Advertisment

അവർ നമ്മുടെ നേതാക്കളെപ്പോലെയല്ല, വളരെ സിംപിളാണ് ഭായ് ! 'ഡ്രിങ്ക്‌സ് ബോയ്' ആയി ആസ്‌ത്രേലിയൻ പ്രധാനമന്ത്രി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചിത്രത്തിൽ കാണുന്നത് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ (Scott Morrison) ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാർക്ക് ഡ്രിങ്ക്‌സ് നല്കിവരുന്നതാണ്. നമ്മുടെ രാജ്യത്തൊക്കെ സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യം.

Advertisment

publive-image

ഇന്നലെ (വ്യാഴാഴ്ച) ആസ്‌ത്രേലിയയിലെ ക്യാൻബറ, മനുക്ക ഓവൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയും ആസ്‌ത്രേ ലിയൻ പ്രധാനമന്ത്രി ഇലവനുമായി നടന്ന T 20 വാംഅപ്പ് മാച്ചിനിടയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 'ഡ്രിങ്ക്‌സ് ബോയ്' ആയി സാക്ഷാൽ ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ഗ്രൗണ്ടിലെത്തിയത്. ഡ്രിങ്ക്‌സ് ടൈം അമ്പയർ പ്രഖ്യാപിച്ച ഉടൻതന്നെ ഏതൊരു കളിക്കാരനെക്കാളും ചുറുചുറുക്കോടെ ഡ്രിങ്ക്‌സ് ബാസ്‌ക്കറ്റുമായി അദ്ദേഹം മൈതാനത്തേക്ക് കുതിക്കുകയായിരുന്നു.

publive-image

സോഷ്യൽ മീഡിയയിൽ ഇപ്പോൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.Water Boy on duty എന്നാണ് അദ്ദേഹത്തെ ആളുകൾ വിശേഷിപ്പിച്ചത്..

publive-image

ശ്രീലങ്കൻ ടീം മൂന്നു T 20 മത്സരങ്ങൾക്കായി ഇപ്പോൾ ആസ്‌ത്രേലിയയിലാണ്.ആദ്യമത്സരം വരുന്ന ഞായറാഴ്ച അഡിലൈഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.

publive-image

Advertisment