Advertisment

നമ്മെ കൊല്ലാക്കൊല ചെയ്യുന്ന വ്യാജ മരുന്നുകമ്പനികൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രോഗം വരുമ്പോൾ ഓടി നമ്മൾ ഡോക്റ്ററെ സമീപിക്കും. രോഗശാന്തിക്കായി അദ്ദേഹമെഴുതുന്ന മരുന്നുകൾ മുടങ്ങാതെ നമ്മൾ വാങ്ങി കഴിക്കുകയും ചെയ്യുന്നു. കാരണം ഡോക്ടർമാർ നമ്മെ സംബന്ധിച്ചിടത്തോളം ദൈവതുല്യരാണ്‌. എന്നാൽ അവരെഴുതുന്ന മരുന്നുകളിൽ പലതും വ്യാജമാണെന്ന വസ്തുത അവർക്കുപോലും ഒരുപക്ഷേ അജ്ഞാതമായിരിക്കും..

Advertisment

പുതിയ പുതിയ മരുന്നുകളെക്കുറിച്ചുള്ള മെഡിക്കൽ റെപ്പുകളുടെ ഏറ്റവും പുതിയ ബ്രീഫിംഗ് അനുസരി ച്ചാണ് ഓരോ രോഗത്തിനുമുള്ള ആധുനിക മരുന്നുകൾ രോഗികൾക്ക് നൽകപ്പെടുന്നത്. എന്നാൽ ഇവയിൽ ഏതൊക്കെയാണ് ഒറിജിനൽ ഏതൊക്കെ വ്യാജൻ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്.

publive-image

US റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകളിൽ 20 % വ്യാജനാണത്രെ. ഇതിനപ്പുറം സർക്കാരിന്റെതന്നെ സർവേ അനുസരിച് 3 % മരുന്നുകളുടെ നിലവാരം വളരെ മോശവുമാണ്.

ഇതേത്തുടർന്ന് ഇപ്പോൾ വ്യാജമരുന്നുകളുടെ ഉൽപ്പാദനം തടയാനായി കേന്ദ്രസർക്കാർ ഒരു പുതിയ നിയമം കൊണ്ടുവരാൻ പോകുന്നു. അതായത് മരുന്നുകൾ നിർമ്മിക്കാനായി ഇറക്കുമതി ചെയ്യുന്ന Active Pharmaceutical Ingredients ( API ) യിൽ ഇനിമുതൽ QR കോഡ് നിർബന്ധമാകകുകയാണ്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് സർക്കാരിന് ഇക്കഴിഞ്ഞ ജൂണിൽ നൽകിയ ഈ നിർദ്ദേശം വരുന്ന സെപ്റ്റംബർ 8 മുതൽ പ്രാബല്യത്തിലാകും.

API എന്നത് ഇന്റമീഡിയറ്റ്സ്, ടാബ്ലെറ്റുകൾ, ക്യാപ്‌സൂളുകൾ ,സിറപ്പുകൾ എന്നിവ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുവാണ്. ഒരു വർഷം 13000 കോടി രൂപയുടെ API ആണ് ഭാരതം ഇറക്കുമതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വിലക്കുറവായതിനാൽ ചൈനയിൽ നിന്നാണ് നമ്മൾ കൂടുതലും ഇവ ഇറക്കുമതി ചെയ്തുവരുന്നത്.

QR കോഡ് ലോകത്താദ്യമായി ഉപയോഗിച്ചത് ജപ്പാനാണ്. QR എന്നാലാർത്ഥം Quick Response (പെട്ടെന്നുള്ള ഉത്തരം ) എന്നാണ്‌. ഇത് ബാർകോഡിന്റെ അപ്ഗ്രേഡ് വിഷനാണ്.ബാർകോഡ് മുറിയുകയും മായുകയും ചെയ്യുന്നതിനാൽ QR കോഡ് ആണ് ഏറ്റവും ഫലപ്രദം.

API യിൽ QR കോഡ് നിർബന്ധമാകുന്നതോടു കൂടി അതിന്റെ നിർമ്മാതാക്കളുടെ വിവരവും, ബാച്ച് നമ്പറും, ഉൽപ്പാദനത്തീയതിയും, Expiry date ഉം ഇറക്കുമതി ചെയ്ത വ്യക്തിയുടെയോ / സ്ഥാപനത്തിന്റേയോ പേരുകളും കൃത്യമായി അറിയാൻ കഴിയുന്നതാണ്. QR കോഡില്ലാത്ത അസംസ്കൃത വസ്തുക്കൾ തിരസ്ക്കരിക്കപ്പെടും.

അടുത്ത മാസം മുതൽ API യിൽ QR കോഡ് അനിവാര്യമാകുന്നതോടുകൂടി വ്യാജമരുന്നുകളുടെ ഉൽപ്പാദനം ഇന്ത്യയിൽ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് സർക്കാർ അനുമാനം.

Advertisment