Advertisment

ഇനിയെങ്ങോട്ട് പോകാൻ ? കുർദുകളെ പാതിവഴിയിൽ കൈവിട്ട് അമേരിക്ക ! ആരാണ് കുർദുകൾ ? എന്താണ് അവരുടെ പ്രശ്‍നം ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തുർക്കിയുടെ അതിർത്തിയോടു ചേർന്ന സിറിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽനിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അവിടെ വസിക്കുന്ന കുർദുകളെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisment

അമേരിക്ക പിൻവാങ്ങിയതോടെ കുർദുകളെ ഇല്ലാതാക്കാൻ തക്കം പാർത്തിരുന്ന തുർക്കി കുർദുമേഖല കളിൽ തുടർച്ചയായ കനത്ത വ്യമാക്രമണം നടത്തുകയാണ്. ധാരാളമാളുകൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് അവിടെനിന്നും പാലായനം ചെയ്യുന്നത്. ആക്രമണം ഇപ്പോഴും തുടരുകയാണ്.

publive-image

കുർദ് മേഖലകളിലെ ഇടപെടലിനെതിരെ തുർക്കിക്ക് അമേരിക്കയുടെ മുന്നറിയിപ്പുണ്ടെങ്കിലും തുർക്കി അതെല്ലാം അവഗണിക്കുകയാണ്.

ആരാണ് കുർദുകൾ ? എന്താണ് അവരുടെ പ്രശ്‍നം?

ലോകത്ത് മൂന്നു കോടിയോളം കുർദുകൾ ഉണ്ടെന്നാണ് കണക്ക്. പണ്ട് അറബ് കുർദിസ്താൻ ആഫ്രിക്കയിലെ ഉസ്മാനി സാമ്രാജ്യത്തിന്റെ (ഓട്ടോമൻ കിങ്‌ഡം ) ഭാഗമായിരുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയുടെ പരാജയത്തിനുശേഷം അവിടെ നിലവിൽവന്ന സിറിയ,ഇറാക്ക്, തുർക്കി,ഇറാൻ,അർമേനിയ എന്നീ പലരാജ്യങ്ങളിലായി കുർദുകൾ വിഘടിക്കപ്പെട്ടു.പലരാജ്യങ്ങളിലായിപ്പോയതിനാൽ സംഘടനാപരമായി അവർ കൂടുതൽ ദുർബലരായി മാറപ്പെട്ടു.

കുർദുകൾക്കായി ഒരു സ്വതന്ത്രരാജ്യം " കുർദിസ്ഥാൻ " എന്ന ആവശ്യവും അതുകൊണ്ടുതന്നെ ദുർബലമായി. ഇന്ന് വിവിധ രാജ്യങ്ങളിലായി 100 ലധികം കുർദ് സംഘടനകൾ സ്വാതന്ത്ര്യത്തിനായി പോരാടുന്നുണ്ട്.

publive-image

കുർദുകൾ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. കൂടാതെ മതേതരത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരും കറതീർന്ന പോരാളികളും നല്ല കായികശേഷിയുള്ളവരുമാണ്. അതുകൊണ്ടാണ് സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ അമേരിക്ക സിറിയയിലെ കുർദിഷ് പോരാളികളായ വൈ പി ജി യുമായി സഹകരിച്ചതും അവരെ ഇതുവരെ സംരക്ഷിച്ചതും.

എന്നാൽ വൈ പി ജി ( കുർദിഷ് ഭാഷയിൽ Yekîneyên Parastina Gel അഥവാ People's Protection Units എന്ന കുർദ് സംഘടനയെ ഭീകരവാദികളായാണ് തുർക്കി കാണുന്നത്. തുർക്കിയിലും രണ്ടു കോടിയോളം കുർദുകൾ അധിവസിക്കുന്നുണ്ട്. തുർക്കിയിലെ കുർദ് സംഘടനയായ പി കെ കെ എന്ന കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയെയും ഭീകരസംഘടനയായി പ്രഖ്യാപിച്ച തുർക്കി അവിടെഉയർന്നുവന്ന കുർദ് സമരങ്ങളെ ശക്തമായി അടിച്ചമർത്തുകയായിരുന്നു.

publive-image

ഇറാനിലും കുർദുകളും സർക്കാരും തമ്മിൽ ഉരസൽ സാധാരണമാണെങ്കിലും സ്ഥിതി വഷളാകുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഇറാൻ ജനസംഖ്യയിൽ 9% കുർദുകളാണ്. ഇറാക്കിൽ മാത്രമാണ് കുർദുകൾക്ക് സ്വത ന്ത്രാധികാരമുള്ള ഒരു പ്രവിശ്യ ( കുർദുസ്ഥാൻ) ഉള്ളത്‌.അവരാകട്ടെ എണ്ണനിക്ഷേപം മൂലം ഇന്ന് വളരെ സമ്പന്നരായിക്കഴിഞ്ഞു.

