Advertisment

മഹാത്മജിയുടെ 92 വയസ്സുള്ള പൗത്രവധുവിനു പോലും നീതിലഭിക്കാത്ത നാട് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹാത്മാഗാന്ധിയുടെ കൊച്ചുമകൻ കനുഭായ് ഗാന്ധിയെ അറിയാത്തവർ വിരളമാണ്. 1930 ഏപ്രിൽ മാസം ഗുജറാത്തിലെ ദണ്ഡി വില്ലേജിലെ ബീച്ചിൽ ഐതിഹാസികമായ ഉപ്പുസത്യാഗ്രഹവേളയിൽ ഗാന്ധിജിയുടെ വടിയിൽപ്പിടിച്ചുകൊണ്ടു മുന്നോട്ടുപായുന്ന ബാലന്റെ ഫോട്ടോ വളരെ പ്രചാരം നേടിയതായിരുന്നു. ആ ബാലനാണ് ഗാന്ധിജിയുടെ കൊച്ചുമകനായ കനു രാംദാസ് ഗാന്ധി അഥവാ കനുഭായ് ഗാന്ധി. മഹാത്മജിയുടെ മൂന്നാമത്തെ മകനായിരുന്ന രാംദാസിന്റെ ഒരേയൊരു മകനായിരുന്നു കനുഭായ് ഗാന്ധി.

Advertisment

publive-image

കനുഭായ് ഗാന്ധി 25 വർഷക്കാലം അമേരിക്കയിൽ നാസയിലെ ശാസ്ത്രജ്ഞനായി ജോലിനോക്കിയശേഷം 2014 ൽ ഭാര്യ ഡോക്ടർ ശിവലക്ഷ്മിക്കൊപ്പം ഇന്ത്യയിൽ മടങ്ങിയെത്തുകയും ഡൽഹിയിൽ താമസമാക്കുകയുമായിരുന്നു.. കനുഭായ് ഗാന്ധിയുടെ ഭാര്യ ഡോക്ടർ ശിവലക്ഷ്മിയും അമേരിക്കയിൽ പ്രൊഫസറായിരുന്നു. ഇരുവർക്കും മക്കളൊന്നുമില്ല.

publive-image

<കനുഭായ് ഗാന്ധിയും,ഡോ.ശിവലക്ഷ്മിയും>

തിരക്കുകളിൽനിന്നും ആൾക്കൂട്ടത്തിൽനിന്നുമൊക്കെ ഒഴിഞ്ഞു ഡൽഹിയിൽ ഒരു ഓൾഡ് ഏജ് ഹോമിൽ താമസിച്ചുവരവേ രണ്ടുവർഷം മുൻപാണ് ഗുജറാത്തിൽവച് കനുഭായ് ഗാന്ധി മരിക്കുന്നത്. ഒറ്റയ്‌ക്കായ ഡോ. ശിവലക്ഷ്മി തന്റെ അവശതയും ഡൽഹിയിലെ കടുത്ത വായുമലിനീകരണവും മൂലം 6 മാസം മുൻപ് ഗുജറാത്തിലെ സൂററ്റിലേക്കു താമസം മാറുകയായിരുന്നു.

ബാപ്പുജിയുടെ സ്മരണകളുറങ്ങുന്ന ദണ്ഡി ഗ്രാമത്തിൽ അവർക്കൊരു സംരക്ഷകനെ കിട്ടി. ഗാന്ധിജിയുടെ കൊച്ചുമകന്റെ ഭാര്യ ഡോ. സുബ്ബലക്ഷ്മിക്ക് താമസിക്കാൻ ഏ .സി ഉൾപ്പെടെ എല്ലാ അസൗകര്യങ്ങളുമുള്ള ഒരു വീടും ആയയും ഒരുക്കിനൽകിയത് ഗാന്ധിയനും ബിസിനസ്മാനുമായ ബൽവന്ത് ഭായ് പട്ടേൽ ആണ്.

publive-image

വിദ്യാഭ്യാസത്തിന്റെ മഹത്വത്തെപ്പറ്റി ഗാന്ധിജി പല പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അതിലാകൃഷ്ടയാ യിരുന്ന ഡോ.ശിവലക്ഷ്മി ആ നിലയിൽ എന്തെങ്കിലും വിലപ്പെട്ട സംഭാവന സമൂഹത്തിനു നല്കണമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു..

