Advertisment

അഭിമാനത്തോടെ കേരളം ! എല്ലാ സർക്കാർ സ്‌കൂളുകളും ഹൈ ടെക്ക് ആയ രാജ്യത്തെ ഏക സംസ്ഥാനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ല്ലാ സർക്കാർ സ്‌കൂളുകളും ഹൈ ടെക്ക് ആയ രാജ്യത്തെ ഏക സംസ്ഥാനം. അടുത്ത ലക്ഷ്യം സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്നത്. ഇപ്പോൾ ലോകനിലാവാരത്തിലുള്ള സ്‌കൂൾ എന്ന നിലയിലെത്തിയ " കോഴിക്കോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് " ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച അഞ്ചു സ്‌കൂളുകളിൽ നാലാം സ്ഥാനത്താണ്.

Advertisment

വിവാദങ്ങളും വിമർശനങ്ങളും വീഴ്ചകളും ഒക്കെ നാടിന്റെ വികസനപാതകളിൽ ഉയർന്നുകേൾക്കുക സ്വാഭാവികമാണ്. അതൊക്കെ ഒരുവശത്ത് നിൽക്കുമ്പോൾത്തന്നെ മുന്നോട്ടുള്ള പ്രയാണം അനവരതം തുടരുകയെന്നത് വളരെ പ്രശംസനീയമായ വസ്തുതയാണ്.

publive-image

അതെ. തീർച്ചയായും നമുക്കഭിമാനിക്കാം, വിദ്യാഭ്യാസമേഖലയിൽ നമ്മൾ മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെയേറെ മുന്നിലാണെന്നതിൽ ഒരു തർക്കവുമില്ല. പ്രത്യേകിച്ചും സർക്കാർ സ്‌കൂളുകളുടെ വിഷയമെടുത്താൽ കേരളത്തിലെ മുഴുവൻ സ്‌കൂളുകളും ഹൈടെക്ക് ആയിരിക്കുകയാണ്.

കേരളത്തിലെ 8 -)o ക്ലാസ്സ് മുതൽ പ്ലസ് 2 വരെയുള്ള 45000 ക്ലാസ്സ് റൂമുകളിൽ പ്രൊജക്റ്ററുകൾ,സ്‌ക്രീൻ,ലാപ് ടോപ്പ് ,ഇന്റർനെറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ 2018 -19 അദ്ധ്യയനവർഷം , മുൻവർഷങ്ങളെ അപേക്ഷിച് 40000 വിദ്യാർത്ഥികളാണ് അധികമായി സർക്കാർ സ്‌കൂളുകളിൽ അഡ്മിഷൻ നേടിയത്.

ഈ വർഷം 141 സ്‌കൂളുകൾ അതായത് ഓരോ നിയമസഭാമണ്ഡലങ്ങളിലെയും ഓരോ സർക്കാർ സ്‌കൂൾ വീതം അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതും സന്തോഷം പകരുന്ന വാർത്തതന്നെയാണ്..

കേരളത്തിലെ എല്ലാ പ്രൈമറി സ്‌കൂളുകളും ഹൈടെക് ആക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനുള്ള ആദ്യപടിയായി സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളിൽ 23170 മൾട്ടിമീഡിയ പ്രൊജക്റ്ററു കളും , 55086 ലാപ് ടോപ്പുകളും യു.എസ് .ബി സ്പീക്കറുകളും അനുവദിച്ചിരിക്കുന്നു. സ്‌കൂളുകളും ക്ലാസ്സ് റൂമുകളും സ്മാർട്ട് ആക്കാനുള്ള ചുമതല കേരളസർക്കാർ സ്ഥാപനമായ Kerala Infrastructure and Technology for Education (KITE) എന്ന കേരളസർക്കാർ സ്ഥാപനത്തിനാണ് നൽകിയിരിക്കുന്നത്.

