Advertisment

ഉപ്പുപാടങ്ങളിലെ ഉദയാസ്തമയങ്ങൾ ! റാൻ ഓഫ് കച്ച് വലിയൊരു വിസ്മയമാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

റാൻ ഓഫ് കച്ച്

Advertisment

നയനമനോഹരമായ മോഹിപ്പിക്കുന്ന ദൃശ്യ ങ്ങളും നോക്കെത്താദൂരം വരെ വ്യാപിച്ചുകിടക്കുന്ന ഉപ്പുപാടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന മഞ്ഞുപാളികൾപോലുള്ള വിസ്തൃത മേഖലകളും ചേർന്ന ഒച്ചിന്റെ ആകൃതിയുള്ള ഈ ഭൂപ്രദേശം ലോകത്തെ ഏറ്റവും വലിയ ഉപ്പുനിർമ്മാണ മേഖലയായി മാറപ്പെട്ടിരിക്കുന്നു..

publive-image

ഗുജറാത്തിലെ കച്ച് ജില്ല ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയാണ്. ജമ്മു കാശ്മീരിലെ ലേ ആണ് ഒന്നാം സ്ഥാനത്ത്. കച്ച് ജില്ലയുടെ ഭൂരിഭാ ഗവും റാൻ ഓഫ് കച്ച് എന്നാണറിയപ്പെടുന്നത്.

മഴക്കാലത്ത് ഇവ കടലായി മാറുകയും വേനൽക്കാലമാകുമ്പോഴേക്കും കരയായി തീരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസം ഇവിടെയാണ് കാണാൻ കഴിയുക. വേനൽക്കാലത്ത് ഒരു മരുപ്രദേശമാണിവിടം.

മഴക്കാലം കഴിയുമ്പോൾ കടൽ 'റാൻ' മേഖലകളിൽനിന്നു പിൻവാങ്ങുന്നതോടെ ഉപ്പു വിളവെടുപ്പിന്റെ കാലമാണ്‌.

കടൽവെള്ളം അടിഞ്ഞുണ്ടായ ഉപ്പ് കൂടാതെ പിന്നീട് കുഴൽക്കിണറുകൾ വഴി വെള്ളവും പമ്പ് ചെയ്‌ത്‌ ആ പാടങ്ങളിൽ നിറച് അടുത്ത മഴക്കാലം വരെ സമൃദ്ധമായ ഉപ്പു കൃഷി അവിടെ വ്യാവസായിക അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. ഇന്ത്യയിലെ ഉപ്പുൽപ്പാദനത്തിന്റെ 75 % വും 'റാൻ ഓഫ് കച്ച്' മേഖലയി ലാണ് നടക്കുന്നത്.

publive-image

'റാൻ' രണ്ടു മേഖലകളായാണ് സ്ഥിതിചെയ്യുന്നത്. വലിയ റാൻ ( Great Rann of Kutch) പാക്കിസ്ഥാൻ അതിർ ത്തിവരെ നീളുന്ന ഈ വിശാല മരുപ്രദേശം 18000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നു. മറ്റൊന്ന് ചെറിയ റാൻ ( Little Rann of Kutch ) 5000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ്. ഈ രണ്ടു പ്രദേശങ്ങളും കച്ച് കടലിന്റെ തീരത്താണ് നിലകൊള്ളുന്നത്.

കച്ചുവ എന്നാൽ ആമ (Tortoise) എന്നാണ് അർഥം. ആമയുടെ ആകൃ തിയാണ് ഈ ഭൂപ്രദേത്തിന് . മൺസൂൺ കാലമാകുമ്പോൾ ഉപ്പുകൊണ്ട് സമൃദ്ധമായി വെളളിപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശം മുഴുവൻ കടലിനടിയിലാകും...

ജൂൺ മാസം അവസാനത്തോടെ ഇവിടെ മൺ സൂൺ ആരംഭിക്കും. അതോടെ ഉപ്പുൽപ്പാദനം നിർത്തിവച്ചു തൊഴിലാളികളെല്ലാം അവരുടെ നാടുകളിലേക്ക് യാത്രയാകും. ഒക്ടോബറി നു ശേഷം കടൽവെള്ളം വലിയാൻ തുടങ്ങുന്നതോ ടുകൂടി തൊഴിലാളികൾ മടങ്ങിയെത്തുന്നു.

publive-image

കടൽ സമ്മാനിച്ചുപോയ ഉപ്പുകൂടാതെ ചതുര ആകൃതിയിലുള്ള തിട്ടകൾ നിർമ്മിച്ച് കടൽ വെള്ളം തടഞ്ഞുനിർത്തിയുള്ള ഉപ്പുൽപ്പാദനവും ആരംഭിക്കുന്നു. അടുത്ത ജൂൺ വരെ ഇവിടെ പരമാവധി ഉപുൽപ്പാദനം നടത്തുന്നു. ഇതിനായി വിശാലമായ ബോർവെല്ലുകളും സ്ഥാപിക്കപ്പെ ടുന്നുണ്ട്..

വർഷങ്ങൾക്കുമുന്പുണ്ടായ തുടർ ഭൂചലനങ്ങളാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു ആകൃതി സമ്മാനിച്ച തെന്നു കരുതുന്നു. ഈ ഉപ്പുപാടങ്ങളിലെ തൊഴിലാളികൾ രാജ്യത്തിന്റെ പലഭാങ്ങളിൽ നിന്ന് വരുന്നവരാണ്. ഇവർ 9 മാസക്കാലത്തേക്കു കുടുംബസമേതമാന് വരുന്നത്.വലിയ ഒരു വ്യവസായമായി ഇന്ന് കച്ചിലെ ഉപ്പുനിർ മ്മാണം മാറിക്കഴിഞ്ഞിരിക്കുന്നു..

പാടത്തുനിറയ്ക്കുന്ന വെള്ളം നീരാവിയായി മാറി ഉപ്പു ലഭിക്കാൻ ഏകദേശം രണ്ടു മാസമാണെടുക്കുന്നത് . ഈ കാലയളവിൽ വലിയ അരിപ്പകളും വലകളുമുപയോഗിച്ചു വെള്ളത്തിലുള്ള മാലിന്യങ്ങൾ തുടർച്ചയായി നീക്കം ചെയ്യുന്നതിനാൽ വെള്ളനിറമുള്ള ശുദ്ധമായ ഉപ്പു ലഭിക്കപ്പെടുന്നു.

publive-image

വേനൽക്കാലത്ത് ഇവിടെ 45 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുക. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച രൂക്ഷ മാണ്. തൊഴിലാളികൾ ഇതൊക്കെ അതിജീവിക്കാൻ പാകത്തിലുള്ള മുളയും ,പുല്ലും കൊണ്ടുണ്ടാക്കിയ സിലിണ്ടർ ആകൃതിയിലുള്ള വീടുകളിലാണ് താമസിക്കുന്നത്.

ലോകമെമ്പാടുനിന്നും ഈ ഭൂപ്രദേശവും ഉപ്പു പാടങ്ങളും അതിന്റെ നിർമ്മാണപ്രവർത്ത നങ്ങളും കാണുന്ന തിനായി ധാരാളം സഞ്ചാ രികൾ എത്താറുണ്ട്. അവരെ ചുറ്റിക്കാണിക്കാൻ ഒട്ടകങ്ങളും,ജീപ്പും ഇവിടെ സദാ സജ്ജമാണ്.

publive-image

സഞ്ചാരികളെ ആകർഷിക്കാനായി ഗുജറാത്ത് സർക്കാർ ഇവിടെ നിരവധി സംരംഭങ്ങളും കൈത്തറി - കരകൗശല ഉൽപ്പന്നങ്ങളും ആധു നിക സജ്ജീകരണങ്ങളുള്ള കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ഇതോടപ്പം തണുപ്പുകാലമായ നവംബർ മുതൽ ഫെബ്രുവരിവരെ ഇവിടെ നടക്കുന്ന 'കച്ച് മഹോത്സവം' വളരെ പ്രസിദ്ധമാണ്. .

പാട്ടും,നൃത്തവും,സംഗീതവും,പ്രദർശനങ്ങളും, സ്റ്റാളുകളും ഒക്കെ വിദേശികളെക്കൂടി ലക്ഷ്യമിട്ടുള്ളവയാണ്. .

publive-image

കച്ചിലെ അതിവിശാലമായ ഉപ്പളങ്ങൾക്കകലെ ദൃശ്യമാകുന്ന സൂര്യാസ്തമയം അവിസ്മരണീ യമാണ്. വെള്ളിനിറമാർന്ന ഉപ്പുപാടങ്ങൾ അസ്തമയസൂര്യപ്രഭയാൽ ചുവപ്പണിയുന്ന കാഴ്ച അവർണ്ണനീയമാണ്. അതുപോലെതന്നെ സൂര്യോദയവും. ഉപ്പിനുമുകളിൽ പതിക്കുന്ന മഞ്ഞുകണങ്ങളിൽ പ്രഭാതസൂര്യരശ്മി പതിക്കുമ്പോൾ അവ വജ്രംപോലെ വെട്ടിത്തിളങ്ങുന്ന ദൃശ്യം ആരുടേ യും മനംകവരുന്നതാണ്.,

റാൻ ഓഫ് കച്ച് എന്ന മരുസ്ഥലം വലിയൊരു വിസ്മയമാണ്. ഒരിക്കലെങ്കിലും അവിടെ പോയിക്കണ്ടാൽ ആരും പറഞ്ഞുപോകും ഇതാണ് പ്രകൃതിയുടെ പ്രതിഭാസം എന്ന്.

Advertisment