Advertisment

അനധികൃത സ്വത്ത് സമ്പാദനക്കേസിലുൾപ്പെട്ട മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകൾ ലോക്‌പാൽ സമിതിയിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

48 വർഷക്കാലമായുള്ള നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോക്‌പാൽ യാഥാർഥ്യമായത്. സുപ്രീം കോടതി മുൻ ജഡ്‌ജി പിനാക്കി ചന്ദ്ര ഘോഷിന്റെ അദ്ധ്യക്ഷതയിലുള്ള ലോക്‌പാൽ സമിതിയിൽ നിയമനിതരായിരിക്കുന്ന നാല് ജ്യുഡീഷ്യൽ മെമ്പർമാരിൽ ഒരാളാണ് ജസ്റ്റിസ് അഭിലാഷ കുമാരി. ഈ നിയമനം ഇപ്പോൾ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Advertisment

publive-image

ജസ്റ്റിസ് അഭിലാഷ കുമാരി ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീർ ഭദ്ര സിംഗിന്റെ മകളാണ്. വീരഭദ്ര സിംഗിനെതിരേ അനധികൃതമായി 10 കോടി രൂപയുടെ സ്വത്തു സമ്പാദിച്ചതിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റേറ്റ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ അഴിമതി നടത്തിയെന്നതിന്റെ പേരിൽ സിബിഐ യും അദ്ദേഹത്തിനെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

publive-image

വീർഭദ്രസിങിന്റെ മകൻ വിക്രമാദിത്യ സിംഗിനെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതാണ് അഭിലാഷ കുമാരിയുടെ നിയമനം വിവാദമാക്കാൻ കാരണം.

Advertisment