Advertisment

പ്രകൃതിഭംഗിയാൽ സമ്പന്നമായ കാശ്മീരും മഞ്ഞുമലകളാൽ മൂടപ്പെട്ട ലഡാക്കും !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളാണ്‌ കാശ്മീരും ലഡാക്കും. മുസ്‌ലിം ബാഹുല്യമുള്ള കാശ്മീർ പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. എന്നാൽ ലഡാക്ക് ആകട്ടെ ജനവാസം കുറഞ്ഞതും മഞ്ഞുമലകളാൽ മൂടപ്പെട്ടതുമായ പ്രദേശമാണ്. ബുദ്ധമതവിഭാഗങ്ങളാണ് ഇവിടെ ഭൂരിപക്ഷവും.

Advertisment

publive-image

കാശ്മീർ വിഷയം ഇപ്പോൾ സജീവമാണ്. എല്ലാ മാദ്ധ്യമങ്ങളും വളരെ കൂലങ്കഷമായി ഇഴകൾ കീറി പ്രശ്‍നം വിശകലനം ചെയ്യുകയാണ്. കഴിഞ്ഞ 70 വർഷമായി നീറിപ്പുകയുന്ന കാശ്മീർ വിഷയത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനോ ശ്രമിക്കാനോ ഇന്നുവരെ ഒരു ഭരണകൂടവും ശ്രമിച്ചുകണ്ടില്ല. ഫലമോ പാക്കിസ്ഥാൻ പിന്തുണയോടെ കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് തള്ളിവിട്ട് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുകയായിരുന്നു.

publive-image

ഇതിലധിഷ്ഠിതമായ ഇന്ത്യ - പാക്ക് ബദ്ധവൈരം മൂലം പരശ്ശതം കോടിയുടെ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും വർഷാവർഷം വാങ്ങിക്കൂട്ടുന്നത്. ആയുധവിൽപ്പന ലാക്കാക്കി കഴുകൻകണ്ണുകളുമായി കാത്തിരിക്കുന്ന വിദേശശക്തികൾക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വലിയ മുതൽക്കൂട്ടാണ്.

publive-image

കാശ്മീരിൽ കഴിഞ്ഞ 27 വർഷത്തിനിടെ 41000 പേരാണ് തീവ്രവാദത്തിന്റെ ഇരകളായി മരണപ്പെട്ടത്. കാശ്മീർ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ് 24%. ദേശീയ ശരാശരി 6.1 % വും കേരളത്തിൽ 10.67 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്.

publive-image

ഇപ്പോൾ കേന്ദ്രസർക്കാർ കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 വകുപ്പും ആർട്ടിക്കിൾ 35 A യും റദ്ദാക്കിയതിന്റെ പ്രതിഫലനങ്ങൾ രാജ്യത്തിനും കാശ്മീരിനും അനുകൂലമോ പ്രതികൂലമോ ആയി ഭവിക്കുമോയെന്ന കാര്യം നമുക്ക് കാത്തിരുന്നു കാണാം.

publive-image

publive-image

publive-image

publive-image

Advertisment