Advertisment

ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക് ! ചിത്രങ്ങളയക്കൂ പുരസ്ക്കാരം നേടൂ...

New Update

പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ , ഫോട്ടോഗ്രാഫി ഒരു ഹോബിയായി കാണുന്ന ഫോട്ടോഗ്രാഫർമാർ എന്നിവർക്കായി പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ഫോട്ടോ ഡിവിഷൻ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

Advertisment

ഇതിലേക്ക് ചിത്രങ്ങൾ അയക്കേണ്ടതും രണ്ടു കാറ്റഗറിയായിട്ടാണ്. പ്രൊഫഷണൽ കാറ്റഗറിയിൽ ലൈഫ് ആൻഡ് വാട്ടർ, അമച്വർ കാറ്റഗറിയിൽ Cultural Heritage of India എന്നിവയാണ് തീമുകൾ. ചിത്രങ്ങൾ അയക്കേണ്ട അവസാനതീയതി 2019 ഡിസംബർ 31 ആണ്.

publive-image

പ്രൊഫഷണൽ ഫോട്ടോഗ്രാഫി കാറ്റഗറിയിൽ ന്യൂസ് പേപ്പർ, ന്യൂസ് ഏജൻസി, സ്റ്റുഡിയോ,എന്നീ മേഖല കളിൽ പ്രവർത്തിക്കുന്നവരെക്കൂടാതെ ഫോട്ടോഗ്രാഫി തൊഴിലാക്കിയവർ എന്നിവരെയാണുദ്ദേശിക്കുന്നത്. അമച്വർ ഫോട്ടോഗ്രാഫിയിൽ ഇതൊരു തൊഴിലാക്കിയിട്ടില്ലാത്ത ,എന്നാൽ ഫോട്ടോഗ്രാഫി ഹോബിയായി കാണുന്നവരെയാണ് ലക്ഷ്യമിടുന്നത്.

പാരിതോഷികം മൂന്നു കാറ്റഗറിയായാണ് നൽകപ്പെടുന്നത്. ഒരു ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ്. അതിനുള്ള സമ്മാനത്തുക 3 ലക്ഷം രൂപയാണ്.

പ്രൊഫഷണൽ കാറ്റഗറിയിൽ " Photographer of the year' അവാർഡ് ഒരു ലക്ഷം രൂപയും പ്രത്യേക പുരസ്ക്കാരം 50000 രൂപ വീതം 5 പേർക്കുമാണ് നൽകുക.

അമച്വർ കാറ്റഗറിയിൽ Photographer of the year പുരസ്ക്കാരം 75000 രൂപയും പ്രത്യേക പുരസ്ക്കാരം 30000 രൂപ വീതം 5 പേർക്കും നൽകപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്

http://photodivision.gov.in/national-awards.aspx സന്ദർശിക്കുക.

Advertisment