തന്റെ പെൻഷൻ തുകയും ഭർത്താവിന്റെ സമ്പാദ്യവുമെല്ലാം ചേർത്ത് ദരിദ്രരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ഡോ. ശിവാലക്ഷ്മി തീരുമാനിക്കുകയും അതിൻപ്രകാരം "ഡോ.ശിവ ആൻഡ് കനു രാംദാസ് ചാരിറ്റബിൾ ട്രസ്റ്റ്" രെജിസ്ട്രേഷനുവേണ്ടി സൂററ്റിലെ ചാരിറ്റി കമ്മീഷണർ ഓഫീസിൽ പരിമൾ എന്ന ഒരു സഹായി മുഖാന്തിരം നാലു മാസം മുൻപ് അപേക്ഷ സമർപ്പിക്കുകയും ചെയ്‌തെങ്കിലും രെജിസ്ട്രേഷൻ നടന്നില്ല. പല തവണ കമ്മീഷണറോട് ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല തന്റെ ഓഫിസിൽ ശിവലക്ഷ്മി നേരിട്ടുവരണമെന്നാവശ്യപ്പെടുകയും ചെയ്തു..

publive-image

<ശിവാലക്ഷ്മി വീൽചെയറിൽ സൂറത്ത് കമ്മീഷണർ ഓഫിസിൽ>

ശാരീരിക അസ്വസ്ഥതകൾ ഏറെയുള്ള 92 വയസ്സായ അവർക്ക് നടക്കാൻകഴിയില്ലെന്ന വാദമൊന്നും വിലപ്പോയില്ല. ഒടുവിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ( 11/03/2019) മറ്റു നിവർത്തിയില്ലാതെ ഒരു വീൽ ചെയറിൽ അവരെ കമ്മീഷണർ ഓഫീസിലെത്തിച്ചപ്പോഴാണറിയുന്നത് രണ്ടാമത്തെ നിലയിലേക്കുള്ള ലിഫ്റ്റ് കേടാണെന്ന്. പിന്നീട് ആളുകളുടെ സഹായത്തോടെ അവരെ വീൽ ചെയറുൾപ്പെടെ താങ്ങിയെടുത്താണ് മുകളിലെ കമ്മീഷണറുടെ ഓഫീസിലെത്തിച്ചത്. അപ്പോഴും അവർ അക്ഷോഭ്യയായാണ് കാണപ്പെട്ടത്.

ഡോ. സുബ്ബലക്ഷ്മി, മഹാത്മജിയുടെ കൊച്ചുമകന്റെ ഭാര്യയാണെന്ന വിവരം ആ നിമിഷമാണ് എങ്ങനെയോ കമ്മീഷണർ അറിയുന്നത്. വളരെ പെട്ടെന്ന് ട്രൂസ്റ്റിനുള്ള അനുമതിപത്രം ഒപ്പിട്ടശേഷം അദ്ദേഹം ഓഫീസിൽനിന്നും സ്ഥലം വിട്ടു. വിവരമറിഞ്ഞു വന്നെത്തിയ മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ മൊബൈൽ സ്വിച് ഓഫ് ആയിരുന്നു.

publive-image

ഡോ. ശിവലക്ഷ്മി ലണ്ടിനിലാണ് പഠിച്ചതും വളർന്നതും. അവരുടെ പിതാവ് ലണ്ടനിൽ ബിസിനസ്മാനായിരുന്നു. അമേരിക്കൻ പൗരത്വമുള്ള അവരും ഭർത്താവും ബാപ്പുവിന്റെ കർമ്മഭൂമിയായ ഭാരതത്തിൽത്തന്നെ ശിഷ്ടകാലജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.

അഴിമതി നമ്മുടെ ബ്യുറോക്രസിയിൽ എത്രത്തോളം വ്യാപ്‌തമാണെന്നതിന്റെ തെളിവാണ് ഈ സംഭവം. കാര്യസാദ്ധ്യത്തിനും, സ്വാർത്ഥലാഭത്തിനും വേണ്ടി മഹാത്മാഗാന്ധിയുടെ പേർ ഒരിടത്തും ദുരുപയോഗം ചെയ്യാൻ ഡോ.ശിവലക്ഷ്മിയും ഭർത്താവും ശ്രമിച്ചിട്ടേയില്ല. ഇന്നത്തെ നേതാക്കന്മാർ മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും ഈ പാഠമാണ്.

publive-image

Advertisment