Advertisment

നോക്കുകൂലി.. ഓണം ബോണസ്.. മറികൂലി.. - "ആ പരിപ്പിവിടെ വേവില്ല...... " !!

New Update

മുണ്ടക്കയം (കോട്ടയം ഡിവിഷൻ) പോലീസ് സ്റ്റേഷനോടനുബന്ധിച്ചു പണിയുന്ന കാന്റീൻ ബിൽഡിംഗിന്റെ നിർമ്മാണ സാമഗ്രികൾ പിക്കപ്പ് ജീപ്പിലെത്തിയത് പോലീസുദ്യോഗസ്ഥർ തന്നെ അൺലോഡുചെയ്യുന്നു.

Advertisment

publive-image

ലോഡിറക്കുവാൻ സജീവമായി പ്രിൻസിപ്പൽ എസ്.ഐ കെ ജെ മാമ്മച്ചനുമുണ്ട് . ഇടതുപക്ഷ പാർട്ടി ഓഫീസുകൾക്ക് തൊട്ടുമുമ്പിലാണ് പോലീസ് സ്റ്റേഷൻ. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നോട്ടിഫൈഡ് പ്രദേശമാണിവിടം.

പാർട്ടി യൂണിയനുകൾ ഇവിടെ പ്രബലവുമാണ്. എങ്കിലും ലോഡിറക്കുന്നതിന് തടസവാദവുമായി ആരും ആ പരിസരത്തോട്ടെങ്ങും വന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

publive-image

കെട്ടിട നിർമ്മാണത്തിനായെത്തിച്ച സാധനങ്ങളെല്ലാം പോലീസുകാർ തന്നെ അൺലോഡു ചെയ്യുകയായിരുന്നെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു .

വ്യക്തിയുടെ വീടുപണിക്കുള്ള സാധനങ്ങൾ കൊണ്ടുവന്ന് തനിയെ അല്ലെങ്കിൽ സ്വന്തം ജോലിക്കാരേക്കൊണ്ട് ഇറക്കിയാൽ യൂണിയൻകാർക്ക് കുരു പൊട്ടും.  പോലീസിന്റെ സഹായമാവശ്യപ്പെട്ടാൽ ലഭിക്കുകയുമില്ല.

നോക്കുകൂലി ..... ഓണം ബോണസ്.... മറികൂലി..... അങ്ങനെയെന്തെല്ലാം ഭീഷണികൾ...

publive-image

സ്വകാര്യ വ്യക്തികൾ വീടുനിർമ്മാണാവശ്യത്തിനുള്ള സാധനങ്ങളിറക്കുമ്പോൾ കയറ്റിറക്കു യൂണിയൻ തൊഴിലാളികളുടെ ഗുണ്ടായിസം തടയാൻ പോലീസിന്റെ ഈ നടപടി ഏറെ സഹായകമാണ്.

സംശയങ്ങൾക്ക് വിളിക്കാം.... മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ Ph. 9497980336)

( അയച്ചുതന്നത് ജോസ്‌പ്രകാശ് കിടങ്ങൻ )

Advertisment