Advertisment

ഇന്നലെ നേരിട്ടുകണ്ട കോന്നി ആനക്കൂടിന്റെ ദയനീയ ചിത്രം !

New Update

ത്തനംതിട്ട ജില്ലയിലെ കോന്നി ആനപരിശീല നകേന്ദ്രം അഥവാ കോന്നി എലിഫന്റ് റിസർവ്, വനം വകുപ്പിന്റെ അധീനതയിൽ കാട്ടാനകളെ നാട്ടാനകളാക്കുന്ന പരിശീലനക്കളരിയും വിനോദ സഞ്ചാര കേന്ദ്രവുമാണ്.

Advertisment

publive-image

അവിടെക്കണ്ട അനാസ്ഥകൾ കൂടാതെ അവശതയിൽക്കഴിയുന്ന എഴുന്നേൽക്കാൻ വയ്യാത്ത ഒരു കുട്ടിയാനയെ ഒരാൾ എഴുന്നേൽപ്പിക്കാനായി ഉപദ്രവിച്ചപ്പോൾ അതിന്റെ ദീനരോദനം ഞങ്ങൾ കേട്ടു.കർട്ടൻ കൊണ്ട് മറച്ചിരുന്നെങ്കിലും കാലിന്റെ ഭാഗത്ത് ഉപദ്രവിക്കുന്നത് കാണാമായിരുന്നു.

കുട്ടിയാന യുടെ വേദനസഹിക്കാതെയുള്ള ഞരക്കം കേട്ടുനിൽക്കാൻ ബുദ്ധിമുട്ടായിരുന്നു.ആന എഴുന്നേൽക്കാതിരുന്നപ്പോൾ അയാൾ പിന്മാറു കയും വശത്തുള്ള കസേരയിൽ പോയിരിക്കുകയുമായിരുന്നു.

മദപ്പാടിളകിയ മറ്റൊരാന വെള്ളത്തിനായി നടത്തുന്ന പരവേശം കണ്ടു സഹിക്കാനായില്ല. പലതവണ അത് വെള്ളത്തിനായി സിമന്റു തൊട്ടിയിൽ പരതിയെങ്കിലും അതിലൊരു തുള്ളി വെള്ളവുമില്ലായിരുന്നു.

ഞങ്ങൾ ഇക്കാര്യം ഓഫിസിലും പാപ്പാനോടും പറഞ്ഞപ്പോൾ അവർക്ക് ഒരു കുലുക്കവുമില്ല.

ഓഫിസിൽ ഇരുന്നു കുശലം പറയുന്ന രണ്ടു വനിതകളോട് ആനകളുടെ അവസ്ഥ പറഞ്ഞപ്പോൾ അവർ പരസ്പ്പരം ചിരിക്കുന്നു.

publive-image

കോന്നി ആനക്കൂട് ഒരിക്കൽ വിദേശികൾവരെ എത്തിയിരുന്ന സ്ഥലമായിരുന്നു.ഇന്നാ പ്രതാപമെല്ലാം പോയി. കാടുപിടിച്ചുകിടക്കുന്ന പരിസരങ്ങളും അസൗകര്യങ്ങളും മാത്രമാണ വിടെ നമുക്ക് കാണാൻ കഴിയുക.

ഇപ്പോൾത്തന്നെ സന്ദർശകർ / സഞ്ചാരികൾ ഒക്കെ വളരെ കുറവാണ്.ഫാനും കസേരയും വിട്ടിറങ്ങാത്ത ഉദ്യോഗസ്ഥരും അവരുടെ നിഷേധാത്മക സമീപനവും മാറേണ്ടതുണ്ട്.

ആനകളുടെ അവസ്ഥയാണ് ദുരിതം. ചൂടുകാല മായിട്ടും മതിയായ വെള്ളം അവിടെ സിമന്റു തൊട്ടികളിലില്ല. ആനയെ തണുപ്പിക്കേണ്ടതും ആവശ്യമാണ്.കൊടും ചൂടിൽ അതും ഞങ്ങൾ കണ്ടില്ല.

അധികാരികളുടെ അടിയന്തരശ്രദ്ധ ഇവിടെ പതിയേണ്ടതുണ്ട്. സഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങൾ ( കുടി വെള്ളം, ഇരിപ്പടങ്ങൾ ,വൃത്തിയുള്ള ശുചിമുറികൾ മികച്ചരീതി യിലുള്ള ആനകളുടെ പരിപാലനം, കാടുകൾ തെളിച്ചു അവിടൊരു പക്ഷിമൃഗ സങ്കേതം, ജലധാര,പൂന്തോട്ടം തുടങ്ങി ജന്തുജാലങ്ങൾ ക്കൊപ്പം പ്രകൃതിയെയും കണ്ടുപഠിക്കാൻ ഉള്ള സാഹചര്യങ്ങളാണ് ഭാവിതലമുറയെക്കൂടി ലക്‌ഷ്യം വച്ച് ഇവിടെ ഒരുക്കേണ്ടത്..

അധികാരികളുടെ അടിയന്തരശ്രദ്ധ ഇവിടെ പതിയേണ്ടതുണ്ട്. സഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങൾ ( കുടി വെള്ളം, ഇരിപ്പടങ്ങൾ ,വൃത്തിയുള്ള ശുചിമുറികൾ, മികച്ചരീതിയി ലുള്ള ആനകളുടെ പരിപാലനം, കാടുകൾ തെളിച്ചു അവിടൊരു പക്ഷിമൃഗ സങ്കേതം, ജലധാര, പൂന്തോട്ടം തുടങ്ങി ജന്തുജാലങ്ങൾ ക്കൊപ്പം പ്രകൃതിയെയും കണ്ടുപഠിക്കാൻ ഉള്ള സാഹചര്യങ്ങളാണ് ഭാവിതലമുറയെക്കൂടി ലക്‌ഷ്യം വച്ച് ഇവിടെ ഒരുക്കേണ്ടത്.

publive-image

കോന്നി ആനക്കൂടിലെ സ്റ്റാഫുകൾക്ക് മതിയായ പരിശീലനവും സന്ദർശക സൗഹൃദ ട്രെയിനിങ്ങും അടിയന്ത രമായി നൽകണം. സന്ദർശകർക്ക് മാർഗ്ഗനിർദ്ദേശം നൽകാനോ, വഴികാട്ടാനോ ഇവിടെ ഒരാൾപോലുമില്ല. സുരക്ഷാ ഉദ്യോഗസ്ഥരെയും ഞങ്ങൾ കണ്ടില്ല.

അതുപോലെ പാപ്പാന്മാരുടെ ആനകളോടുള്ള പെരുമാറ്റവും ആനപരിചരണവും കർശനമായി നിരീക്ഷിക്കണം.

ഇക്കാര്യങ്ങളൊക്കെ കോ ഓർഡിനേറ്റു ചെയ്യാനും നിയന്ത്രിക്കാനും ആനകളുടെ സുഗമവും സുതാര്യവുമായി പരിപാലനം ഉറപ്പുവരുത്താനും ഉന്നതനായ ഒരുദ്യോഗസ്ഥന്റെ നേരിട്ടുള്ള ആകസ്മിക നിരീക്ഷണങ്ങൾ തികച്ചും അനിവാര്യമാണ്.

മുകളിൽപ്പറയുന്ന, നേരിട്ടുകണ്ടു ബോദ്ധ്യപ്പെട്ട വിഷയങ്ങളിൽ സത്വരമായ ഇടപെടൽ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്നാവശ്യപ്പെട്ട് , ഡി എഫ് ഓ - പത്തനംതിട്ട, ജില്ലാ കളക്ടർ പത്തനംതിട്ട,

പ്രിൻസിപ്പൽ സെക്രട്ടറി ( ഫോറെസ്റ് ആൻഡ് വൈൽഡ് ലൈഫ്)- തിരുവനന്തപുരം, അഡീഷണൽ ചീഫ് സെക്രട്ടറി, വൈ/41ൽഡ് ലൈഫ്,തിരുവനന്തപുരം, വനം വകുപ്പുമന്ത്രി,തിരുവനന്തപുരം എന്നിവർക്ക് രജിസ്റ്റേർഡ് തപാലിൽ പരാതിയും അയച്ചുനൽകിയിട്ടുണ്ട്.

(ഫേസ്ബുക്കിലെ കൂട്ടായ്‌മയായ " അറിവിന്റെ വീഥികളുടെ " നേതൃത്വത്തിൽ അഡ്‌മിൻ ഗ്രൂപ്പ് ഇന്നലെ (14/01/2020) നടത്തിയ സന്ദർശനത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ഗ്രൂപ്പിന്റെ ചീഫ് അഡ്മിനാണ്‌ ലേഖകൻ)

Advertisment