Advertisment

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എന്തുകൊണ്ട് കേരളം മികച്ച നിലയിൽ ?

New Update

ൻ ഡി ടി വി കാണുകയാണെങ്കിൽ ആ ന്യൂസ് ചാനലിൽ താഴെയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പലരുടെയും ദയനീയമായ അഭ്യർത്ഥനകൾ അവരുടെ മൊബൈൽ നമ്പർ സഹിതം നമുക്ക് കാണാവുന്നതാണ്.

Advertisment

"ആഹാരമില്ല, മരുന്നില്ല, കുഞ്ഞുങ്ങൾ പട്ടിണിയിലാണ് ദയവായി സഹായിക്കണം" തുടങ്ങിയ സന്ദേശങ്ങളാണ് അവയിലെല്ലാമുള്ളത്.

ഇതേത്തുടർന്ന് എൻ ഡി ടി വി ഇവരെയും ഇതുപോലെ സഹായം ആവശ്യമുള്ളവരെയും ലക്ഷ്യമിട്ട് ഒരു ഫണ്ട് സമാഹരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പലർക്കുമവർ സഹായമെത്തിക്കുകയും ചെയ്യുന്നുണ്ട്.

publive-image

ഞാൻ മഹാരാഷ്ട്ര, ഛത്തീസ്‌ ഗഡ്‌, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ള എൻ്റെ സ്നേഹിതരുമായി മിക്ക ദിവസവും ബന്ധപ്പെടാറുണ്ട്. കേരളത്തിൽ നല്കിയതുപോലുള്ള സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സാമ്പത്തിക സഹായങ്ങളും ഈ സംസ്ഥാനങ്ങളിലൊന്നും നല്കിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ചില പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും അതൊന്നും പതിവുപോലെ ജനങ്ങളിൽ എത്തിയിട്ടില്ല. പൊതുവിതരണ സമ്പ്രദായം കേരളത്തലിലേതുപോലെ ബൃഹത്തായ രീതിയിൽ അവിടെങ്ങും നിലവിലില്ല. അർഹരായ പാവപ്പെട്ടവർക്ക് പലർക്കും റേഷൻ സാധനങ്ങൾ പോലും കിട്ടാറില്ല.

സാമൂഹ്യ - വിദ്യാഭ്യാസ- സാമ്പത്തിക രംഗത്ത്‌ ഇന്നും വളരെ പിന്നോക്കം നിൽക്കുന്ന ഈ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലകൾ പലതരത്തിലുള്ള അവഗണനയുടെ നേർസാക്ഷ്യങ്ങളാണ്‌.

മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ , ജാർഖണ്ഡ് , ബീഹാർ, മഹാരാഷ്ട്ര ഒക്കെ പലവിധ ധാതുസമ്പത്തുകൊണ്ട് സമ്പന്ന പ്രദേശങ്ങളാണ്. പക്ഷേ ജനങ്ങൾ ഭൂരിഭാഗവും ഇന്നും ദരിദ്രർ.

"ഞാൻ സമ്പന്നമായ സംസ്ഥാനത്തെ ദരിദ്രനായ മുഖ്യമന്ത്രിയാണ്" എന്ന പ്രഖ്യാപനത്തോടെ 2000 ൽ ചത്തീസ് ഗഡ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് ജോഗി മുൻപ് ഭരിച്ചവരുടെ അഴിമതിയിലേക്കായിരുന്നു വിരൽ ചൂണ്ടിയത്. എന്നാൽ അദ്ദേഹത്തിൽ നിന്നും നിരാശയായിരുന്നു ജനങ്ങൾക്ക് ലഭിച്ചത്.

വർദ്ധിച്ചുവരുന്ന ജനസംഖ്യാനിരക്കും, വിദ്യാഭ്യാസ - ആരോഗ്യ - തൊഴിൽ മേഖലയിലെ പിന്നോക്കാവസ്ഥയും, സർക്കാർ പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്കെത്താത്തതും രാഷ്ട്രീയ - വകുപ്പുതല അഴിമതികളുമാണ് ഈ സംസ്ഥാനങ്ങളുടെ ഇപ്പോഴുമുള്ള ദുരവസ്ഥക്ക് കാരണമെന്ന് മനസിലാക്കുന്നു.

ഈ സംസ്ഥാനങ്ങളും കേരളവുമായി ഒരു താരതമ്യം പോലും ഒരു കാര്യത്തിലും നടത്താൻ കഴിയില്ല. ഏറ്റവും ഒടുവിൽ നമ്മൾ കൈക്കൊണ്ട കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾതന്നെ നോക്കുക. ഇന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് കഴിയുന്നില്ല എന്നത് എത്ര പരിതാപകരമാണ്.

corona kerala
Advertisment