Advertisment

മൊബൈൽ ഫോണും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ ..

New Update

കൊറോണ വൈറസ് പകരുന്നത് തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഓരോ 90 മിനിട്ടിലും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ശുചിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

Advertisment

ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് കോട്ടൺതുണിയോ പഞ്ഞിയോ ഉപയോഗിച്ച് നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോണുകൾ വൃത്തിയാക്കേണ്ടതുണ്ട്.

publive-image

കാരണം സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാൾ മൂന്നിരട്ടി കീടാണുക്കളുണ്ടത്രേ. മിക്കവരും ശരാശരി 6 മാസത്തിലൊരിക്കൽ മാത്രമാണ് മൊബൈൽ ഫോണുകൾ വൃത്തിയാക്കുന്നത്.

ഇനി അതുപോരാ. കൊറോണാ വൈറസ് വ്യാപിക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ ഫോണുകളും കൃത്യമായി ശുചിയാക്കേണ്ടതുണ്ട്.

ഫരീദാബാദ് ഫോർട്ടിസ് എസ്കോര്ട്സ് ആശുപത്രിയിലെ HOD ഡോക്ടർ രവി ശേഖർ ജാ , ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് ന്യു ഡൽഹിയിലെ സീനിയർ മൈക്രോബയോളജി കൺസൽട്ടൻറ് ജ്യോതി മുത്ത എന്നിവരാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഇതുകൂടാതെ അമെരിക്കൻ യുണിവേഴ്‌സിറ്റ് ഓഫ് സരേയും ഗസറ്റ് ഇൻഷുറൻസ് പ്രൊവൈഡർ ഇൻഷുറൻസ് ടു ഗോ എന്നിവരുടെ പഠനങ്ങളിലും മൊബൈൽ ഫോണുകൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് അടിക്കടി ശുചിയാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നുണ്ട്.

Advertisment