Advertisment

കാലം സാക്ഷിയായ ക്രൂരതകൾ ! കൊച്ചുകുട്ടികൾ വരെ ആയുധമേന്തി പരസ്പ്പരം പോരാടുന്ന കാഴ്ചകള്‍ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലൈബീരിയ...

Advertisment

അടിമവംശജരെ പുനരധിവസിച്ചിരുന്ന നാടായതുകൊണ്ടാണ് ലൈബീരിയ (സ്വതന്ത്രരുടെ രാജ്യം) എന്ന പേരുവന്നത്. എന്നാൽ ആ സ്വാതന്ത്ര്യം രണ്ടുതവണ അതിരുകടന്നു.1989 -96 ,1999 -2003 വർഷങ്ങളിൽ നടന്ന ആഭ്യന്തരയുദ്ധങ്ങളിൽ 2.5 ലക്ഷത്തോളം ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്.

publive-image

അമേരിക്കയിൽനിന്നു പുനരധിവസിക്കപ്പെട്ട വിഭാഗവും ലൈബീരിയയിലെ സ്വദേശികളും തമ്മിലായിരുന്നു ആദ്യ സംഘട്ടനങ്ങളെങ്കിൽ അത് പിന്നീട് നാടുനീളെ പടർന്നുപിടിച്ചു. രാജ്യസമ്പത്തിന്റെ 90 % വും ഈ ആഭ്യന്തരയുദ്ധങ്ങളിൽ തകർന്നു മണ്ണടിഞ്ഞു.

പരസ്പ്പരം പോരാടുന്ന 16 ഗ്രൂപ്പുകൾ ഇവിടെ സജീവമായുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് ജനസംഖ്യയുടെ 95% വരും. കൊച്ചുകുട്ടികൾ വരെ ആയുധമേന്തി പോരാടുന്ന കാഴ്ച നമുക്കുതന്നെ അത്ഭുതമായിത്തോന്നാം.

publive-image

ജനസംഖ്യയുടെ 86 % വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളാണ്.12 % മുസ്ലീങ്ങളും. അതിശയകരമായ ഒരു വസ്തുത ഇവിടുത്തെ 1.5 ശതമാനം ആളുകൾക്ക് മതമില്ല എന്നതാണ്.

ലൈബീരിയൻ ജനതയിൽ 83% ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. പോഷകാഹാരക്കുറവ് മൂലം അംഗവൈകല്യവും അനാരോഗ്യവുമുള്ള കുട്ടികൾ ആണ് ജനിച്ചുവീഴുന്നത് . പട്ടിണിയിലാണ് ജനത. വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലും ഈ രാജ്യം വളരെ പിന്നോക്കമാണ്. സാമ്പത്തികമായി തകർന്നു തരിപ്പണമായ ലൈബീരിയയയുടെ പുനർനിർമ്മാണത്തിന് ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങളുടെ പിന്തുണ അടിക്കടി തേടുന്നുണ്ടെങ്കിലും പല രാജ്യങ്ങളും ഇനിയും ഇവിടേയ്ക്ക് വിമുഖത കാട്ടുകയാണ്.

publive-image

ആഭ്യന്തരയുദ്ധകാലത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾക്ക് നേതൃത്വം നൽകിയത് ജനറൽ ബലാഹിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പായിരുന്നു. ഇവർ 20000 ആളുകളെ കൊലപ്പെടുത്തിയെന്ന് ഒരു അന്താരാഷ്ട്ര കമ്മീഷൻ മുൻപാകെ വെളിപ്പെടുത്തിയിരുന്നു.

publive-image

ചിത്രത്തിൽ, ആളുകളെ നിരനിരയായി തൂണുകളിൽ കെട്ടിയിട്ട് വെടിവെച്ചുകൊല്ലുന്നു.

Advertisment