Advertisment

ഞാൻ അഴിമതിക്കാരനല്ല ! - സഹികെട്ട് ഓഫീസർ തന്റെ ഓഫീസിൽ എഴുതിവെച്ചു

New Update

ർവത്ര കൈക്കൂലിയും അഴിമതിയും. സഹികെട്ട് അദ്ദേഹം തന്റെ ഓഫീസിൽ എഴുതിവെച്ചു I AM NOT CORRUPT ( ഞാൻ അഴിമതിക്കാരനല്ല ).

Advertisment

തെലുങ്കാനയിലെ കരീംനഗർ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിൽ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ, ആയ പോഡേറ്റി അശോക് (Podeti Ashok) എന്ന സത്യസന്ധനായ ഓഫീസറാണ് ഇപ്രകാരമൊരു അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്.

publive-image

വൈദ്യുതിസംബന്ധമായ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരും കോൺട്രാക്ടർമാരും കൈക്കൂ ലിയായി പണം നൽകുന്നത് അവിടെ സർവ്വസാധാരണയാണ്.

കരാറുകാർ ബില്ലുകൾ പാസ്സാക്കാനായും ,ചെയ്യാത്ത ജോലികൾക്കു ബില്ലുമാറാനും, കരാറിന്റെ സമയം നീട്ടിക്കിട്ടാനും ദിവസവേതനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമായുള്ള പലവിധ ആവശ്യങ്ങൾക്കും അവർ മുൻ‌കൂർ പണം കൈക്കൂലിയായി നൽകാറുണ്ട്.

സാധാരണ ഉപഭോക്താക്കൾ വൈദ്യുതകണക്ഷനും, ബില്ലുകളിലെ തുക കുറക്കാനും,ഫൈൻ ഒഴിവാക്കിക്കി ട്ടാനും ഒക്കെയായി കൈക്കൂലി കൊടുക്കുന്നതും പതിവാണ്. കാര്യസാദ്ധ്യത്തിന് കൈക്കൂലി നൽകുക എന്നത് അവിടെ ഒരഭിവാജ്യഘടകമാണെന്നുതന്നെ പറയാം.

പോഡേറ്റി അശോക്, കരീംനഗറിൽ സ്ഥലം മാറി വന്നപ്പോഴാണ് ഈ ഞെട്ടിക്കുന്ന ഈ യാഥാർഥ്യങ്ങൾ മനസ്സി ലാക്കുന്നത്. കൈക്കൂലിനൽകാൻ ശ്രമിച്ച കോൺട്രാക്ടർമാരോടും ഉപഭോക്താക്കളോടും താൻ കൈക്കൂലി വാങ്ങുന്നയാളല്ലെന്നും കൃത്യമായ ജോലിക്കു തനിക്കു മതിയായ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആർക്കും കൈക്കൂലികൊടുക്കേണ്ട കാര്യമില്ലെന്നും മേലിൽ ഇതാവർത്തിച്ചാൽ നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ബില്ലുകൾ മാറിയിരുന്ന പല കരാറുകാരും പോഡേറ്റി അശോക് നെതിരായി തിരിഞ്ഞു.

അവർക്കു പിന്തുണയുമായി വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഒപ്പം ചേർന്നു. പലതര ത്തിലുള്ള അപാവാദപ്രചാരണങ്ങളും ഭീഷണിയും ഇവരിൽനിന്നൊക്കെയുണ്ടായി.പക്ഷേ അതിനൊന്നും മുന്നിൽ ധീരനായ അദ്ദേഹം തെല്ലും പതറിയില്ല.കൂടുതൽ കരുത്തോടെ പൊരുതാൻതന്നെ അദ്ദേഹമുറച്ചു.

അഴിമതിയുടെ വിളനിലമായിരുന്ന വൈദ്യുതി ഓഫീസ് ശുദ്ധീകരിക്കാൻതന്നെയദ്ദേഹം തീരുമാനി ച്ചുറച്ചു.എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടി കർശനമായ നിർദ്ദേശം നൽകി.

" നമ്മൾ ചെയ്യുന്ന സർക്കാർ ജോലിക്കു സർക്കാർ മതിയായ ശമ്പളവും തരുന്നുണ്ട്. ജനങ്ങൾക്കുവേണ്ടിയാണ് നാം ജോലിചെയ്യുന്നത്. അവരോടു കൈക്കൂലിവാങ്ങുന്നത് ഗുരുതരമായ കുറ്റമാണ്, നമ്മൾ മാതൃക കാട്ടണം "

തുടർന്ന് അദ്ദേഹം കരീംനഗർ ആന്റി കറപ്‌ഷൻ ബ്യുറോ (ACB) ഓഫിസിലെത്തി തന്റെ സ്വത്തു വിവരവും സമ്പാദ്യവും അവർക്കുമുന്നിൽ സമർപ്പിച്ചശേഷം ഇതിൽ ആവശ്യമായ ഏതന്വേഷണവും നടത്താമെന്നും ഓരോ സർക്കാരുദ്യോഗസ്ഥരുടെയും അധികാരികളുടെയും വരുമാനവും സ്വത്തുവകകളും സൂക്ഷ്മമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

കൂടാതെ ഓരോരുത്തരെയും രഹസ്യമായി നിരീക്ഷിക്കേണ്ട ആവശ്യകതയും അദ്ദേഹം അവരെ ധരിപ്പിച്ചു.

ഇതിനുശേഷമാണ് പോഡേറ്റി അശോക് തന്റെ ഓഫീസിൽ I AM NOT CORRUPT എന്ന ബോർഡ് പരസ്യമായി തൂക്കി അഴിമതിക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പോഡേറ്റി അശോക്ന്റെ അസാധാരണമായ ഈ നടപടികൾ ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ബ്യുറോക്രാറ്റുകളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.

Advertisment