ഒപ്പം ഇസ്‌ലാമിക ധാർമ്മികമൂല്യങ്ങൾ ശക്തമായി പിന്തുടരുന്ന ഏക കുർദുസമൂ ഹമാണ് ഇറാഖിലുള്ളത്. മറ്റു രാജ്യങ്ങളിലെ കുർദുകളുമായി ഒരു ബന്ധവും പുലർത്താത്ത ഇവർ തുർക്കിയു മായി വലിയ സൗഹൃദത്തിലുമാണ്..

ഇസ്‌ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുക എന്ന തങ്ങളുടെ ലക്‌ഷ്യം കൈവരിച്ചതിനാൽ സേനയെ പൂർണ്ണമായും പിൻവലിച്ച അമേരിക്ക സത്യത്തിൽ സിറിയയിലെ കുർദുകളെ വഞ്ചിക്കുകയായിരുന്നു.അമേരിക്കയുടെ ഇടപെടലിൽ കുർദുകൾക്ക് അവിടെ ഒരു സ്വതന്ത്ര രാജ്യം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷയാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

publive-image

അമേരിക്കയുടെ സുരക്ഷിതവലയത്തിലായിരുന്ന കുർദുകളെ കൈവിട്ടതോടെ അവരുടെ ഉന്മൂലനത്തി നാണ് വഴിയൊരുങ്ങിയിരിക്കുന്നത്.അതാണിപ്പോൾ തുർക്കി പകലും രാത്രിയിലും അവിടെ വ്യാപകമായ വ്യോമാക്രമണം നടത്തുന്നതും.

തുർക്കിയിൽ ഇപ്പോൾ 10 ലക്ഷത്തിലധികം സിറിയൻ ശരണാർത്ഥികളുണ്ട്. അവരുടെ പുനരധിവാസമാണ് തുർക്കിയുടെ ഏറ്റവും വലിയ തലവേദന.കുർദുകൾ കയ്യടക്കിവച്ചിരിക്കുന്ന തുർക്കിയുടെ അതിർത്തിയോടു ചേർന്ന സിറിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 480 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഒരു സുരക്ഷിത കോറിഡോർ നിർമ്മിച്ച് ഈ അഭയാർത്ഥികളെ അവിടെ പുനരധിവസിപ്പിക്കുക എന്നതാണ് തുർക്കിയുടെ ലക്ഷ്യം.

ഈ പദ്ധതിക്ക് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകാരം നല്കിയിരുന്നതുമാണ്. യൂറോപ്പിൽ കഴിയുന്ന ലക്ഷക്കണക്കിന് സിറിയൻ അഭയാർത്ഥികളെയും ഇവിടെ പുനരധിവസി പ്പിക്കാം എന്നതായിരുന്നു പദ്ധതി..

publive-image

തങ്ങളുടെ രാജ്യത്തുള്ള 10 ലക്ഷം അഭയാർത്ഥികളെയും യൂറോപ്പിലേക്ക് കയറ്റിവിടും എന്ന തുർക്കിയുടെ അടിക്കടിയുള്ള ഭീഷണി മൂലം തുർക്കിയുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ തികഞ്ഞ മൗനം പാലിക്കുകയാണ്.

കുർദു മേഖലകളിൽനിന്നുള്ള അമേരിക്കയുടെ അപ്രതീക്ഷിതമായ സൈനികപിന്മാറ്റവും യൂറോപ്യൻ യൂണിയനുകളുടെ നിലപാടും തുർക്കിയുടെ തിടുക്കത്തിലുള്ള വ്യാമാക്രമണങ്ങളും കൂട്ടിവായിക്കുമ്പോൾ കാര്യങ്ങൾ ഒരു പരിധിവരെ ഉൾക്കൊള്ളാൻ കഴിയും എന്നതാണ്.

ഏതു യുദ്ധത്തിന്റെയും കെടുതികൾ ഏറ്റവും കൂടുതലാനുഭവിക്കുന്നത് സ്ത്രീകളാണ്.വീടും സാധനങ്ങളും കുഞ്ഞുങ്ങളെയും രക്ഷിക്കുകയെന്നത് അവരുടെ ശ്രമകരമായ ജോലിയാണ്. ഇവിടെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപെടുന്ന ആയിരക്കണക്കിന് സ്ത്രീകളെയാണ് കാണാൻ കഴിയുക.

Advertisment