Advertisment

മമ്മൂട്ടിയുടെ നായികയായെത്തിയ നവനീത് കൗർ റാണ - ലോക്‌സഭയിലെ ഏറ്റവും സുന്ദരിയായ എം പി

New Update

2019 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ അതായത് 76 വനിതകളാണ് എം.പി മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഏറ്റവും സൗന്ദര്യവതിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗർ റാണ ആണ്.

Advertisment

publive-image

മലയാളം ,തെലുങ്ക്,തമിഴ്,കന്നഡ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള 33 കാരിയായ നവനീത എന്ന പേരിലും അറിയപ്പെടുന്ന ഇവരുടെ ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്‌നേരയിൽ നിന്നുള്ള സ്വതന്ത്ര എം എല്‍ എ ആണ്. ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്.

publive-image

നവനീത അഭിനയിച്ച മലയാളചിത്രം റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ലവ് ഇൻ സിംഗപ്പൂർ ആണ്. 2014 ൽ എന്‍ സി പിയുടെ ടിക്കറ്റിൽ അമരാവതിയിൽ നിന്നുതന്നെ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.

publive-image

ഇന്ത്യയിലെ ഏറ്റവും സൗന്ദര്യവതിയായ എം.പി യായി മാദ്ധ്യമങ്ങൾ പ്രകീർത്തിക്കുന്ന നവനീത് കൗർ റാണ നരേന്ദ്രമോദി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment