Advertisment

ഈ പ്രസിഡണ്ട് ഒരു മുഴു പഞ്ചാരകൂടിയാണ്.. വിമർശനങ്ങൾക്ക് ചാട്ടുളിപോലെ മറുപടി.. അപ്രിയ സത്യങ്ങൾ ഒട്ടും മടിയില്ലാതെ വിളിച്ചുപറയുന്നയാൾ. അഴിമതിക്കാർക്കും ലഹരി മാഫിയകൾക്കും പേടിസ്വപ്നം

New Update

ഫിലിപ്പീൻസ് പ്രസിഡണ്ട് Rodrigo Duterte ആണ് ഇവിടെ കഥാപുരുഷൻ..

Advertisment

ആരെയും കൂസാത്ത പ്രകൃതം. അപ്രിയ സത്യങ്ങൾ ഒട്ടും മടിയില്ലാതെ വിളിച്ചുപറയുന്നയാൾ. അഴിമതിക്കാർക്കും ലഹരി മാഫിയകൾക്കും പേടിസ്വപ്നം. ഒന്നിനും ഭയം ഇദ്ദേഹത്തിന് ലവലേശമില്ല. കത്തോലിക്കാസഭയുടെ നോട്ടപ്പുള്ളി. വിമർശനങ്ങൾക്ക് ചാട്ടുളിപോലെ മറുപടി. അത് നാട്ടുകാരായാലും വിദേശ നേതാക്കളായാലും. സ്വന്തം അനുയായികൾ ഉരുക്കുമനുഷ്യൻ എന്നാണിദ്ദേഹത്തെ വിളിക്കുന്നത്.

publive-image

ഇതൊക്കെയാണെങ്കിലും സ്ത്രീകൾ അദ്ദേഹത്തിനൊരു വീക്ക് നസ്സാണ്. സ്ത്രീ സൗന്ദര്യത്തെ പ്രകീർത്തിക്കാനും സ്ത്രീകളെ പരസ്യമായി ചുംബിക്കാനും കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. പ്രസംഗവേദികളിലും, യാത്രകളിലും ,ഓഫീസുകളിലും ഒരു മറയും ഇക്കാര്യത്തിൽ അദ്ദേഹത്തിനില്ലതാനും.

വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ ഫിലിപ്പീൻസ് സമൂഹത്തെ അഭിസംബോധന ചെയ്തശേഷം ആർക്കെങ്കിലും തന്നെ ചുംബിക്കണമെങ്കിൽ സ്റ്റേജിലേക്കു വരണമെന്ന് അദ്ദേഹം പറയാറുണ്ട്. കേൾക്കാത്ത താമസം പല സ്ത്രീകളും സ്റ്റേജിൽ പോയി ചുംബനം ഏറ്റുവാങ്ങാറുമുണ്ട്.

publive-image

പ്രസിഡന്റിന്റെ ഈ പരസ്യചുംബനങ്ങളെ വിമർശിച്ച പ്രതിപക്ഷ നേതാവ് 'ലൈല ഡി ലിമയെ' Immoral Women എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. റോഡ്രിഗോ ഡ്യൂറ്റെർട്ടെ ക്ക് രണ്ടു ഭാര്യമാരിലായി നാലു മക്കളുണ്ട്. രണ്ടാണും രണ്ടു പെണ്ണും. രണ്ടാം ഭാര്യ Avancena ക്കും മകൾ വെറോനിക്ക ക്കുമൊപ്പമാണ് ഇപ്പോൾ താമസം.

വിവാദങ്ങളുടെ കളിത്തോഴനാണ് Rodrigo Duterte. ലഹരിമാഫിയയെ അമർച്ചചെയ്യാൻ അവരെ കണ്ടാലുടൻ വെടിവെച്ചുകൊല്ലുന്ന Rodrigo Duterte കൊണ്ടുവന്ന നിയമത്തിൽ പ്രതിഷേധിച്ച അമേരിക്കൻ പ്രസിഡണ്ട് ഒബാമയെ വേശ്യയുടെ മകനെന്നു പരസ്യമായി വിളിക്കാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. ഒബാമയെ പിന്തുണച്ച യൂറോപ്യൻ യൂണിയൻ നേതാക്കളെ ഒരു പൊതുസമ്മേളനത്തിൽ വച്ച് അദ്ദേഹം അശ്ലീല ആംഗ്യം കാട്ടിയതും വിവാദമായിരുന്നു.

publive-image

ദൈവത്തെ 'സ്റ്റുപ്പിഡ്' എന്നുവിളിച്ചു കത്തോലിക്കാസഭയെ ആക്രമിച്ച അദ്ദേഹം , തന്നെ ചെറുപ്പത്തിൽ ഒരു പുരോഹിതൻ ലൈംഗികമായി പീഡിപ്പിച്ചതും പരസ്യമാക്കിയിരുന്നു. ഒബാമയെ വിളിച്ച അതേ പദപ്രയോഗം പോപ്പിനുനേരെയും അദ്ദേഹം തൊടുത്തുവിട്ടു. രാജ്യത്തെ കത്തോലിക്കാ പുരോഹിതരെ useless fools എന്നും അത്തരക്കാരെ കൊന്നുകളയണമെന്നും ഫിലിപ്പീൻസുകാർ ചർച്ചുകൾ ബഹിഷ്ക്കരിക്കണമെന്നും അദ്ദേഹം പരസ്യമായിപ്പറഞ്ഞു.

