Advertisment

പെട്രോളിന് പണം നൽകിയില്ല, മന്ത്രിക്ക് ബസ്സിൽ യാത്രചെയ്യേണ്ടിവന്നു !

New Update

പോണ്ടിച്ചേരി സർക്കാർ, തങ്ങളുടെ വാഹനങ്ങൾക്ക് പെട്രോളും ഡീസലുമടിച്ചവകയിൽ 2.5 കോടി രൂപ പുതുച്ചേരി കോ ഓപ്പറേറ്റിവ് പെട്രോൾ പമ്പിനു നൽകാൻ ബാക്കിയായിരുന്നു. പലതവണ അവർ പേയ്‌മെന്റിനായി നോട്ടീസയച്ചെങ്കിലും സർക്കാർ അത് കണ്ടഭാവം നടിച്ചില്ല.

Advertisment

publive-image

ഇതേത്തുടർന്ന് 2020 ജനുവരി 2 മുതൽ അവർ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് പൂർണ്ണമായും നിർത്തിവച്ചു. പതിവുപോലെ ഇക്കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭായോഗത്തിനുപോകാൻവേണ്ടി പമ്പിലെത്തിയ പുതുച്ചേരി കൃഷി- വിദ്യാഭ്യാസ - വൈദ്യുതിവകുപ്പുമന്ത്രി ആർ.കമലാക്കണ്ണന്റെ വാഹനത്തിനു പെട്രോൾ നൽകാൻ പമ്പുടമകൾ വിസമ്മതിക്കുകയായിരുന്നു.

മന്ത്രിനൽകിയ ഉറപ്പുകൾ വിശ്വസിക്കാൻ പമ്പുകാർ തയ്യാറായില്ല. തുടർന്ന് മറ്റു പോംവഴിയില്ലാതെ അതുവഴിവന്ന ബസ്സിൽ മന്ത്രിക്ക് ഒരു സാധാരണക്കാരനെപ്പോലെ സെക്രട്ടറിയേറ്റിലേക്ക് ടിക്കറ്റെടുത്തു പോകേണ്ടിവന്നു.

Advertisment