Advertisment

നിറം മാറുന്ന നേതാക്കൾ .. ഇതാണ് രാഷ്ട്രീയം. നാമെന്തറിയുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാഹുൽ ഗാന്ധി അനിൽ അംബാനിക്കെതിരേ അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി ഉന്നയിക്കുമ്പോഴും അംബാനിക്കു വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നത് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബ്ബൽ.

Advertisment

ഓന്തിനെപ്പോലെ അടിക്കടി നിറം മാറുന്നവരാണ് ചില രാഷ്ട്രീയക്കാരെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഒരേസമയം പല നിലപാടുകളെടുക്കുന്നവരെയാണ് ഇങ്ങനെ പറയുക.അത്തരം ചില പ്രാദേശിക ഈർക്കിൽപാർട്ടികളുടെ നേതാക്കളെ നമുക്ക് പരിചയമുണ്ട്. വാക്കുകളും പ്രവർത്തിയും തമ്മിൽ യാതൊരു പൊരുത്തവുമില്ലാത്ത നേതാക്കൾ..

publive-image

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനിൽ അംബാനിക്കുമെതിരേ രാഹുൽ ഗാന്ധി ദിവസവും പുതിയ ആരോപണങ്ങളും അതിരൂക്ഷവിമർശനങ്ങളും ഉന്നയിക്കുമ്പോൾ അനിൽ അംബാനിക്കു വേണ്ടി സുപ്രീം കോടതിയിലെ ഒരു മാനനഷ്ടക്കേസിൽ വീറോടെ വാദിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബ്ബലാണ്.

അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷനെതിരേ ,എറിക്‌സൺ ഇന്ത്യ നൽകിയ ഹർജിയിൽ കോടതി വിധിച്ച 550 രൂപ ലഭിച്ചില്ലെന്നു കാട്ടി എറിക്‌സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കപിൽ സിബ്ബൽ അനിൽ അംബാനിക്കുവേണ്ടി ഹാജരാകുന്നത്.

publive-image

രസകരമായ മറ്റൊരു കാര്യം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ അനിൽ അംബാനിക്ക് വേണ്ടി വീറോടെ വാദിച്ചശേഷം പുറത്തിറങ്ങിയ കപിൽ സിബ്ബൽ രാഹുൽ ഗാന്ധിക്കൊപ്പം അനിൽ അംബാനിയെ നിശിതമായി വിമർശിക്കാനും മറന്നില്ല എന്നതാണ്.

ഇതുപോലെത്തന്നെ 2017 ൽ മുത്തലാക്ക് വിഷയത്തിലും കോൺഗ്രസ് നിലപാടിനൊപ്പം നിന്ന അദ്ദേഹം ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലാ ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ മുത്തലാക്കിനെതിരേ വാദിച്ചു പാർട്ടിയെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു.

publive-image

ഇതുകൂടാതെ പശ്ചിമബംഗാളിലെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ, കോൺഗ്രസ്സ്മ പാർട്ടി, മമതാ ബാനർജിക്കെതിരേ ശക്തമായ നിലപാടെടുത്തപ്പോൾ മമതാബാനർജി സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായതും കപിൽ സിബ്ബലായിരുന്നു...

Advertisment