Advertisment

ഇൻഡോ - റഷ്യൻ സൗഹൃദ പുരസ്ക്കാരം മലയാളിയായ എസ്. വി. നായർക്ക് ലഭിച്ചു

New Update

ന്ത്യ- റഷ്യാ സഹകരണത്തിന് കഴിഞ്ഞ 40 വർഷമായി നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് , ഇൻഡോ - റഷ്യ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ് ഇക്കഴിഞ്ഞ നവംബർ 20 ന് ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ന്യൂഡൽഹിയിലെ Russian Centre of Science and Culture ൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ ഡൽഹിയിലെ റഷ്യൻ കൾച്ചറൽ സെന്റർ മാദ്ധ്യമ ഉപദേഷ്ടാവായി ജോലിചെയ്യുന്ന എസ്.വി നായർക്ക് മുൻ കേന്ദ്ര വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ് സമ്മാനിക്കുകയുണ്ടായി..

Advertisment

publive-image

എസ് .വി നായരെ പലർക്കും പരിചയമുണ്ടാകില്ല.വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ മണിച്ചേട്ടൻ എന്ന് വിളിക്കുന്ന അദ്ദേഹം ഒരു ബഹുമുഖപ്രതിഭയാണ്‌. തിരുവനന്തപുരം സ്വദേശിയായ  നായർ കഴിഞ്ഞ 40 വർഷമായി ഡൽഹിമലയാളികൾക്കിടയിലെ സജീവസാന്നിദ്ധ്യമാണ്.

publive-image

തിരുവിതാംകൂർ ദേവസ്വം സൂപ്രണ്ടായിരുന്ന ശിവശങ്കരപ്പിള്ളയുടെയും അമ്മു ക്കുട്ടിയ മ്മയുടെയും മകനായ അദ്ദേഹം ജേർണലിസത്തിൽ ഉന്നതബിരുദധാരിയാണ്. കേരളത്തിൽ ആരോഗ്യവകുപ്പിലെ ജോലി രാജിവച്ചശേഷം ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രെസ്സിൽ കറസ്‌പൊൺഡെൻറ്, സബ് എഡിറ്റർ എന്നീ നിലകളിൽ ജോലിചെയ്യുകയും അതിനുശേഷം ഡൽഹിയിലെ സോവിയറ്റ് എംബസ്സി ഇൻഫോർമേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലിക്കു ചേരുകയുമായിരുന്നു.

ഇക്കാലയളവിൽ വിയറ്റ്‌നാം - അഫ്ഘാൻ യുദ്ധവുമായി ബന്ധപ്പെട്ട് അദ്ദേഹമെഴുതിയ രണ്ടു ബുക്കുകൾ പുറത്തിറങ്ങിയിട്ടുണ്ട്. സോവിയറ്റ് യൂണിയൻ വിഘടിച്ചപ്പോൾ അദ്ദേഹം ഡൽഹിയിലെ ജപ്പാൻ എംബസിയി ൽ പ്രസ് ഇൻഫർമേഷൻ ഓഫീസറായി ജോലിക്കു ചേരുകയായിരുന്നു..

publive-image

റിട്ടയർ ആയശേഷവും അദ്ദേഹത്തിൻറെ കഴിവുകളും പ്രതിഭയും കണക്കിലെടുത്ത് റഷ്യൻ കൾച്ചറൽ സെന്റർ അവരുടെ മീഡിയ അഡ്വൈസറായി അദ്ദേഹത്തെ വീണ്ടും നിയമിക്കുകയായിരുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള മികച്ച സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ടുതവണ International Federation of Indo -Russian Youth Club, India -Russia Friendship Society അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഡൽഹി മലയാളി അസോസിയേഷനിലും സജീവമായ അദ്ദേഹം രണ്ടു മലയാള സിനിമകളിലും, ഓരോ തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

publive-image

മാന്നാർ സ്വദേശിനിയായ ഭാര്യ ശ്യാമ നായർ ഡൽഹിയിലെ ഒരു ബഹുരാഷ്ട്രകമ്പനിയിൽ PRO ആയി ജോലിചെയ്യുകയാണ്. അറിയപ്പെടുന്ന ഒരു നർത്തകികൂടിയാണവർ.

ഡൽഹിയിലെ മയൂർ വിഹാറിൽ താമസിക്കുന്ന ഇവർക്ക് രണ്ടാണ്മക്കളാണ്. പ്രമോദ്,പ്രജിത്. ഇരുവരും ദുബായിൽ ജോലിചെയ്യുന്നു, കുടുംബമായി അവിടെ താമസവുമാണ്.

പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സംഗീതജ്ഞൻ,അഭിനേതാവ്, വാഗ്മി, മികച്ച സംഘാടകൻ, നയതന്ത്ര ജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ, മലയാളികളുടെ അഭിമാനമായ എസ്.വി നായർ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്.

Advertisment