KITE ( കൈറ്റ്‌ ) രാജ്യത്തെ ആദ്യ IT സ്‌കൂൾ പ്രോജക്ട് ആണ്. ഇവർ സ്‌കൂളുകൾ സന്ദർശിച്ചു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി ആധുനികവൽക്കരിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആ രീതിയിൽ അവ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇതിന്റെയൊക്കെ ഫലമായി ഈ വർഷം 7216 എയ്‌ഡഡ്‌ ,1060 അൺഎയ് ഡഡ് ഉൾപ്പെടെ സംസ്ഥാനത്തെ 12971 സ്‌കൂളുകളിലും 10 -)o ക്ലാസ്സ് പരീക്ഷയിൽ 100 % വിദ്യാർത്ഥികളും പാസ്സാകുകയുണ്ടായി എന്ന വസ്തുത നാം മനസ്സിലാക്കണം.

സ്‌കൂളുകൾ ഹൈ ടെക്കും ക്ലാസ്സ് റൂമുകൾ സ്മാർട്ടും ആയതിനുശേഷം ഇപ്പോൾ നടക്കുന്നത് ഓരോ നിയോജകമണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്‌കൂൾ വീതം അന്താരാഷ്ട്രനിലാവാരത്തി ലാക്കുക എന്ന ലക്ഷ്യമാണ്. ഈ ലക്ഷ്യം 2019 -20 അദ്ധ്യയനവർഷത്തിന്റെ പകുതിയാകുമ്പോഴേക്കും പൂർത്തീകരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

സ്‌കൂളുകൾ അന്താരാഷ്ട്രനിലാവാരത്തിലാക്കാനായി 5 കോടി രൂപ വീതം ഓരോ സ്‌കൂളിനും അനുവദിച്ചി ട്ടുണ്ട്. ഇപ്പോൾ ലോകനിലാവാരത്തിലുള്ള സ്‌കൂൾ എന്ന നിലയിലെത്തിയ " കോഴിക്കോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് " ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച അഞ്ചു സ്‌കൂളുകളിൽ നാലാം സ്ഥാനത്താണ്. ഇവിടെ ലാബ് ,കാന്റീൻ , പ്ളേ ഗ്രൗണ്ട്,ജിം,മോഡേൺ കിച്ചൻ,വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയെല്ലാം അത്യാധുനികരീതിയിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. നീന്തലറിയാതെ കുട്ടികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ കേരളത്തിൽ ധാരാളമാണെന്നോർക്കണം.

വർഷങ്ങളായി സർക്കാർ സ്‌കൂളുകളിൽ അധ്യയന മാദ്ധ്യമം മലയാളം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം സെക്ഷനുകളും ആരംഭിച്ചിരിക്കുകയാണ്.

കേരളസർക്കാർ തങ്ങളുടെ വാർഷികബജറ്റിന്റെ 16.5% വിദ്യാഭ്യാസമേഖലയ്ക്കാണ് ചെലവിടുന്നത്. ഈ സ്ഥാനത്ത് ബീഹാർ 5.6% വും ഉത്തർപ്രദേശ് 5% വുമാണ് ചെലവിടുന്നത് എന്നും നാമറിയണം.

സമൂലമായ മാറ്റത്തിന്റെ പാതയിലാണ് കേരളത്തിലെ വിദ്യാഭ്യാസരംഗം എന്ന് പറഞ്ഞാൽ ഒട്ടും അതിശയോ ക്തിയല്ല. മറ്റിന്ത്യൻ സംസ്ഥാനങ്ങൾക്ക് തികച്ചും മാതൃകയാണ്‌ കേരളത്തിലെ വിദ്യാഭ്യാസനിലവാരവും ഈ രംഗത്തെ ആധുനികവൽക്കരണങ്ങളും. അത് മനസ്സിലാക്കണമെങ്കിൽ നമ്മൾ മറ്റുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ ഒന്നടങ്കം വിലയിരുത്തേണ്ടതുണ്ട്.

Advertisment