽ നടത്തിയ ആക്രമണവും ജെയ്ഷ് ഏ മുഹമ്മദ് തീവ്രവാദികളുടെ നേതൃത്വത്തിലായിരുന്നു.

ഭാരതത്തിൽ നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളിലും ജെയ്ഷ് ഏ മുഹമ്മദ് സംഘടനയ്ക്ക് പങ്കുണ്ട്. ഇതിൽ ഏറ്റവും വലുത് 2008 ൽ നടന്ന മുംബൈ ഭീകരാക്രമണമായിരുന്നു.

2016 ൽ കാശ്മീരിലെ ഉറി സൈനികക്യാമ്പ് ആക്രമിച് 18 സൈനികരെ കൊലപ്പെടുത്തിയതിനു പിന്നിലും ജെയ്ഷ് ഏ മുഹമ്മദിന്റെ കറുത്ത കരങ്ങളായിരുന്നു.

ജെയ്ഷ് ഏ മുഹമ്മദ് പാക്കിസ്ഥാനിലും നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2009 ൽ പാകിസ്ഥാ നിൽ വച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങളെ കൊലപ്പെടുത്താൻ നടത്തിയ ആക്രമണങ്ങൾക്കു പിന്നിലും ഈ സംഘടനയായിരുന്നു.

2002 ൽ കറാച്ചിയിൽ കൊല്ലപ്പെട്ട ഡാനിയൽ പേൾ എന്ന അമേരിക്കൻ പത്രപ്രവർത്തക ന്റെ കൊലപാതകം ആസൂത്രണം ചെയ്തതും ജെയ്ഷ് ഏ മുഹമ്മദ് ആയിരുന്നു. മുൻ പാക്കിസ്ഥാൻ പ്രസിഡണ്ട് പർവേശ് മുഷറഫിനെ വധിക്കാൻ ഇവർ നടത്തിയ ആക്രമണം വിഫലമായിപ്പോയിരുന്നു.

നിരോധിത സംഘടനയായിട്ടും പാക്കിസ്ഥാനിൽ അവർ സജീവമായി പ്രവർത്തിക്കുന്നതും ,ഭാരതത്തിലെ അതീവ സുരാക്ഷാമേഖലകളിൽവരെ അതിസമർത്ഥമായി ആക്രമണങ്ങൾ നടത്താൻ കഴിയുന്നതും ഉത്ക്കണ്ഠ ഉളവാക്കുന്ന ഗുരുതര വിഷയങ്ങൾ തന്നെയാണ്.

Advertisment