Advertisment

ഷൂ വാങ്ങാൻ അവൾക്കു പണമില്ലായിരുന്നു ! ഷൂവില്ലാതെ ഓടി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടി റിയ

New Update

കാലിൽ ഷൂവില്ലാതെ ഓടി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയപ്പോൾ ലോകമെമ്പാടുനിന്നും സാഹായവാഗ്ദാനങ്ങൾ ഒഴുകുകയാണ്.

Advertisment

publive-image

ഫിലിപ്പീൻസിലെ 'ഇലോയിലോ' പ്രവശ്യയിലുള്ള 'റിയ ബുള്ളോസ് (RHEA BULLOS)' എന്ന സ്‌കൂൾ വിദ്യാർത്ഥിനി തീർത്തും നിദ്ധനകുടുംബാംഗമാണ്. നല്ലൊരു അത് ലറ്റായ അവൾക്ക് പലപ്പോഴും ഷൂ വാങ്ങാനായുള്ള പണമില്ലാത്തതിനാൽ വേഗത്തിൽ ഓടാൻ കഴിഞ്ഞിരുന്നില്ല.സമ്മാനങ്ങളും ലഭിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ അത്‌ലറ്റിക്ക് മീറ്റിൽ അവളത്തിനൊരു വഴികണ്ടുപിടിച്ചു. കാലിൽ ബാൻഡേജ് ചുറ്റിയശേഷം അത് ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ചു.എന്നിട്ടതിനുമുകളിൽ ലോകോത്തര സ്പോർട്ട്സ് ബ്രാൻഡായ NIKE എന്നെഴുതി.

publive-image

അവൾ ഓടി, വീറോടെ വാശിയോടെ.. 400 മീറ്റർ,800 മീറ്റർ,1500 മീറ്റർ. മൂന്നിലും സ്വർണ്ണം കൊയ്തതോടെ ഇന്നവൾ ലോകതാരമായി മാറിയിരിക്കുകയാണ്. അവൾക്കായി ആദ്യത്തെ സമ്മാനം സ്പോർട്ട്സ് കൗൺസിൽ കോച്ച് Predirick B. Valenzuela യുടേതായിരുന്നു.NIKE ന്റെ മനോഹരമായ ജോഡി ഷൂ.

റിയയ്ക്കു ലോകമെമ്പാടുനിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. അവളോട് സംസാരിക്കാൻ പ്രഗത്ഭരെല്ലാം ഉത്സുകരാണ്. പ്രമുഖരായ പല ഹോളിവുഡ് താരങ്ങളും അവളുമായി കുശലാന്വേഷണങ്ങൾ നടത്തിക്കഴിഞ്ഞു. Bandage Racing Star എന്ന പേരിൽ ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിൽ അവളിന്നു താരമായി മാറിയിരിക്കുകയാണ്.

Advertisment