Advertisment

നൈജീരിയയിലെ അത്യാർഭാടമായി ഇരട്ടകളുടെ ഉത്സവം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നൈജീരിയയിലെ ഇഗ്ബൊ- ഓറ (Igbo -Ora) പ്രദേശത്താണ് ലോകത്ത് ഏറ്റവും കൂടുതൽ ഇരട്ടകൾ ജനിക്കുന്നത്. ഇരട്ടക്കുട്ടികളുടെ തലസ്ഥാനം എന്ന പേരിലാണിവിടം അറിയപ്പെടുന്നതുതന്നെ.

Advertisment

publive-image

എല്ലാ വർഷവും ഇവിടെ ഇരട്ടകളുടെ ഉത്സവം (Twins Celebrations) നടക്കാറുണ്ട്. ലോകമെമ്പാടുനിന്നുമുള്ള ഇരട്ടകൾ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ ഇവിടെയെത്തിച്ചേരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. ആഘോഷം ഒരാഴ്ച നീണ്ടുനിൽക്കും.

publive-image

നൈജീരിയൻ National Center for Health Statistics റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ജനിക്കുന്ന കുട്ടികളിൽ 1000 ൽ 33 പേരും ഇരട്ടകളാണത്രേ. എന്നാൽ ഇഗ്ബൊ- ഓറ യിൽ ഈ നിരക്ക് 1000/ 50 എന്ന രീതിയിലാണ്.

publive-image

വർഷങ്ങൾക്കുമുൻപ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അശുഭലക്ഷണമായി കണക്കാക്കിയിരുന്ന പിൻതലമുറക്കാരുടെ വിശ്വാപ്രമാണങ്ങളെ കാറ്റിൽപ്പറത്തി ഇപ്പോഴത്തെ തലമുറ ഇത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് കാണുന്നത്. അതുകൊണ്ടാണ് അത്യാർഭാടമായി ഇരട്ടജന്മം വലിയതോതിൽ ആഘോഷിക്കുന്നതും.

publive-image

വൈദ്യശാസ്ത്രലോകം ഇതുവരെ ഇഗ്ബൊ- ഓറ പ്രവിശ്യയിൽ എന്തുകൊണ്ട് ഇത്രയധികം ഇരട്ടക്കുട്ടികൾ ജനിക്കുന്നു എന്നതിന് കൃത്യമായ ഒരുത്തരവും നൽകിയിട്ടില്ല.

 

 

 

Advertisment