Advertisment

ചിരിക്കു പിന്നിലെ രഹസ്യം തേടി ? ഒരു വ്യത്യസ്തമായ ലക്ഷ്യവുമായി ലോകം ചുറ്റുന്ന ഫോട്ടോഗ്രാഫർ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ ഒരു വ്യത്യസ്തമായ ലക്ഷ്യവുമായി ലോകം ചുറ്റുകയാണ്. അദ്ദേഹം തന്റെ ഈ സംരംഭത്തിന് "പ്രോജക്റ്റ് സ്മയിൽ" എന്നാണു പേരിട്ടിരിക്കുന്നത്.

Advertisment

publive-image

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വ്യക്തികളുടെ നിഷ്‌കളങ്കമായ ചിരി തന്റെ ക്യാമറ യിൽ പകര്ത്തുകയാണദ്ദേഹം .ആദ്യമായി അദ്ദേ ഹം പകര്ത്തിയത് വിയറ്റ്നാം രാജ്യക്കാരുടെ ചിരിയാണ്. ( ചിത്രങ്ങൾ കാണുക )

publive-image

വിയറ്റ്നാമിൽ അദ്ദേഹം മൂന്നു മാസം താമസിച്ചു. മോട്ടോർ സൈക്കിളിൽ പല സ്ഥലങ്ങൾ ചുറ്റിക്കറങ്ങിയാണ് അദ്ദേഹം ഈ ചിത്രങ്ങൾ പകര്ത്തിയത്. വിയറ്റ്നാം കാർ ചിരിക്കുമ്പോ ൾ പൊതുവെ വായ പൊത്തിയാണ് ചിരിക്കുക.ഇതിനു കാരണമായി അദ്ദേഹം കണ്ടെത്തിയത് അവരുടെ നാണം, കോമളത ,പിന്നെ പല്ലുകൾ ഒക്കെയാകാം എന്നാണ് .

publive-image

വളരെ സ്നേഹ ശീലരാണ് വിയറ്റ്നാം വാസികൾ എന്നദ്ദേഹം പറയുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കിൽ മുഖത്തു വിരിയുന്ന നിഷ്‌കളങ്കമായ പുഞ്ചിരി ഹൃദയത്തിന്റെ നിർമ്മലഭാഷയാണ്.

publive-image

പ്രായമായ സ്ത്രീകളോട് , നിങ്ങൾ സുന്ദരിയാണെന്ന് പറയുമ്പോൾ അവരുടെ മുഖത്തു പടരുന്ന നാണത്തിൽപ്പൊതിഞ്ഞ പുഞ്ചിരിയാണ് ഏറ്റവും വിലപ്പെട്ടതെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

publive-image

ഏപ്രിൽ മാസം അദ്ദേഹം ഇന്ത്യയിൽ എത്തും. നാലുമാസം ഇവിടെ കറങ്ങി ഇന്ത്യക്കാരുടെ ചിരി ക്യാമറയിൽ പകര്ത്തും. അതിനുശേഷം മംഗോളിയക്ക്‌ പോകും. വർഷങ്ങൾ നീളുന്ന പദ്ധതിയാണ് വിവിധ ദേശങ്ങളിലെ പുഞ്ചിരിയുടെ പിന്നിലെ രഹസ്യം തേടിയുള്ള രേഹാന്റെ " PROJECT SMILE ".

publive-image

Advertisment