Advertisment

നാസയുടെ ക്യൂരിയോസിറ്റി റോവർ (Curiosity rover) ചൊവ്വാ ഗ്രഹത്തിലെ വിരാ റൂബിൻ പർവ്വതമുകളിലെ മിഷൻ അവസാനിപ്പിച്ചു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചൊവ്വയെപ്പറ്റി പരമാവധി മനസ്സിലാക്കാൻ, അവിടെ ജലത്തിന്റെയും ജീവന്റെയും ഉറവിടം കണ്ടെത്താൻ നാസ 2011 നവംബറിൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി റോവർ 2012 ലാണ് ചുവന്ന ഗ്രഹത്തിലിറങ്ങിയത്. അന്നുമുത ൽ അവിടെ നിരന്തരമായ പരീക്ഷണങ്ങളും വിവിധ പ്രദലങ്ങളുടെ ചിത്രമെടുപ്പും നടത്തിവന്നിരുന്ന ക്യൂരിയോ സിറ്റി റോവർ 2017 ലാണ് വിരാ റോബിൻ പർവതമുകളിലെത്തി ഗവേഷണങ്ങൾ തുടങ്ങിയത്.

Advertisment

publive-image

അവിടെയുള്ള ധാതുസമ്പത്തിനെപ്പറ്റിയാണ് കൂടുതലും പരീക്ഷണങ്ങൾ നടത്തിയത്. ഒരു കാറിന്റെ വലിപ്പമുള്ള ക്യൂരിയോസിറ്റി റോവർ ഒരു വർഷക്കാലം ഈ പർവ്വതത്തിലുണ്ടായിരുന്നു.

publive-image

ഇക്കഴിഞ്ഞ ജനുവരി 15 ന് പർവ്വതമുകളിൽ നിന്നുള്ള അവസാന സെൽഫി ( ഇവിടെ നൽകിയിരിക്കുന്ന ആദ്യചിത്രം ) എടുത്തശേഷം അവിടെ നിന്ന് യാത്രയായ ക്യൂരിയോസിറ്റി റോവർ മൗണ്ട് ഷാർപ്പ് എന്ന മറ്റൊരു പർവ്വത മേഖലയിലാണ് ഇനി പരീക്ഷണങ്ങൾ തുടരുക. അവിടുത്തെ നനവുള്ള മണ്ണും, മൺമറഞ്ഞുപോയ തടാകവും ധാതുസമ്പത്തുക്കളെപ്പറ്റിയുമൊക്കെ വിശദമായ പഠനമാണ് ലക്ഷ്യമിടുന്നത്.

ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നടത്തിയ പരീക്ഷണങ്ങളുടെ വിശദമായ റിപ്പോർട്ടുകൾ നാസ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Advertisment