Advertisment

പടക്കനിർമ്മാണവും വ്യാപാരവും പ്രതിസന്ധിയിലാകുമ്പോൾ ശിവകാശിയുടെ സുവർണ്ണകാലം അസ്തമിക്കുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ടക്കനിർമ്മാണത്തിനും തീപ്പട്ടി വ്യവസായത്തിനും അച്ചടികൾക്കും പ്രസിദ്ധമായ ഇടം. പടക്കനിർ മ്മാണത്തിൽ ചൈനകഴിഞ്ഞാൽ രണ്ടാം സ്ഥാനം. 8 ലക്ഷം ആളുകളാണ് ഇവിടെ വിവിധ പടക്കശാലകളിലായി ജോലിയെടുക്കുന്നത്.

Advertisment

ദീപാവലി പ്രഭാപൂരമാക്കാൻ രാവും പകലും തുശ്ചമായ കൂലിക്ക് (സ്ത്രീകൾക്ക് ദിവസം 225,പുരുഷന്മാർക്ക് 300) പണിയെടുക്കുന്ന തൊഴിലാളികൾ ദീപാവലി ആസന്നമായ ഈ നാളുകളിൽ അഹോരാത്രം ജോലിചെയ്യുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്തേക്കും ഇവിടെനിന്നും പടക്കങ്ങൾ കയറ്റിയയക്കുന്നുണ്ട്.

publive-image

ഇന്ത്യയിൽ നിർമ്മിക്കുന്ന പടക്കങ്ങളുടെ 90% വും ശിവകാശിയിലാണ്. മധുരയിൽനിന്നും കന്യാകുമാരിക്കുപോകുന്ന NH 47 ൽ ലാണ് ഭാരതത്തിലെ മിനി ജപ്പാൻ എന്നറിയപ്പെടുന്ന ശിവകാശി സ്ഥിതിചെയ്യുന്നത്.

സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലോടെ ശിവകാശിയിൽ പടക്കനിർമ്മാണം ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം 6500 കോടി രൂപയുടെ ടേണോവർ ആയിരുന്നത് ഈ വർഷം കുത്തനെ താഴ്ന്ന് അതിൽ 60% വരെ കുറയുമെന്നാണ് അനുമാനം.

സുപ്രീം കോടതി നിർദ്ദേശമനുസരിച്ചു അത്യുഗ്രൻ ശബ്ദവും പുകയുമുള്ള പടക്കങ്ങൾക്കുപകരം ഗ്രീൻ പടക്കങ്ങൾ ഉപയോഗിക്കണമെന്നത് ശിവകാശിയിൽ ഇനിയും പ്രാവർത്തികമായിട്ടില്ല. കേവലം 2% പടക്കങ്ങൾ മാത്രമാണ് ഈ രീതിയിൽ നിർമ്മിക്കുന്നത്. ബാക്കി 98% വും പഴയ ഫോർമുല അനുസരിച്ചാണ് തയ്യാറാക്കുന്നത്.

publive-image

ശിവകാശിയിൽ അംഗീകൃത പടക്കനിർമ്മാണശാലകൾ 1070 എണ്ണമാണുള്ളത്.എന്നാൽ 2000 യൂണിറ്റുകളിൽ ഇപ്പോൾ പടക്കം നിർമ്മിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്. ഒരു വർഷം ശരാശരി 25 പേരെങ്കിലും ഇവിടുത്തെ പടക്കനിർമ്മാണശാലകളിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. പരുക്കേൽക്കുന്നവർ ഇതിന്റെ ഇരട്ടിയോളം വരും..

പടക്കനിർമ്മാണത്തിനുപയോഗിക്കുന്ന ആറു കെമിക്കൽ പദാർത്ഥങ്ങളുടെ ഉപയോഗം സുപ്രീംകോടതി പൂർണ്ണമായും നിരോധിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ഉഗ്രസ്‌ഫോടകശേഷിയുള്ള 'ബേരിയം നൈട്രേറ്റ്'. ഇതിന്റെ ഉപയോഗം കാലക്രമേണ കുറയ്ക്കണമെന്നാണ് കോടതി നിർദ്ദേശം. ബേരിയം നൈട്രേറ്റ് ഇല്ലാത്ത പടക്കങ്ങൾ നനഞ്ഞ പടക്കങ്ങൾപോലെയാകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

publive-image

ഗ്രീൻ പടക്കങ്ങൾ നിർമ്മിക്കാൻ ചെലവ് കൂടുതലാണ്. ഒരു കിലോ ബേരിയം നൈട്രേറ്റിന്‌ 70 രൂപ വിലയുള്ളപ്പോൾ ഗ്രീൻ പടക്കം നിർമ്മിക്കാൻ വേണ്ട 'പൊട്ടാഷ്യം പെരിയോഡേറ്റ്' വില കിലോയ്ക്ക് 3000 രൂപയാണെന്ന് പടക്കനിർമ്മാതാക്കൾ പറയുന്നു. അങ്ങനെവരുമ്പോൾ പടക്കങ്ങൾക്ക് ഇപ്പോഴുള്ളതിന്റെ പലമടങ്ങു വിലകൂടുകയും വാങ്ങാൻ ആളില്ലാതെവരുകയും ചെയ്യുമെന്നാണ് അവരുടെ ആവലാതി.

publive-image

ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനുമുമ്പ് സുപ്രീംകോടതി വിധിക്കെതിരെ നാലുദിവസം ശിവകാശിയിൽ ബന്ദ് നടത്തപ്പെട്ടു.

ഗ്രീൻ പടക്കങ്ങൾ സുരക്ഷിതവും കൂടുതൽ പ്രകാശമാനമുള്ളവയുമാണ്. എന്നാൽ ഇത് നിർമ്മിക്കാനുള്ള ലൈസൻസിന് ഇതുവരെ കേവലം 4 പേർ മാത്രമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇത്തവണ പനയോല ആവശ്യത്തിന് ലഭ്യമല്ലാതിരുന്നതിനാൽ ഓലപ്പടക്കനിർമ്മാണവും പ്രതിസന്ധിയിലായി. ഓലപ്പടക്കത്തിന് തീപിടിക്കുന്ന വിലയാകുമെന്നു സാരം.

publive-image

ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായതിനാൽ ഇത്തവണ പടക്കം ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇത്തവണത്തെ പടക്കവ്യാപാരം വലിയ സംശയത്തിന്റെ നിഴലിലാണ്. ഏതുതരം പടക്കമാണ് അനുവദനീയം എന്ന കോൺഫ്യുഷൻ നിലനിൽക്കുന്നതിനാൽ വ്യാപാരത്തെ അത് വലിയതോതിൽ വ്യാപിക്കാനാണ് സാദ്ധ്യത..

അങ്ങനെവന്നാൽ ശിവകാശിയിലെ പടക്കനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 8 ലക്ഷം തൊഴിലാളികളെ ഭാവിയിൽ അത് നേരിട്ട് ബാധിക്കും. അവരുടെ പുനരധിവാസവും തൊഴിലും ഒരു വലിയ ബാദ്ധ്യതയാകുമെന്നതിനപ്പുറം ശിവകാശിയുടെ അസ്തിത്വം തന്നെ നഷ്ടപ്പെടാനും ഇടയാകും.

 

Advertisment