Advertisment

പെട്രോളും ഡീസലും ഇനി സൂപ്പർ മാർക്കറ്റുകൾ വഴിയും ലഭിക്കും !

New Update

രേന്ദ്രമോദി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ പെട്രോളും ഡീസലും രാജ്യത്തെ സൂപ്പർമാർക്കറ്റുകൾ വഴി ക്യാനുകളിൽ ലഭ്യമാക്കാനുള്ള പദ്ധതിക്ക് രൂപരേഖ നൽകിയിരിക്കുന്നു.

Advertisment

യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ ഇന്ത്യയിലും പെട്രോളും ഡീസലും ചില്ലറവ്യാപാരം നടത്താനനുവദിക്കണമെന്നത് ഓയിൽ കമ്പനികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഉടൻതന്നെ മന്ത്രിസഭ ഇതുസംബന്ധമായ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിവ്.

publive-image

ഫ്യൂച്ചര്‍ ഗ്രൂപ്പ് , റിലയൻസ് റീട്ടെയിൽ ,വാൾമാർട്ട് മുതലായ മൾട്ടി ബ്രാൻഡ് റീട്ടെയിൽ കമ്പനികളാകും ഇന്ത്യയിൽ ഇവ വിതരണം നടത്തുക. സൗദിയിലെ ആരാംകോ യും ഇന്ത്യയിൽ ഇവയുടെ റീട്ടെയിൽ വ്യാപാരത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്..

ബ്രിട്ടനിൽ സൂപ്പർമാർക്കറ്റുകൾ വഴിയുള്ള പെട്രോളിന്റെ ചില്ലറ വിൽപ്പന രാജ്യത്തെ ആകെ സെയിലിന്റെ 49% മാണ്. ഡീസൽ 43% വും. ടെസ്‌കോ, സെൻസ്ബെറി, എസ്ദാ, മോറിസൺ എന്നീ സൂപ്പർമാർക്കറ്റ് ശ്രുംഖലകളാണ് അവിടെ ഇവയുടെ വിൽപ്പന നടത്തുന്നത്.

Advertisment