Advertisment

ജനസംഖ്യയിൽ അടുത്ത 8 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തും !

New Update

ടുത്ത 8 വർഷത്തിനുള്ളിൽ അതായത് 2027 ൽ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ 136 കോടിയും ചൈനയുടേത് 142 കോടിയുമാണ്. 2027 ൽ ചൈനയെ ഇന്ത്യ പിന്തള്ളി ലോക ജനസംഖ്യയിൽ ഒന്നാമതെത്തും.

Advertisment

2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ അതിശയകരമായ രീതിയിൽ 164 കോടിയായി ഉയരുമെന്നും കണക്കാക്കുന്നു.എന്നാൽ 2019 നും 2050 നുമിടയിൽ ചൈനയുടെ പോപ്പുലേഷൻ 2.2 % കുറയുമെന്നാണ് വിലയിരുത്തൽ.

publive-image

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 21 -)o നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ 1100 കോടി കവിയുമെന്നാണ് അനുമാനിക്കുന്നത്. 2050 ൽ ലോകജനസംഖ്യയുടെ നേർപകുതി ജനത കേവലം 9 രാജ്യങ്ങളിലായിരിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, നൈജീരിയ, കാംഗോ ,ഇത്യോപ്പിയ ,ടാൻസാനിയ, ഇൻഡോനേഷ്യ, ഈജിപ്റ്റ് ,അമേരിക്ക എന്നിവയാണ് ആ രാജ്യങ്ങൾ. ഇപ്പോഴത്തെ ലോകജനസംഖ്യ 770 കോടിയാണ്.

ലോകജനസംഖ്യാനിരക്ക് വളരെവേഗം ഉയരുകയാണ്. കഴിഞ്ഞ 69 വര്ഷം കൊണ്ട് മൂന്നിരട്ടി വർദ്ധനവാണ് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്. കടുത്ത നടപടികളിലൂടെ ജനസംഖ്യാനിയന്ത്രണം ഫലവത്തായി നടപ്പായില്ലെങ്കിൽ 2021 അവസാനമാകുമ്പോഴേക്കും ലോകജനസംഖ്യ 1270 കോടിവരെയാകാനും സാദ്ധ്യതയു ള്ളതായി റിപ്പോർട്ട് പറയുന്നു.

Advertisment