Advertisment

ചന്ദ്രനിൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ !! ഭൗമാന്തരീക്ഷത്തിൽ ചുറ്റിത്തിരിയുന്ന പാഴ്വസ്തുക്കള്‍ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഭൂമിയാകെ മാലിന്യവസ്തുക്കൾ കൊണ്ടുനിറച്ച മനുഷ്യൻ ഇതുതന്നെയാണ് അന്തരീക്ഷത്തിലും ആവർത്തി ക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വളരെയധികം പാഴ്വസ്തുക്കളാണ് ചുറ്റിത്തിരിയുന്നത്. ഒക്കെ മനുഷ്യനോ, സാറ്റലൈറ്റുകളോ പുറന്തള്ളിയവയാണ്. ഇത് നീക്കം ചെയ്യണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്..

Advertisment

publive-image

ചന്ദ്രനിൽ മനുഷ്യൻ ഉപേക്ഷിച്ചതും മറ്റു ചന്ദ്രമിഷനുകളിൽനിന്ന് ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കളെ പറ്റിയുള്ള ചിത്രം ഇപ്പോഴിതാ നാസ പുറത്തുവിട്ടിരിക്കുന്നു. 796 മനുഷ്യനിർമ്മിത വസ്തുക്കളാണ് ചന്ദ്രനിൽ ഉപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 96% വും ( 765 എണ്ണം ) അമേരിക്കയുടെ വകയാണ്.

പോർട്ടബിൾ ലൈഫ് സപ്പോർട്ട് സിസ്റ്റം,റിസ്റ്റ് മിറർ,സോളാർ ലൈറ്റുകൾ,സോപ്പ്,ആന്റി ബാക്റ്റീരിയൽ ക്രീം,ഹൈജീൻ കിറ്റ് എന്നിവ കൂടാതെ തകർന്നടിഞ്ഞതും കേടായതുമായ ഉപകരണങ്ങളും യന്ത്രഭാഗങ്ങളും ഇതിലുൾപ്പെടുന്നു.

Advertisment