Advertisment

ഹൃദയത്തോട് ചേർത്ത് ... തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ടുപോയി ആശ്വസിപ്പിക്കുന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്യുസിലാൻഡ് ക്രൈസ്റ്റ് ചർച് മസ്‌ജിദുകളിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ടുപോയി ആശ്വസിപ്പിക്കുകയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ലോകശ്രദ്ധയാകര്ഷിക്കുകയും എല്ലാവരാലും പ്രശംസിക്കപ്പെടും ചെയ്ത അവരുടെ ഈ നടപടി നമ്മുടെ ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ലോകമെങ്ങുമുള്ള വാർത്താമാദ്ധ്യമങ്ങളിൽ പ്രാധാന വാർത്തയാണ്..

Advertisment

publive-image

ആധുനികലോകത്തിനു മാതൃകയായ അവരെ സാന്ത്വനത്തിന്റെ മാലാഖയെന്നാണ് വിദേശമാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അവരെ മാതൃകയാക്കാൻ ലോകനേതാക്കളോട് പലരും അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നു.

വളരെ സമാധാനപ്രിയരായ ജനതയാണ് ന്യൂസീലാൻഡിലേത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഈ ഭീകരാക്രമണത്തിൽ അവർ ഞെട്ടലിലാണ്.

publive-image

മുസ്‌ലിം കുടുംബാംഗങ്ങളുടെ വീടുകളിൽ ജസീന്ത ആർഡൻ ഹിജാബ് ധരിച്ചാണ് നിറകണ്ണുകളോടെ അതോടൊപ്പം തികഞ്ഞ ദുഖത്തോടെ മാനവികതയുടെ സന്ദേശവുമായി അവരെത്തിയതും മരണപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ചതും.

" ഞങ്ങൾ ആക്രമണത്തിന്റെയും വർണ്ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ല. വൈവിദ്ധ്യമാർന്ന സംസ്കാരവും ,പരസ്പ്പര സ്നേഹവും ഉള്ള, രാജ്യത്തെ സ്നേഹിക്കുന്നവരുടെ നാടാണ് ന്യൂസിലാൻഡ് . ഇത് ഇവിടെയുള്ള അഭയാര്ഥികളുടെയും കൂടി നാടാണ്. കാരണം അവർക്കിവിടെ ജീവിക്കേണ്ടതുണ്ട്.." - ജസീന്ത ആർഡന്റെ വാക്കുകളാണിത്.

publive-image

പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യൻ വംശജയായ അവർ 2005 ൽ ക്രിസ്തുമതം ഉപേക്ഷിക്കുകയായിരുന്നു. അന്നവർ സ്വവർഗ്ഗാനുരാഗിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 2017 ൽ ഒരു ടെലിവിഷൻ താരമായ ക്ലാർക്ക് ഗോഫോർഡിനെ വിവാഹം കഴിക്കുകയായിരുന്നു. അവർക്കിപ്പോൾ ഒരു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.

publive-image

(ക്രൈസ്റ്റ് ചർച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനിയും ന്യൂസിലാൻഡിൽ എം.ടെക്ക് വിദ്യാർത്ഥിനിയുമായിരുന്ന ആൻസി അലി ബാവ. ആൻസിയുടെ ഭർത്താവ് നാസർ പരിക്കുകളോടെ രക്ഷപെട്ടു.)

Advertisment