Advertisment

നോബൽ കുടുംബം ! പുരസ്‌കാരം പങ്കിട്ട് അഭിജിത് ബിനായക് ബാനർജിയും ഭാര്യ എസ്തർ ഡ്യൂഫെലോയും 

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും എക്കൊണോമിക്സിൽ എം.എ, ഹാർവേർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്‌സിൽ പി.എച്.ഡി, ബീഹാർ - ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളെപ്പറ്റിയുള്ള റിസേർച്.  എം ഐ ടിയിൽ പ്രൊഫസർ, ലോക ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഭാര്യയുമൊത്ത് 20 വർഷമായി ഗവേഷണം. ഇതിന്റെ ഫലമായി ഭാരതത്തിലെ 50 ലക്ഷം കുട്ടികളുടെ ജീവിതനിലവാരവും മെച്ചപ്പെട്ടു.

Advertisment

publive-image

അമേരിക്കൻ പൗരനായ അദ്ദേഹം കൽക്കത്ത സ്വദേശിയാണ്. എം ഐ ടിയിൽ സാഹിത്യവിഭാഗം പ്രൊഫസറായിരുന്ന അരുന്ധതി തുലി ബാനർജിയായിരുന്നു ആദ്യഭാര്യ. അതിൽ ഒരു മകനുണ്ട്. അവരിൽ നിന്ന് വിവാഹമോചനം നേടിയശേഷമാണ് അഭിജിത് ബാനർജി എം ഐ ടിയിൽത്തന്നെ പ്രൊഫസറായി ജോലിചെയ്യുന്ന എസ്തർ ഡ്യൂഫെലോയെ 2015 ൽ വിവാഹം കഴിച്ചു. അതിലും ഒരു മകനുണ്ട്..

publive-image

അഭിജിത്തിനും (58) ഭാര്യ എസ്തറിനുമൊപ്പം (47) ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസർ മൈക്കിൾ ക്രേമറിനുമാണ് (54) ഇത്തവണത്തെ നോബൽ പുരസ്ക്കാരം.  9.18 ലക്ഷം അമേരിക്കൻ ഡോളറാണ് ഈ മൂന്നുപേർക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ മൈക്കിൾ ക്രേമറിന്റെ വിഹിതം കഴിഞ്ഞാൽ അഭിജിത്തിനും എസ്തറിനും ലഭിക്കുക 6.12 ലക്ഷം ഡോളർ. അതായത് ഏകദേശം 4 കോടി ഇന്ത്യൻ രൂപ.

publive-image

Advertisment