Advertisment

നെറികേടിന്റെ നയതന്ത്രവുമായി നാണംകെട്ട് പാക്കിസ്ഥാൻ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

'മിഷൻ കാശ്മീർ' എന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങളുടെ പിന്തുണതേടിയിറങ്ങിയ പാക്കിസ്ഥാനെ ഇസ്ളാമിക രാജ്യങ്ങൾ പോലും കൈവിടുകയായിരുന്നു. ചൈന മാത്രമാണ് അവരെ പിന്തുണച്ചതെങ്കിലും കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന അവരുടെ നിലപാടും പാക്കിസ്ഥാന് തിരിച്ചടിയായി.

Advertisment

ഇപ്പോഴിതാ ഐക്യരാഷ്ട്രസഭാവേദിയിൽ പാക്കിസ്ഥാൻ പ്രതിനിധി 'മലീഹ ലോധി'യുടെ സത്യവിരുദ്ധമായ നടപടിയിൽ ലോകമെമ്പാടുനിന്നും പാക്കിസ്ഥാൻ കൂടുതൽ അപമാനം ഏറ്റുവാങ്ങുകയാണ്. പാക്ക് പ്രചാരണങ്ങൾ പലതും നുണയാണെന്ന് വരെ വിലയിരുത്തപ്പെടുവാനും ഇത് കാരണമായി.

publive-image

<മലീഹാലോധി>

സംഭവം ഇങ്ങനെയാണ്. ഇക്കഴിഞ്ഞ 26 ന് ഐക്യരാഷ്ട്രസഭാവേദിയിൽ പാക്കിസ്ഥാൻ പ്രതിനിധിയായ മലീഹാ ലോധി, മുഖമാകെ മുറിവേറ്റു രക്തം വാർന്നൊഴുകുന്ന ഒരു പെൺകുട്ടിയുടെ ചിത്രമുയർത്തി ക്കൊണ്ടു വിളിച്ചുപറഞ്ഞു.. "ഇതാ ഇന്ത്യൻ സൈന്യം കാശ്മീരിൽ നടത്തുന്ന അമാനവീയകൃത്യങ്ങളുടെ തെളിവ്. ഈ കുട്ടിക്ക് ഇന്ത്യൻ പട്ടാളത്തിന്റെ പെല്ലറ്റ് ഗണ്ണുകളിൽനിന്നും മുറിവേറ്റതാണ്."

എന്നാൽ ചിത്രത്തിൽ കാണുന്ന പെൺകുട്ടി കാശ്മീർ സ്വദേശിനിയല്ല മറിച് ഗാസയിലെ പാലസ്തീൻകാരിയായ 17 കാരിയാണെന്ന് താമസിയാതെതന്നെ തിരിച്ചറിയപ്പെട്ടു. ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് അവൾക്കു മുറിവേറ്റത്.

publive-image

<മുനീർ അക്രം, മലീഹാലോധി>

നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള 'ഹൈഡി ലവീൻ' എന്ന ഫോട്ടോഗ്രാഫർ 2014 ൽ എടുത്ത ചിത്രമാണിത്.

വിവരം പുറത്തായതോടെ ലോകമെങ്ങും ഈ വിഷയം പാക്കിസഥാനു നാണക്കേടായി. അമേരിക്കൻ പര്യടനം കഴിഞ്ഞെ ത്തിയ ഇമ്രാൻ ഖാൻ ആദ്യം ചെയ്ത നടപടി മലീഹ ലോധിയെ ഐക്യരാഷ്ട്രസഭയിൽ നിന്നൊഴിവാ ക്കുക എന്നതായിരുന്നു. നഷ്ടപ്പെട്ട മുഖം രക്ഷിക്കാൻ അതല്ലാതെ മറ്റു പോംവഴി ഇല്ലായിരുന്നു. മലീഹ ലോധിയുടെ സ്ഥാനത്ത് മുനീർ അക്രം ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെടുകയും ചെയ്തു.

Advertisment