Advertisment

"പാക്കിസ്ഥാൻ ക്രിക്കറ്റർമാരുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ" - ഇത് ശശി തരൂരിനെ മനപ്പൂർവ്വം അപമാനിക്കാൻ ..

New Update

"പാക്കിസ്ഥാൻ ക്രിക്കറ്റർമാരുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ" എന്ന പേരിൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒരു ഡോക്ടർ അമൻ കശ്യപ് എന്ന വ്യക്തിയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത് എന്ന് തോന്നുന്നു. ഇത് ഫേക്ക് ന്യൂസ് ആണ്. തീർത്തും അസത്യം.

Advertisment

publive-image

യഥാർത്ഥത്തിൽ ഇത് മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള വനിതാ Entrepreneurs’ Organisation ലെ അംഗങ്ങളാണ്. ഇക്കഴിഞ്ഞ 18 ന് അവരുമായി ചർച്ചനടത്താൻ അദ്ദേഹം അവിടെ പോയിരുന്നു. 3 മണിക്കൂർ നേരത്തെ ബിസ്സിനസ്സ് ഡിസ്കഷനുശേഷമാണ് ഈ ഗ്രൂപ്പ് ഫോട്ടോ അവർക്കൊപ്പമെടുത്തത്.

ശശി തരൂർ ലണ്ടനിൽ ഇന്ത്യ - പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാനായി പോയിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ നടക്കുന്ന ഈ അപവാദപ്രചാരണങ്ങൾ.

 

Advertisment