Advertisment

പാശ്ചാത്യർക്ക് സൈക്കിളുകൾ ജീവനാണ്, നമ്മൾ അവരെ മാതൃകയാക്കേണ്ടതുമാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഡംബര വാഹനങ്ങളല്ല ആരോഗ്യമാണ് അവരുടെ മുഖ്യ ലക്ഷ്യം. ജീവിതത്തിൽ ഒട്ടുമിക്ക സൗഭാഗ്യങ്ങളും സാമ്പത്തിക ഭദ്രതയും ഉണ്ടെങ്കിലും മുന്തിയ വാഹനങ്ങളും വാരിവലിച്ചു തിന്നുന്ന ആഹാരരീതികളും പാശ്ചാത്യർക്കില്ല. ചിട്ടയായ ആഹാരക്രമങ്ങളും ജീവിതശൈലിയുമാണ് അവർ അവലംബിക്കുന്നത്.

Advertisment

അതുകൊണ്ടുതന്നെ സൈക്കിളില്ലാത്ത ഒരു വീടുപോലും അവിടെ ഉണ്ടാകില്ല. ജോലിക്കു പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിൽ മാത്രം. റോഡുകൾക്ക് ഇരുവശവുമായി സൈക്കിൾ ട്രാക്കുകളുള്ളതിനാൽ യാത്രയും വളരെ സുഗമം.

publive-image

ദിനചര്യകളിൽ സ്ഥിരമായ സൈക്കിളിംഗ്,നീന്തൽ,നടത്തം ഇത് മൂന്നും ഒപ്പം ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആർക്കും പൂർണ്ണ ആരോഗ്യത്തോടെയും രോഗവിമുക്തമായും ജീവിക്കാൻ കഴിയുമെന്നാണ് അവരുടെ അവകാശവാദം.

നെതർലാൻഡ്‌സിലെ ആകെ ജനസംഖ്യ 1.71 കോടിയാണ്. അവിടെ 1.60 കോടി ആളുകൾക്കും സൈക്കിളുണ്ട് എന്നതാണ് ശ്രദ്ധേയം. നെതര്ലാന്ഡിലെ 'ഉട്രെച്' നഗരത്തിൽ ഒരു ബൃഹത്തായ സൈക്കിൾസ്റ്റാൻഡ് കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്യുകയുണ്ടായി. മൂന്നു നിലയിൽ പണികഴിച്ചിരിക്കുന്ന ഈ സ്റ്റാൻഡിൽ ഒരേസമയം 12500 സൈക്കിളുകൾ സൂക്ഷിക്കാൻ കഴിയുന്നതാണ്.

റെയിൽവേ സ്റ്റേഷനടുത്തുള്ള ഈ സൈക്കിൾ സ്റ്റാൻഡിൽ മൂന്നു നിലകളിലായി സൈക്കിളുകൾ പാർക്ക് ചെയ്യാം. യാതൊരുവിധ ഫീസും നൽകേണ്ടതില്ല. 2017 ൽ പണിതുടങ്ങിയ ഈ സൈക്കിൾ സ്റ്റാൻഡിനും റൂട്ടുകൾക്കുമായി 15 കോടി ഡോളറാണ് ചെലവായത്.

24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ഇവിടെ ഡിജിറ്റൽ സൈക്കിൾ സ്പേസ് ഇൻഡിക്കേഷൻ സിസ്റ്റം വഴിയാണ് സൈക്കിളുകൾ പാർക്കുചെയ്യുന്നത് . ജോലിക്കാരെയും ദിവസയാത്രക്കാരെയും ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഈ വിശാലമായ സൈക്കിൾ സ്റ്റാൻഡിന്റെ ഉദ്ഘാടനശേഷം നെതർലാൻഡ്‌സ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ്.

publive-image

"രാജ്യത്ത് മോട്ടോർ വാഹനങ്ങൾ കുറയുകയും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കു കയുമാണ്. വളരെ സന്തോഷകരമായ മാറ്റമാണിത്. സൈക്കിൾ ഇന്ന് ഞങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. സർക്കാർ ആഗ്രഹിക്കുന്നത് ആളുകൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ അവർ കൂടുതൽ ക്കൂടുതൽ സൈക്കിൾ ചവിട്ടണം എന്നാണ്. ഈ സൗജന്യ സൈക്കിൾ സ്റ്റാൻഡ് അതിനുള്ള നാന്ദികുറിക്കലാണ് "...ഇതായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.

സൈക്കിൾ യാത്ര കൂടുതൽ പ്രോത്സാഹിപ്പിക്കാനായി നെതർലാൻസിന്റെ മറ്റുഭാഗങ്ങളിലും ഇത്തരത്തിലുള്ള സ്റ്റാൻഡുകൾ നിർമ്മിക്കാൻ സർക്കാർ ആലോചിക്കുകയാണ്.

ഈയവസരത്തിൽ നമുക്ക് യൂറോപ്പിലെ ചില രാജ്യങ്ങളുടെ ജനസംഖ്യയും അവിടുത്തെ സൈക്കിൾ ചവിട്ടുന്നവരുടെ കണക്കുകളും കൂടി ഒന്ന് പരിശോധിക്കാം.

2 . ഡെന്മാർക്ക് - ജനസംഖ്യ -57 ലക്ഷം. സൈക്കിളുകൾ - 47 ലക്ഷം.

3 . ജർമനി - ജനസംഖ്യ -8.35 കോടി . സൈക്കിളുകൾ - 6.20 കോടി.

4 . സ്വീഡൻ - ജനസംഖ്യ -90.41 ലക്ഷം . സൈക്കിളുകൾ -60 ലക്ഷം.

5 . നോർവെ - ജനസംഖ്യ -54 ലക്ഷം . സൈക്കിളുകൾ -34 ലക്ഷം.

സൈക്കിൾ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ ലോകത്ത് 6 മത് സ്ഥാനത്ത് ഫിൻലാൻഡും ,7 -)o സ്ഥാനത്ത് ജപ്പാനും ,8 മത് സ്വിറ്റസർലാൻഡും ,9 ബെൽജിയമും 10 -)o സ്ഥാനത്ത് ഏഷ്യൻ രാജ്യമായ ചൈനയുമാണ്.

ഈ പോസ്റ്റ് തയ്യാറാക്കുമ്പോൾ ബ്ലഡ് പ്രഷർ ,കൊളസ്ട്രോൾ ,പ്രമേഹ രോഗികൾ ഒക്കെ നാൾക്കുനാൾ വർദ്ധിക്കുന്ന നമ്മുടെ നാട്ടിൽ സൈക്കിളുകൾ അന്യംനിന്നുപോകുന്ന അവസ്ഥ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

Advertisment