2018 ൽ ഒരു ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ടു കുവൈറ്റുമായി അദ്ദേഹം കൊമ്പുകോർത്തു. 3 ലക്ഷത്തോളം വരുന്ന ഫിലിപ്പീൻസുകാർ കുവൈറ്റ് വിടണമെന്നും അദ്ദേഹം ആജ്ഞാപിച്ചിരുന്നു. ഒടുവിൽ കുവൈറ്റ് Rodrigo Duterte യുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും പുതിയൊരു തൊഴിൽ കരാർ തന്നെ ഉണ്ടാക്കുകയും ചെയ്തു.

publive-image

2019 ഏപ്രിൽ മാസം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടു കാനഡയുമായി അദ്ദേഹം യുദ്ധപ്രഖ്യാപനം വരെ നടത്തിയിരുന്നു. കയറ്റിവിട്ട മാലിന്യം തിരിച്ചെടുത്തില്ലെങ്കിൽ കപ്പലിൽ കൊണ്ടുവന്ന് ഓരോ കാനഡക്കാരന്റെയും വായിലേക്കത് തള്ളിക്കയറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകി. ഇപ്പോൾ വിഷയം ഇരുരാജ്യങ്ങളുടെയും പരസ്പ്പര ചർച്ചയിലാണ്.

2016 ൽ ഒരു ആസ്‌ത്രേലിയൻ മിഷിനറി വനിത ഫിലിപ്പീൻസിൽ ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് " അവർ അതിസുന്ദരിയായിരുന്നെന്നും ആദ്യമവർ തന്നെയാണ് കാണാൻ വരേണ്ടിയിരുന്നതെന്നും വലിയ നഷ്ടമായിപ്പോയെന്നും" അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.

publive-image

രാജ്യത്തെ മുസ്‌ലിം തീവ്രവാദികളെപ്പറ്റിയുള്ള ചോദ്യത്തിന് " എനിക്ക് കുറച്ചു ഉപ്പും വിനാഗിരിയും തന്നാൽ അവന്റെയൊക്കെ കരൾ താൻ പച്ചക്ക് തിന്നുമെന്നായിരുന്നു Rodrigo Duterte യുടെ മറുപടി.

അഴിമതിക്കാരെ കയ്യിൽക്കിട്ടിയാൽ അവരെ ഹെലികോപറ്ററിൽ കൊണ്ടുപോയി മനീലയുടെ ആകാശത്തു നിന്ന് ഭൂമിയിലേക്കു വലിച്ചെറിയുമെന്നും താൻ മുൻപ് മേയറായിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

publive-image

ഹിറ്റ്ലർ ജർമ്മനിയിൽ 60 ലക്ഷം യഹൂദരെയാണ് നിർദ്ദയം കൊന്നുതള്ളിയത്. അതേരീതിയിൽ തന്റെ രാജ്യമായ ഫിലിപ്പൈൻസിലുള്ള 3 ലക്ഷം മയക്കുമരുന്നിനടിമകളായിട്ടുള്ളവരെയും കൊന്നുതള്ളുന്നതിൽ തനിക്കഭിമാനം മാത്രമേയുള്ളുവെന്ന Rodrigo Duterte യുടെ പ്രസ്താവനയെ ജെർമ്മനിയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.

ഏറ്റവുമൊടുവിൽ ചൈനയുമായാണ് അദ്ദേഹം കൊമ്പുകോർത്തിരിക്കുന്നത്.ഫിലിപ്പീൻസിന്റെ ദക്ഷിണഭാഗത്തുള്ള 'പഗ് ആസാ' എന്ന ദ്വീപിൽ ചൈന നടത്തിയ കയ്യേറ്റമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം ചൈന ദ്വീപ് കാലിയാക്കാത്തപക്ഷം മുഴുവൻ ചൈനീസ് പട്ടാളക്കാരെയും കടലിൽമുക്കിക്കൊല്ലുമെന്നാണ് ഭീഷണി. കൂടാതെ ഫിലിപ്പീൻസ് കടലിൽനിന്ന് മീൻപിടിക്കാൻ ഇനി ചൈനയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

publive-image

publive-image

Advertisment