Advertisment

ഒരു മുഖ്യമന്ത്രിയുടെ 122 കിലോമീറ്റർ ബുള്ളറ്റ് യാത്ര ! ലക്ഷങ്ങൾ മുടക്കിയുള്ള പരസ്യം ആവശ്യമില്ല, ഇതാണ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന തന്റെ ആധുനികരീതിയെന്ന്‍ മുഖ്യമന്ത്രി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടു (Pema Khandu) ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ 122 കിലോമീറ്റർ മലഞ്ചരുവുകളും കുത്തനെ കയറ്റിറക്കങ്ങളുമുള്ള യോംഗ്‌കാംഗ് മുതൽ പാസിഗാട്ട് വരെ റൈഡ് ചെയ്തത് വലിയ വാർത്തയായിരിക്കുകയാണ്.

Advertisment

ഇക്കാര്യങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. ടൂറിസത്തിനു പ്രചാരം നൽകാനായിരുന്നു ഈ യാത്ര. അരുണാചലിലെ മനോഹാരിത ആസ്വദിക്കാൻ ഇതാണ് നല്ല സമയം എന്ന ശീർഷകമാണ് ഈ യാത്രയ്ക്ക് അദ്ദേഹം നൽകിയത്.

publive-image

ബൈക്ക് യാത്രികരുടെ ഇഷ്ടസ്ഥലമാണ് യോംഗ്‌കാംഗ് - പാസിഗാട്ട് റൂട്ട്. കാഴ്ചകളും കാനനഭംഗിയും താമസസ്ഥലങ്ങളും റെസ്റ്റോറന്റുകളും ഒക്കെ ധാരാളമുണ്ട്. അവിടെ ഇത് ടൂറിസ്റ്റ് സീസണാണ്.

"ലക്ഷങ്ങൾ മുടക്കിയുള്ള പരസ്യം ആവശ്യമില്ല, ബ്രാൻഡ് അംബാസഡർമാരെയും ഞങ്ങൾക്കുവേണ്ട. ഇതാണ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന എന്റെ ആധുനികരീതി." പേമ ഖാണ്ടു പറയുന്നു.

" നിങ്ങൾ കേരളത്തിൽ പോയി നോക്കുക. അവിടെ റോഡ് സൈഡിൽ പഴയ ടയറുകൾ കൂട്ടിവച്ചിരിക്കുന്നതു കണ്ടാൽ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും അതൊരു ടയർ റിപ്പയർ കടയാണെന്ന്. ഒരു പരസ്യവുമില്ല. പണച്ചിലവില്ലാത്ത ലോകത്തെ ഏറ്റവും മികച്ച പരസ്യവും അതാണ്.." ഈ മുഖ്യമന്ത്രി ആള് വേറേ ലെവലാണ്.

Advertisment