Advertisment

കേജ്‌രിവാൾ സർക്കാരിന്റെ സൗജന്യങ്ങൾ !

New Update

തിരാളികൾ പറയുംപോലെ സൗജന്യങ്ങൾ വാരിക്കോരി നൽകിയതു മാത്രമല്ല, മറിച്ച് അഴിമതി ഉന്മൂലനം ചെയ്യുകയും സർക്കാർ സേവനങ്ങൾ (റേഷനുൾപ്പെടെ) വാതിൽപ്പടിയിലെത്തിക്കുകയും ചെയ്തു പുതു ചരിത്രം രചിച്ചതാണ് അരവിന്ദ് കെജ്‌രിവാളിന്റെ വിജയരഹസ്യം.

Advertisment

publive-image

സൗജന്യങ്ങൾ പല സർക്കാരുകളും നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ 'ഉജ്വല യോജന' പാചകവാതകഗ്യാസ് സൗജന്യമായി നൽകുന്ന പദ്ധതിയാണ്.കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുന്നതും സൗജന്യമായാണ്. അന്ത്യോദയ , BPL കാർഡുകൾക്ക് റേഷൻ നൽകുന്നതും സൗജന്യമാണ്. കൂടുതൽ സൗജന്യം നൽകാൻ അവർക്കു കഴിയുന്നില്ല.

ഡൽഹിയിൽ വെള്ളം ,വൈദ്യുതി, വൈഫൈ, ചികിത്സ, തീർത്ഥാടനയാത്ര, മെട്രോയിലും ബസ്സുകളിലും സ്ത്രീകളുടെ യാത്ര ഒക്കെ സൗജന്യമാക്കി ഇന്ത്യയിലെതന്നെ ജനമനസ്സുകളിൽ ഇടംനേടിയ അരവിന്ദ് കെജ്‌രിവാൾ മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളിൽ നിന്ന് ഇപ്പോൾ അകലം പാലിക്കുകയാണ്.

അതുകൊണ്ടുതന്നെ അവരെയാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നുമില്ല.

അതിനു കാരണം ?

വാക്കും പ്രവർത്തിയും തമ്മിൽ വ്യത്യസ്തത പുലർത്തുന്നവരെയും അഴിമതിക്കാരെയും ,ജനപിന്തുണ യില്ലാത്തവരെയും ഒഴിവാക്കുന്നു എന്ന സൂചനയാണ് മറ്റു നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം ക്ഷണിക്കാത്തതിന്റെ കാരണമെന്ന് പറയപ്പെടുന്നു.

publive-image

എന്നാൽ കഴിഞ്ഞ 5 വർഷക്കാലം സർക്കാരിനെയും ജനങ്ങളെയും സഹായിക്കുകയും ഡൽഹിയിൽ മാറ്റങ്ങളുടെ സഹയാത്രികരാകുകയും ചെയ്ത സമൂഹത്തിലെ വിവിധ തുറയിലുള്ള 50 വ്യക്തികളെ നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായി സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

ഇതിൽ അദ്ധ്യാപകർ, ആർക്കി ടെക്റ്റുകൾ,ഫയർ ഫൈറ്റർമാർ,ഡോർ സ്റ്റെപ്പ് ഡെലിവറി ചെയ്യുന്നവരുടെ പ്രതിനിധി, ബൈക്ക് ആംബുലൻസ് പ്രതിനിധി, വിവിധ ആപദ്ഘട്ടങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിച്ചവർ എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സത്യപ്രതിജ്ഞയ്ക്ക് ബേബി മഫ്ളർമാൻ എന്നറിയപ്പെടുന്ന ഒരു വയസ്സുകാരൻ 'അവ്യാൻ തോമറിനുമുണ്ട്' ക്ഷണം. വോട്ടെണ്ണൽ ദിനത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ വേഷമണിഞ്ഞ് AAP ഓഫീസിലും അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലുമെത്തിയ അവ്യാൻ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

നാളെ രാവിലെ 10 മണിക്ക് ഡൽഹിയിലെ രാംലീലാ മൈതാനത്ത് കേജ്രിവാളും മറ്റുള്ള 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയാണ്.

ഡൽഹിയിലെ ജനങ്ങളോട് നാളെ രാവിലെതന്നെ രാംലീലാ മൈതാനത്തെത്താൻ പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നു. മന്ത്രിസഭയിൽ എല്ലാം പഴയ മുഖങ്ങൾ മാത്രമാണ്. പുതുമുഖങ്ങൾ ആരുമില്ല.

publive-image

ഡൽഹിയിൽ ഏതുവിഷയത്തെപ്പറ്റിയുമുള്ള സൂചനകളും നിർദ്ദേശങ്ങളും നൽകാനായി ജനങ്ങൾക്ക് 9871010101 എന്ന നമ്പറിലേക്ക് SMS ചെയ്‌താൽ തിരിച്ചുവിളിയെത്തും. പരിഹാരവുമുണ്ടാകും.

പൊള്ളയായ വാഗ്ദാനങ്ങളും ധൂർത്തും അധികാരദുർവിനിയോഗവും അഴിമതിയും മുഖമുദ്രയാക്കിയ രാഷ്ട്രീയ നേതാക്കളെക്കൊണ്ട് മടുത്ത ജനതയ്ക്ക് കെജ്‌രിവാൾ ആശ്വാസം പകരുന്ന ഒരു പ്രതീക്ഷയാണ്. ജനാധിപത്യം സമർത്ഥമായി അപഹരിച്ചവർക്കിടയിലെ വേറിട്ട -തിളങ്ങുന്ന വ്യക്തിത്വം.

ഇനിയാണ് അദ്ദേഹം കൂടുതൽ സൂക്ഷിക്കേണ്ടത്. എതിരാളികളും ഇന്നലെവരെ മിത്രങ്ങളായി കൂടെ നിന്നവരും നാളെ ഒന്നാകാനിടയുണ്ട്. അധികാരം പിടിവിട്ടുപോകുന്ന അവസ്ഥയിൽ അവർ അടങ്ങിയിരിക്കുമെന്നു കരുതാനും വയ്യ. മുൻകാല അനുഭവങ്ങൾ അതാണ് സൂചിപ്പിക്കുന്നത്.

Advertisment