Advertisment

ഇനിയില്ല പ്ലാസ്റ്റിക് കുപ്പികൾ !! നാളെ മുതൽ വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കപ്പെടും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഫുഡ്‌ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും നാളെ മുതൽ (ഒക്ടോബർ -2) വണ്‍ ടൈം യൂസ്ഫുള്‍  പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാൻ ഉത്തരവ് നല്കിക്കഴിഞ്ഞിരിക്കുകയാണ്. ഇതിൽ പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന വെള്ളവും ഉൾപ്പെടും.

Advertisment

publive-image

പ്ലാസ്റ്റിക് കുപ്പികളിലെ ബിസ്‌ഫെനോൾ -എ എന്ന രാസവസ്തു മനുഷ്യരിൽ ക്യാൻസർ, ഉദരരോഗങ്ങൾ എന്നിവയ്‌ക്കൊപ്പം ഹാർമോൺ സിസ്റ്റത്തിന് തകരുണ്ടാക്കുന്നതുമാണത്രേ. കുപ്പിവെള്ളത്തിന്റെ പേരിൽ രാജ്യത്തുനടക്കുന്ന പകൽക്കൊള്ളയ്ക്കും ഇതോടെ അറുതിവന്നേക്കാം.

അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നാളെമുതൽ കുപ്പിവെള്ളവും കണ്ണാടിക്കുപ്പികളിൽ പേപ്പർ നിർമ്മിത അടപ്പുകൾ ഉപയോഗിച്ചുമാത്രമേ വിൽക്കാൻ പാടുള്ളു എന്നതാണ്. കൂടാതെ ഹോട്ടലുകൾ, പാർട്ടികൾ, പ്രോഗ്രാമുകൾ,കൺവെൻഷൻ സെന്ററുകൾ,ഓഡിറ്റോറിയം തുടങ്ങി എല്ലായിടത്തും ഗ്ളാസ് കുപ്പികളിൽ മാത്രമേ വെള്ളവും നൽകാൻ പാടുള്ളു. അതും IS 10500 : 2012 പ്രകാരം നിർമ്മിച്ചവയുമാകണം.

publive-image

നാളെമുതൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് സാധനങ്ങളിൽ പോളിത്തീൻ, ബാഗുകൾ, കപ്പുകൾ, സ്ട്രാ ,പ്ളേറ്റുകൾ, പൗച്ചുകൾ എന്നിവയും വിലക്കപ്പെടുകയാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം പൂർണ്ണമായും നിരോധിക്കപ്പെടുകയാണ്.

വരുംദിനങ്ങളിൽ സ്‌കൂളുകൾ, കോളേജുകൾ, സംഘടനകൾ ഒക്കെ 'SAY NO TO PLASTIC' എന്ന കാമ്പെയിനും നടത്താൻ പോകുകയാണ്. പ്ലാസ്റ്റിക്കിന്റെ ദൂഷിതഫലങ്ങളെക്കുറിച്ചു പുതുതലമുറയെ ബാധവാന്മാരാക്കാൻ സ്വമേധയാ എല്ലാവരും മുന്നോട്ടുവരണമെന്നാണ് സർക്കാർ നിലപാട്.

publive-image

രാജ്യത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ 40% മാണ്. ഇതിൽ പ്ലാസ്റ്റിക് കുപ്പികളും ഉൾപ്പെടുന്നു. പരിസ്ഥിതിക്കും, ആരോഗ്യത്തിനും ജീവജാലങ്ങൾക്കും അതീവ ഭീഷണിയാണ് ഇവയുടെ അമിത ഉപയോഗം.

കണ്ണാടിക്കുപ്പികളും, കപ്പുകളും, പേപ്പർ ഉൽപ്പന്നങ്ങളും മൺപാത്രങ്ങളുമുള്ള പഴയകാല ജീവിതരീതി യിലേക്ക് നാം മടങ്ങുന്നതോടൊപ്പം രോഗമുക്തിയും പ്രകൃതിയോട് കൂടുതൽ താദാത്മ്യം പ്രാപിക്കാനും ഏവർക്കും കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisment